താൾ:33A11415.pdf/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

86 നളചരിതസാരശോധന

വസിച്ചിട്ടും ജനങ്ങൾ അവറ്റെ മൂടിവെപ്പാൻ ശീലിക്കുന്നു. ചെട്ടിയുടെ
കള്ളപ്പണം പോലെ. അതുതന്നെ ദൈവത്തിന്നു എത്രയും അനിഷ്ടം.
എല്ലാ ദോഷങ്ങളും ഉണ്ടായിട്ടും ഞാൻ ദുഷ്ടനെന്നു ആരും
വിചാരിക്കുന്നതും ഇല്ല. വ്യാധി അറിഞ്ഞിട്ടു വേണം അല്ലൊ,
ചികിത്സിപ്പാൻ. അയ്യൊ. ലോകത്തിൽ ഒക്കയും പാപശക്തി എത്ര
വലിയതാകുന്നു.

നായർ. എല്ലാവരും അപ്രകാരമല്ല താനും.

ഗുരു. ഒട്ടൊഴിയാതെ എല്ലാവരും ദോഷവാന്മാർ അത്രെ. കലിയുടെ വാക്കു
കെൾക്ക (4 പാദം)

നാലാം യുഗം ഞാൻ അശേഷ ഭൂവാസിനാം
ശീലാദിഭേദം വരുത്തുന്ന പുരുഷൻ
ധർമ്മങ്ങൾ ചെയ്യും ജനത്ത പതുക്കവെ
നിർമ്മൂല നാശം വരുത്തുവാൻ ഈശ്വരൻ
കാമവും ക്രോധവും രാഗവും ദ്വേഷവും
മാമകന്മാരവർ നാലരും ഭൂപതെ
ലോഭവും മോഹവും ഡംഭമെന്നീവിധം
ശോഭനന്മാർ പലർ ഉണ്ടെന്നറിക നീ
എന്നുടെ കാലം വരാഞ്ഞിട്ടവർക്കിന്നോർ
ഇന്നാങ്കമായിട്ടിരിക്കുന്നു മന്നവ
പാരിടം തന്നിൽ കടന്നു വിലസുവാൻ
പാരം ഇക്കൂട്ടത്തിന്നാഗ്രഹം സാമ്പ്രതം
കുത്തി പിടിച്ചമർത്തീടന്നു ഞാനിങ്ങു
തത്തിപ്പുറപ്പെടും എന്നാലും ഈ വക
അല്പം ക്ഷമിപ്പിൻ ക്ഷമിപ്പിൻ എന്നിങ്ങിനെ
പാർപ്പിച്ചിരിക്കുന്നു ഞാൻ എന്നറിക നീ
എന്നുടെ കൈക്കൽ നില്ക്കാതെയാമിന്നിമേൽ
അന്നു യഥായോഗം എന്നതെ ഉള്ളുമെ.
ഇപ്പോൾ അല്ലേ കലികാലം? എന്നാൽ, ദോഷങ്ങൾ തട്ടിപ്പുറപ്പെട്ടു
എന്നും, അതിനാൽ അശേഷ ഭൂവാസികൾക്കു ശീലഭേദം വന്നു എന്നും,
ധർമ്മങ്ങൾ ചെയ്യുന്ന ജനത്തിന്നു നിർമ്മൂലനാശം സംഭവിച്ചു എന്നും
നിശ്ചയിപ്പാൻ സംഗതി ഉണ്ടു.

നായർ. നേർ തന്നെ. സകലവും കലിയുടെ ദോഷമത്രെ.

ഗുരു. ഹാ! ഹാ! കലിയുടെ ദോഷമൊ? കലി എന്ന ഒരാളും ലോകത്തിൽ എങ്ങും
ഇല്ല. ദേവശത്രുവായ പിശാചുണ്ടു, സത്യം. അവൻ ഇപ്പൊൾ മനുഷ്യരുടെ
ബുദ്ധിയെ മയക്കി വെച്ചു ആരും ഗ്രഹിയാതെ കണ്ടു, പ്രപഞ്ചത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/158&oldid=199854" എന്ന താളിൽനിന്ന് ശേഖരിച്ചത്