താൾ:33A11415.pdf/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

78 പഴഞ്ചൊൽമാല

ആട്ടം മുട്ടിയാൽ കൊട്ടത്തടത്തിൽ
ചാക്കില്ലയാതനാൾ അല്ല പറന്നു ഞാൻ
എന്നുള്ള മരണകാലം വരും. ചെയ്ത കർമ്മങ്ങളുടെ ഒർമ്മ അല്ലാതെ
കാതറ്റ സൂചിയും കൂടി വന്നതു
എന്നാൽ ധനാശി പാടിപൊയി
എന്നു നാട്ടുകാരുടെ പക്ഷം എങ്കിലും മറ്റൊന്നുണ്ടു
ആവും കാലെ ചെയ്തതു ചാവും കാലെ കാണാം.

അയ്യൊ പുലർന്നു കുറുക്കനെപ്പോലെ എത്ര ആൾ നില്ക്കു മനുഷ്യന്നു
മരിച്ചതിന്റെ ശെഷം ന്യായവിസ്താരം ഉണ്ടു. ആകയാൽ അവന്റെ കഥതീർന്നു
എന്ന ഒരു നാളും പറഞ്ഞു കൂടാ-ദൈവത്തെ അനുസരിക്കാത്തവർക്ക
ഭയങ്കരമായിട്ടുള്ള രണ്ടാം മരണം എന്ന ഒരു വിധി ഒടുവിൽ ഉണ്ടാകും.
അതാരവർണ്ണിക്കും.

കൂടകിടന്നവനെ രാപ്പനിയെ അറിഞ്ഞുകൂടും.
അപ്പൊൾ
ഇരിമ്പു കുടിച്ചവെള്ളം തെക്കുമൊ എന്ന ആരും ചൊദിക്ക ഇല്ല.
കൊണ്ടൊൻ തിന്നൊൻ വീട്ടട്ടെ

എന്നത്രെ-യെശുവിന്റെ ശിഷ്യനൊ നാൾതൊറും ഈ ലൊകത്തിൽ
നിന്നു മരിക്കകൊണ്ടു സലാം പറഞ്ഞു യാത്രയാകെണ്ടതിന്നു ഭയമില്ല-ആയവൻ
ഇവിടെ പരദെശി അത്ര ജന്മദെശം മീത്തൽ തന്നെ- ഇവിടെ കാണാതെ ആശിച്ചു
വിശ്വസിച്ചിട്ടുള്ളത അവൻ ഭെദം കൂടാതെ കാണും തൊടുകയും ചെയ്യും-
കുരിശിലെ മരണംവരെയും തന്നെ സ്നെഹിച്ച രാജാവിനെ അവൻ കാണും,
വിശ്വസ്തനായ സെവകനെ രാജാവുതാൻ സല്ക്കരിക്കയും ചെയ്യും.
അന്നുതൊട്ടു സ്നെഹം ജ്ഞാനം സ്തുതി ശുശ്രൂഷ മുതലായതിന്റെ
വളർച്ചെക്കും ഒരു തടവും ഒടുവും വരികയില്ല-കണ്ണുനീർ വാർത്തു വിതെപ്പവർ
സന്തൊഷിച്ച ആർത്തു മൂരും-അല്ലെയൊ മലയാളികളെ

വെള്ളം പറ്റിയെടത്തു മീൻ കളിക്കുമ്പൊലെ നിങ്ങളും എത്രൊടം-
ദാഹമുള്ളൊരെ നിങ്ങൾ വന്നു ജീവ വെള്ളത്തിൽ നിന്നു സൌജന്യമായി
വാങ്ങി യഥെഷ്ടം കുടിപ്പിൻ-കർത്താവായ യെശുവെ നീ അല്ലൊ
ജീവനുള്ളവെള്ളമാകുന്നു. നിന്റെ സൃഷ്ടികളുടെ ഞരക്കവും കെൾക്കുന്നു.
ആകയാൽ വരിക വരിക.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/150&oldid=199846" എന്ന താളിൽനിന്ന് ശേഖരിച്ചത്