താൾ:33A11415.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


മുഖവുര

ഹെർമൻ ഗുണ്ടർട്ടിന്റെ പ്രചാരണ സ്വഭാവമുള്ള രചനകളാണ്
വജ്രസൂചിയിലെ ഉള്ളടക്കം. ജാതിചിന്തപോലുള്ള സാമൂഹ്യ
തിന്മകൾക്കെതിരെ ആഞ്ഞടിക്കാനും ക്രിസ്തുമതാശയങ്ങൾ പ്രചരിപ്പിക്കാനും
അക്ഷരകലയുടെ ശക്തി പൂർണമായി പ്രയോജനപ്പെടുത്തിയ ഗുണ്ടർട്ട് എന്ന
മിഷണറിയെ പരിചയപ്പെടാൻ വജ്രസൂചി ഉപകരിക്കും. ജർമനിയിൽനിന്നും
പ്രശസ്തമായ ഒരു സർവകലാശാലയിൽനിന്ന് ഡോക്ടർ ബിരുദം നേടി
ഇന്ത്യയിലെത്തിയ ഗുണ്ടർട്ട് ഇവിടത്തെ ബൗദ്ധിക വ്യാപാരങ്ങളോടും
സാഹിത്യത്തോടും എങ്ങനെ പ്രതികരിച്ചു എന്നറിയാൻ നളചരിതസാരശോധന
തുടങ്ങിയ കൃതികൾ ഉപകരിക്കും. അദ്ദേഹത്തിന്റെ വ്യക്തിത്വം പൂർണമായി
മനസ്സിലാക്കാൻ ഈ രചനകൾ വിശദമായി പഠിക്കേണ്ടിയിരിക്കുന്നു.
സഞ്ചാരിയുടെ പ്രയാണം പോലുള്ള തർജമകൾ മലയാള ഗദ്യത്തിന്റെ
ചരിത്രത്തിലെ പടവുകൾ കാട്ടിത്തരുന്നു. ഭാഷ, സാഹിത്യം, മതചിന്ത,
സംസ്കാരം എന്നിവയെക്കുറിച്ചെല്ലാം ആഗമികമായി പഠിക്കുന്നവർക്കു
പ്രയോജനപ്പെടുന്ന മുപ്പതോളം കൃതികൾ (പൂർണമായോ ഭാഗികമായോ)
ഉൾപ്പെടുത്തിയാണ് ഹെർമൻ ഗുണ്ടർട്ട് ഗ്രന്ഥപരമ്പരയിലെ അഞ്ചാം വാല്യമായ
വജ്രസുചി ഒരുക്കിയിരിക്കുന്നത്. മലയാളികളുടെ കൺമുമ്പിൽനിന്ന് ഏറെ
ക്കാലമായി മറഞ്ഞിരുന്ന ഈ രചനകൾ അവർ താല്പര്യപൂർവം പരിശോധിക്കും
എന്നു പ്രതീക്ഷിക്കുന്നു.

സ്റ്റുട് ഗാർട്ട്
മാർച്ച് 14, 1992 Dr. Albrecht Frenz

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/15&oldid=199703" എന്ന താളിൽനിന്ന് ശേഖരിച്ചത്