താൾ:33A11415.pdf/161

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നളചരിതസാരശോധന 89

ഒന്നു ശപിച്ചാലും അനുഗ്രഹിച്ചാലും ഉടനെ ഒത്തു വരുന്നു.

ഗുരു. അയ്യൊ, എന്തു പറയുന്നു! നിങ്ങളുടെ ദേവകൾ പാപത്തെ നീക്കുന്നത്
എങ്ങിനെ? അവർ തന്നെ പാപികൾ ആകുന്നുവല്ലൊ. പിന്നെ പാപത്തെ
അകറ്റുവാൻ മനസ്സും പ്രാപ്തിയും എവിടുന്നു വരുന്നതു?

നായർ. ഗുരുക്കളെ, ദുഷിവാക്കു വേണ്ടാ! പാപങ്ങളുടെ വിവരം പറഞ്ഞുവല്ലൊ.
ഞങ്ങളിൽ വല്ല ദോഷം കണ്ടാലും, പറയാം; ദേവന്മാരോടു മാത്രം ഏഷണി
അരുതു.

ഗുരു. ഞാൻ ഏഷണി പറകയില്ല; പറഞ്ഞതിന്നു തുമ്പുണ്ടാക്കുവാൻ വിഷമം
ഇല്ല. നിങ്ങൾ ഇങ്ങിനെ മുരിക്കിൻ കൊമ്പു പിടിച്ചിരിക്കുന്നതു എനിക്ക
സങ്കടം ആകുന്നു. അത്രെ ഉള്ളൂ.

നായർ. നമ്മുടെ ദേവകളിൽ എന്തുകുറ്റം കണ്ടിരിക്കുന്നു?

ഗുരു. നിങ്ങളുടെ ശാസ്ത്രങ്ങളിൽ ദൈവഗുണങ്ങൾ ചിലതു നന്നായി വർണ്ണിച്ചും
കാണുന്നു. ഞാൻ ഒരു വാക്കു പറയാം. (2 പാദം)

അജൻ, അമരൻ, അമിതഗുണൻ, അഗുണൻ, അമലൻ, ആനന്ദരൂപൻ, നിരീഹൻ,
നിരാമയൻ, നിഖിലജനജനനകരൻ, അരികുല വിനാശനൻ, നിഷ്കളൻ,
നിത്യൻ, നിരഞ്ജനൻ, നിർമ്മമൻ. എന്നു വിദർഭ രാജാവു
സ്തുതിച്ചിരിക്കുന്നതു ഏകദേശം ഒക്കുന്നു.

സർവ്വാശയങ്ങളിൽ സന്നിധാനം ചെയ്തു
സർവ്വഭാവങ്ങളെ ബോധിച്ചിരിക്കുന്നു (1 പാദം)

എന്നു ദമയന്തി പറഞ്ഞതും ശരി ദൈവം നമ്മുടെ സർവ്വ ഭാവങ്ങളെയും
നോക്കുന്നതിനെ, എല്ലാവരും വിചാരിച്ചാൽ, കൊള്ളായിരുന്നു.

നായർ. അങ്ങിനെ തന്നെ. ഈശ്വരവിചാരം പ്രമാണം.

ഗുരു. എങ്കിലും, നിങ്ങളുടെ ഈശ്വരന്മാരെ വിചാരിക്കുന്നതു പ്രമാണമല്ല.
നാമസങ്കീർത്തനത്താൽ എന്തു ഫലം? ഗുണനാമങ്ങളും ഭാവക്രിയകളും
ഒത്തു വരണം, അല്ലാഞ്ഞാൽ സാരം ഇല്ല. പ്രാസവും രീതിയും ഒപ്പിച്ചു
കേട്ടു ശിക്ഷയിൽ തീർത്തു കർണ്ണരസംജനിച്ചാൽ പോരുമൊ?
"നിഷ്കളൻ, നിരഞ്ജനൻ, നിർമ്മമൻ" എന്നു കേട്ടുവല്ലൊ! അതിന്റെ
അർത്ഥം എന്തു?

നായർ. മറുവും കറയും അഹങ്കാരവും ഒട്ടും ഇല്ലാതെ എപ്പോഴും നല്ല
ശൂദ്ധിയുള്ളവനത്രെ.

ഗുരു. അങ്ങനെ തന്നെ. കാമമുള്ളവനെ ശുദ്ധൻ എന്നു ചൊല്ലുമൊ?

നായർ. അതു ആരും പറകയില്ല.

ഗുരു. എന്നാൽ കേൾക്ക, ഇന്ദ്രാദികൾ നാല്വരും ദമയന്തിയുടെ
കല്യാണത്തിന്നായി ഉല കിഴിയുമ്പൊൾ, ഇന്ദ്രാണിയും സഖികളും
വേദനയൊടെ പറഞ്ഞിതു: (1 പാദം)

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/161&oldid=199857" എന്ന താളിൽനിന്ന് ശേഖരിച്ചത്