താൾ:33A11415.pdf/149

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴഞ്ചൊൽമാല 77

നെയ്കൂട്ടിയാൽ നെഞ്ഞറിയും
അകത്തിട്ടാൽ പുറത്തറിയാം
തനിക്കിറങ്ങിയാൽ തനിക്കറിയാം

ഈ ലൊകം മുഴുവനും മനുഷ്യൻ തന്നെ താൻ നൊക്കെണ്ടതിന്നു
ദിവ്യകണ്ണാടി ആകുന്നു. ഒരൊ ദുഃഖം ഒരൊ ദൊഷത്തിന്റെ പ്രതിബിംബമത്രെ.
കണ്ണുതെളിഞ്ഞാൽ മായയും ശാപവും കാണുന്തൊറും.

തന്റെ മീടാകാഞ്ഞിട്ട ആരാന്റെ കണ്ണാടി പൊളിക്കയില്ല
താൻ തന്നൊടല്ല ദൈവത്തൊടും അവന്റെ ലൊകത്താടും ചൊടിച്ചാൽ


വിരൽ ചുട്ടു കവിൾ തുളെച്ചതുപൊലെ ആം
അട്ടം പൊളിഞ്ഞാൽ അകത്തു
പാലം മുറിഞ്ഞാൽ ഒഴിവിലെ.

ഒടുക്കം നിങ്ങൾ യെശുവെ കൂട്ടി അകത്തിട്ടാലെ ഈ ജന്മത്തിന്റെ സാരം
അറിയും.

വ്യാധിയും വാർദ്ധക്യവും ഏറുമ്പൊൾ യെശുവെ അറിയാത്തവന്റെ അവസ്ഥ
എത്രയും സങ്കടമാകുന്നു. അപ്പൊൾ
കുത്തു കൊണ്ട പന്നി നരങ്ങുമ്പൊലെ
പന്നി മൂത്താൽ കുന്നയും
ആളു മൂത്താൽ കുലമണയും
വെശി മൂത്താൽ കുരങ്ങു

എന്നാലും കിഴവന്മാരും ലൊകത്തിലെ ദ്വന്ദ്വങ്ങളെ വിടുന്നില്ല.

വടികുത്തിയും പടകാണണം

കീഴിൽ കഴിഞ്ഞതെ ഒർത്താൽ എല്ലാം സ്വപ്നത്തിന്റെ ഭാഷ, ആ
ഒർമ്മകളെ വിസ്തരിച്ചു നൊക്കിയാൽ
ഇടിവെട്ടിയമരംപൊലെ
ആടുമെഞ്ഞകാടുപൊലെ
നഞ്ഞെറ്റമീൻ പൊലെ
പാളയം പൊയ നിരത്തുപൊലെ
കരിമ്പിൻ തൊട്ടത്തിൽ ആന കടന്നപ്പൊലെ

വെള്ളരിയിൽ കുറുക്കൻ കയറിയതുപൊലെ. തൊന്നും താനും ഒറ്റമരത്തിൽ
കുരങ്ങു പൊലെ ശെഷിച്ചിരിക്കുന്നു. പിന്നെയും
അറുത്തിട്ട കൊഴിപിടെക്കുറ്റ പൊലെ
ഒഴുകുന്നതൊണിക്ക ഒര ഉന്തു
വിനാശകാലെ വിപരീതബുദ്ധി ആരാന്റെ
കത്തി എന്നെ ഒന്നു കുത്തി.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/149&oldid=199845" എന്ന താളിൽനിന്ന് ശേഖരിച്ചത്