താൾ:33A11415.pdf/162

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

90 നളചരിതസാരശോധന

പത്തു നൂറുശ്വമേധങ്ങൾ കഴിച്ചതി
ശുദ്ധനായുള്ളോരു ദേഹം പതുക്കവെ
മാനുഷപ്പെണ്ണിന്റെ വാർത്ത കേട്ടപ്പോഴെ
താനെ തിരിച്ചു തനിച്ച മഹാരഥൻ
എങ്ങാനും ഉള്ളോരു നാരിയെ കേട്ടിട്ടു
ചങ്ങാതിമാരും പുറപ്പെട്ടു മൂവരും
ഇജ്ജനത്തിന്നിതു കാണുന്ന നേരത്തു
ലജ്ജയാകുന്നു മനക്കാമ്പിൽ ഏറ്റവും
നാരതന്തന്നുടെ ഏഷണി കേട്ടിട്ടു
നേരെന്നു നാലരും ബോധിച്ചതത്ഭുതം
തങ്കലെ ദ്രവ്യം വില പിടിക്കില്ലെന്നു
സങ്കല്പം ഉണ്ടാകും എല്ലാ ജനങ്ങൾക്കും
കണ്ടാലറിയാത്ത കാമുകന്മാർക്കേറ്റം
ഉണ്ടാകുമന്നന്നനർത്ഥം തിലോത്തമെ
പണ്ടങ്ങഹല്യയെ കണ്ടു മോഹിക്കയാൽ
ഉണ്ടായ വൈഷമ്യം ഇന്ദ്രൻ മറന്നിതൊ

ഇന്ദ്രാണിക്ക മനസ്സിൽ ഏറ്റവും ലജ്ജയാകുന്നതു, നാണക്കെട എന്നു
നിങ്ങൾക്കും ബോധിക്കുന്നില്ലയോ?

നായർ. അഹല്യയെ മോഹിച്ചതിനാൽ, ഇന്ദ്രന്നു എന്തു വൈഷമ്യം ഉണ്ടായി?

ഗുരു. അതു പറവാൻ എനിക്കു ലജ്ജ തോന്നുന്നു. ഒന്നു മതി; ആത്യന്തമോഹം
നിമിത്തം ഋഷിശപിക്കയാൽ, എത്രയും അവലക്ഷണമായ ശിക്ഷ
ഉണ്ടായി. വളരെ കാലം വലഞ്ഞ ശേഷം ശുചീന്ദ്രത്തിൽ തന്നെ കുളിച്ചിട്ടു,
ഇന്ദ്രനു ശുചി വന്നു, എന്നു പറയുന്നു. അതു പുറമെശുദ്ധിയായിരിക്കും
അകമെ ശുദ്ധി ഇന്ദ്രന്നുഇല്ല.

നായർ. വിശ്വം നിറഞ്ഞു വിളയാടുന്ന തമ്പുരാന്റെ നേരമ്പോക്കുകളെ ദോഷം
എന്നു ചൊല്ലുവാൻ, ഞാൻ തുനികയില്ല.

ഗുരു. ഇന്ദ്രൻ താൻ കാമത്തെ സ്തുതിക്കുന്നില്ല. അതു ദോഷം എന്നു നല്ലവണ്ണം
ബോധിച്ചു. അതുകൊണ്ടു അവൻ ഉപദേശിക്കുന്നതിന്നു ഒരു കുറവും
ഇല്ല. (1 പാദം)

സ്ത്രീകളെ ചൊല്ലി ദുരിതം വളർത്തുവാൻ
പ്രാകൃതന്മാർക്കെ മനസ്സുള്ളു മന്നവ
മാംസപിണ്ഡങ്ങളിൽ കാമം എന്നുള്ളതു
മാംസള പ്രജ്ഞാനിണക്കു വേണ്ടുന്നതൊ?

കണ്ടൊർ മറ്റവരെ നന്നായി പഠിപ്പിക്കുന്നു. തനിക്ക പഠിപ്പാൻ മാത്രം മനസ്സില്ല.
അതുകൊണ്ടു അവൻ പ്രാകൃതൻ മാത്രം അല്ല, കപടക്കാരനത്രെ എന്നു

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/162&oldid=199858" എന്ന താളിൽനിന്ന് ശേഖരിച്ചത്