താൾ:33A11415.pdf/153

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നളചരിതസാരം

1-ാം സംഭാഷണം

നായർ. സലാം ഗുരുക്കളെ! നിങ്ങൾ ഏതു ഗ്രന്ഥം വായിക്കുന്നു?
അഷ്ടാംഗഹൃദയമൊ?

ഗുരു. അല്ല, നളചരിതം തന്നെ.

നായർ. നളചരിതമൊ? ഞങ്ങളുടെ ശാസ്ത്രം നിങ്ങൾക്കു വായിക്കാമൊ? ബുക്കു
പഠിപ്പാനല്ലാതെ, ഈ വക നോക്കുവാനും സമ്മതമൊ?

ഗുരു. വിരോധം ഏതും ഇല്ല. സകലത്തെയും ശോധന ചെയ്വിൻ; നല്ലതിനെ
മുറുക പിടിപ്പിൻ, എന്ന ഒരു ന്യായം ഞങ്ങൾക്കുണ്ടു.
പുസ്തകങ്ങളിൽസാരം അധികം കാണുകകൊണ്ടു, അധികം
വായിക്കുന്നുണ്ടു. സമയം ഉള്ളപ്പൊൾ നിങ്ങളുടെ ഗ്രന്ഥങ്ങളിലും
സാരമായുള്ളതിനെ എടുത്തു, പിടിപ്പാൻ മനസ്സുണ്ടു.

നായർ. എന്നൊടു പരമാർത്ഥം പോലെ പറയണം.
ഇങ്ങവേദശാസ്ത്രപുരാണങ്ങളിൽ സാരമധികം ഉണ്ടല്ലൊ; അങ്ങെ
വേദത്തിൽ ഇതിനോടു സമം ഒന്നും കിട്ടീല്ല എന്നു തോന്നുന്നു, അതു
കൊണ്ടത്രെ നിങ്ങൾ എറിഞ്ഞു കളഞ്ഞതിനെ പിന്നെയും
എടുത്തിരിക്കുന്നു.

ഗുരു. ഞാൻ പരമാർത്ഥം പറയാം. ഈ നാട്ടിലെ ശാസ്ത്രങ്ങളെ നോക്കുന്തോറും,
തെറ്റും കുറവും അധികം കാണുന്നു; സത്യവേദംനൊക്കുന്തോറും,
സാരവും മെന്മയും അധികം തെളിയുന്നു. ഈ നാട്ടുകാരെല്ലാവരും
അതിനെ ശോധന ചെയ്താൽ കൊളളായിരുന്നു.

നായർ. അതിപ്പൊൾ വേണ്ട! നളചരിതത്തിൽ എന്തു സാരം കണ്ടിരിക്കുന്നു?

ഗുരു. ഒന്നു, വാക്കുകളുടെ വിശേഷത്വം തന്നെ. അതിനെ ഭാഷയിൽ
ആക്കിയവൻ സമർത്ഥൻ എന്നെ വേണ്ടു. വാചകവും വൃത്തവും എത്രയും വെടിപ്പായി തോന്നുന്നു.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/153&oldid=199849" എന്ന താളിൽനിന്ന് ശേഖരിച്ചത്