താൾ:33A11415.pdf/169

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നളചരിതസാരശോധന 97

അവരെ ഹേമിപ്പാൻ കഴികയില്ല; അവർ മിക്കവാറും ഇന്നെവരെ
നല്ലവരായി പാർത്തു ഉടയവനെ സേവിച്ചു പോരുന്നു. അവരിൽ ഒരു
ശ്രേഷ്ഠൻ സത്യത്തിൽ നില്ക്കാതെ, താൻ ദേവൻ എന്നു
നടിച്ചിരിക്കുന്നു. മറ്റു പല ഭൂതങ്ങളും തങ്ങളെ ഉണ്ടാക്കിയവനെ അല്ല,
ആ കള്ളപ്രമാണിയെ തന്നെ അനുസരിച്ചു പോയി. അതു അവരുടെ
കുറ്റമത്രെ.

നായർ. മനുഷ്യനൊ?

ഗുരു. മനുഷ്യനോടു ആ പിശാചു കളവു പറഞ്ഞുകൊണ്ടു, ദേവകല്പന
ലംഘിക്കേണ്ടതിന്നു, മനസ്സിനെ ഇളക്കിയിരിക്കുന്നു. ആ പരീക്ഷയിൽ
മനുഷ്യൻ വീണു പോയനാൾ മുതൽ, അവന്റെ സന്തതിയായ നാം
എല്ലാവരും, അച്ഛനെ പോലെ പാപമുള്ളവരായി തീർന്നിരിക്കുന്നു.

നായർ. ഇതു പിശാചിന്റെ കുറ്റമൊ; നമ്മുടെതൊ?

ഗുരു. ഇതു മുമ്പെ പിശാചിന്റെ കുറ്റം തന്നെ. അവനു അതി കൊടുപ്പമുള്ള
ശാപവും തട്ടിയിരിക്കുന്നു. എങ്കിലും, മനുഷ്യനെ ഹേമം ചെയ്തു
നിർബ്ബന്ധിപ്പാൻ, പിശാചിനു കഴിയായ്ക കൊണ്ടു, മനുഷ്യൻ അവനെ
അനുസരിച്ചു പോയതു, മനുഷ്യന്റെ കുറ്റവും ആകുന്നു. അതിന്നായി
കല്പിച്ച ശിക്ഷയൊ, നാം ഇപ്പോൾ അനുഭവിക്കുന്ന കഷ്ട മരണങ്ങൾ
തന്നെ.

നായർ. ദൈവത്തിന്നു പാപം വേണ്ടായെങ്കിൽ, ഈ പാപികളെ എല്ലാം
പാർപ്പിപ്പാൻ എന്തു? ഒരു വാക്കു കൊണ്ടെ മൂലനാശം വരുത്തി, പുതിയ
ലോകം, പുതിയ ഭൂതങ്ങൾ, പുതു മനുഷ്യർ, മുതലായവ ഒക്കയും
ഉണ്ടാക്കുവാൻ വിഷമം ഇല്ലല്ലൊ!

ഗുരു. അതിന്നു കഴിവുണ്ടു സത്യം; മനസ്സില്ല താനും.

നായർ. അതു എന്തുകൊണ്ടു?

ഗുരു. താൻ പടച്ചത ഒന്നും ഇല്ലാതാക്കുവാൻ,അവന്നു മനസ്സില്ല. ശിവനെ
പോലെ സംഹാര പ്രിയനല്ല, നിശ്ചയം. പാപികളെ രക്ഷിപ്പാനത്രെ,
അവനു ആഗ്രഹം ഉള്ളൂ. സകലവും പുതുക്കി യഥാസ്ഥാനത്തിലാ
ക്കുവാൻ, അവൻ തന്റെ പുത്രനെ ഈ ലോകത്തിലയച്ചിരിക്കുന്നു.

നായർ. മതി. ആ യേശു ക്രിസ്തന്റെ കഥ ഇപ്പൊൾ പറയെണ്ടാ; അതു ബുക്കിൽ
വായിക്കാമല്ലൊ.

ഗുരു. ആ പേർ കേൾക്കുമ്പൊഴേക്കു എന്തൊരു മുഷിച്ചൽ! ഞങ്ങൾക്കു സകല
നാശങ്ങളിലും അതിമധുരമായതു. നിങ്ങൾക്കു ഒട്ടും തോന്നാത്തതു,
അതിശയം തന്നെ. അവൻ നിങ്ങൾക്കു എന്തു ദോഷം ചെയ്തു? അവനെ
പോലെ, ആർ നിങ്ങളെ സ്നേഹിച്ചിരിക്കുന്നു?

നായർ. മുഷിച്ചൽ ഏതും ഇല്ല; എങ്കിലും സമയംപോരാ. നളചരിതത്തിൽ ഇനി

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/169&oldid=199865" എന്ന താളിൽനിന്ന് ശേഖരിച്ചത്