താൾ:33A11415.pdf/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

82 നളചരിതസാരശോധന

നായർ. പിന്നെയൊ! നിങ്ങളുടെ വേദക്കാർക്കു ഒരുനാളും അപ്രകാരം വരികയില്ല;
അവർ എല്ലാം തിക്കി വിക്കി പറയുന്നു.

ഗുരു. വിശപ്പുള്ളവന്നു മിന്നുന്നതു വേണമൊ, തിന്നുന്നതു വേണമൊ? നല്ല
വഴിയെ തിരഞ്ഞു നടക്കുമ്പൊൾ, കൊഞ്ഞനം കാട്ടി തന്നാലും,
സന്തോഷം അല്ലയൊ? ഒരു വാചാലൻ വന്നു ശ്ലോകം ചൊല്ലി, നിങ്ങളെ
ചതിച്ചു കാട്ടിൽ അയച്ചാലൊ?

നായർ. കോപം വേണ്ടാ ശാസ്ത്രങ്ങളിൽ വാക്കു തന്നെ അല്ല, പൊരുൾ അത്ര
പ്രമാണം; സംശയമില്ല. എങ്കിലും, മുഖം അഴകുള്ളതെന്നു വെച്ചു,
ആഭരണത്തെ ചാടേണമോ? മുത്തു താൻ മേത്തരമായാലും, പൊന്നിൽ
അമിഴ്ത്തി വെച്ചാൽ അധികം ശോഭിക്കയില്ലയൊ?

ഗുരു. നേർ തന്നെ. അതു വിചാരിച്ചത്രെ ഞാനും ഈ പാട്ടും മറ്റും നോക്കുന്നതു.
സത്യത്തെ ഗ്രഹിച്ചവർക്കു അവസരം ഉണ്ടായാൽ, പടച്ചവനേയും
അവന്റെ ക്രിയകളേയും യോഗ്യമായി സ്തുതിക്കേണ്ടിതിന്നു, ഭാഷയെ
നല്ലവണ്ണം അഭ്യസിക്കെണം, എന്നു എന്റെ പക്ഷം.

നായർ. നളചരിതത്തിൽ വാക്കിന്നല്ലാതെ, അർത്ഥത്തിന്നും സാരം ഇല്ലയോ?

ഗുരു. പല അർത്ഥങ്ങളും ന്യായങ്ങളും നല്ലവ എന്നു തോന്നുന്നു.

നായർ. അവ ചിലതു എന്നോടു പറയണം.

ഗുരു. പറയാം. കഥയെ വായിച്ചു കേട്ടുവല്ലൊ; ഇപ്പോഴും മനസ്സിലുണ്ടോ?

നായർ. ചെറുപ്പത്തിൽ നമുക്കു നല്ലവണ്ണം അറിയായിരുന്നു; ഇപ്പോൾ ഓർമ്മ
അസാരം വിട്ടു പോയി. ചുരുക്കി പറഞ്ഞാൽ, ദോഷം ഇല്ല.

ഗുരു. പണ്ടു നിഷധരാജാവായ നളൻ ഓർഅരയന്നത്തിന്റെ ചൊൽ കേട്ടു,
ദമയന്തി എന്ന കന്യകയെ കാംക്ഷിച്ചു, അവളും അരയന്നം പറഞ്ഞു
കേട്ടു, നളനെ മോഹിച്ചു വലഞ്ഞുപോയപ്പോൾ, അവളുടെ അച്ഛനായ
വിദർഭരാജാവ് വിചാരിച്ചു, മകൾക്കു വിവാഹം കഴിപ്പിക്കെണം എന്നു
വെച്ചു, സ്വയംബരം കല്പ്പിച്ചു, ദിവസത്തെ കുറിക്കയും ചെയ്തു.
അതിന്നായി അനേകം രാജാക്കന്മാരും നളനും കൂടി വരുമ്പോൾ, ഇന്ദ്രൻ
മുതലായ നാലു ദേവന്മാരും ഇറങ്ങിവന്നു, ദമയന്തിയെ വേൾപ്പാൻ
മോഹിച്ചു, നളനെ കണ്ട നേരം തങ്ങളുടെ ദൂതനാക്കി നിയോഗിച്ചു,
അവനും ചെന്നുകണ്ടു, വേണ്ടുംവണ്ണം ബോധിപ്പിച്ചു, ഒരു ദേവനെ
വരിക്കെണം എന്നുപദേശിച്ചു അവളുടെ മനസ്സിനെ ഇളക്കുവാൻ
കഴിഞ്ഞില്ല താനും. സ്വയംബര ദിവസത്തിൽ അവൾ ദേവന്മാരെ
വെറുത്തു, നളനെ വരിച്ചു, മാലയിട്ടു. ദേവകൾ നാല്വരും പ്രസാദിച്ചു
നളനു ഈ രണ്ടും വരങ്ങളെ കൊടുത്തു മറകയും ചെയ്തു. അനന്തരം
നളൻ ദമയന്തിയുമായി നിഷധപുരിയിൽ സുഖിച്ചു വാഴുമ്പോൾ,
കലിയുഗം എന്ന ഒരു ദുർഭൂതം അവനെ പിഴുക്കുവാൻ തരം നോക്കി,

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/154&oldid=199850" എന്ന താളിൽനിന്ന് ശേഖരിച്ചത്