താൾ:33A11415.pdf/147

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴഞ്ചൊൽമാല 75

എന്നുളളത പല വിധമായി പഠിക്കെണ്ടിവരും ഒടുവിൽ കുരുടൻ പിടിച്ച വടി കൂട
പറിച്ചു പൊകും. ആകയാൽ രണ്ടു ജ്ഞാനികൾ കൂടി പ്രപഞ്ച കാര്യം കൊണ്ട
സംഭാഷണ ചെയ്യുമ്പൊൾ

ഉരൽ ചെന്ന മദ്ദളത്തിന്നൊട അന്യായം
പൊലെ ആകും-അയ്യൊ എല്ലാ മനുഷ്യരും
മുളനാഴി മുറിച്ച പന്തിയിൽ
എന്നു സമ്മതിക്കും ശ്വാസം കഴിക്കുന്നെടത്തോളം എല്ലാവർക്കും സങ്കടം.
പട്ടർ പാടുവന്നപ്പൊലെ
വിടാതെ ചെർന്നിരിക്കുന്നു-മർത്യപ്പുഴുക്കളുടെ നടപ്പ എല്ലാം
കണ്ടിമുഖത്തു മീൻ അടുത്ത പൊലെ
തീക്കൊള്ളി മെലെ മീറുകളിക്കുമ്പൊലെ
സങ്കടം സഹിക്കുന്നതിൽ ജ്ഞാനിക്കും ഭൊഷനും ഒരുഭെദവും ഇല്ല
അലക്കുന്നൊന്റെ കഴുതപൊലെ
പൊയാൽ പൊറുക്കുവാൻ പൊണ്ണാച്ചിയും മതി
ലൊകപശുക്കളുടെ കുത്തു സഹിച്ചു കൂടുമൊ. ഇങ്ങിനെ എല്ലാം
ഒർത്താൽ ദെവദൂഷണം ഹൃദയത്തിൽ ജനിക്കും. ദൈവം ഉണ്ടൊ അവൻ
നൊക്കുന്നില്ലെല്ലൊ ന്യായത്തിന്നു നിത്യം മറിച്ചൽ വരുന്നു. എന്തിന്നു

അടികൊള്ളുവാൻ ചെണ്ട പണം വാങ്ങുവാൻ മാരാൻ
കുത്തും തല്ലും ചെണ്ടെക്ക അപ്പവും ചൊറും മാരയാന്നു
പട്ടും വളയും പണിക്കർക്കു വെട്ടും കുത്തും പലിശെക്ക
കാണ്മാൻ വന്നൊരെ കഴുവെറ്റു
ചത്തൊന്റെ വീട്ടിൽ കൊന്നൊന്റെ പാടു
ഒരുത്തന്റെ കുറ്റത്താൽ കുട്ടത്തിന്നനാശം ജനിക്കുന്നത എന്ത
വെളുത്ത മാരയാൻ ഇഞ്ചിപൊരിച്ചതു മൂലം ദാവനപുക്കു
പിന്നെ അതിബുദ്ധിക്ക അല്പായുസ്സ

എന്നത എന്തിന്നു- ഈ സൃഷ്ടി എല്ലാം സാക്ഷാൽ മായ തന്നെ-
കാണുന്നത ഒന്നും സാരമല്ല. പടച്ചവന്റെ ഒരു ലീല അത്രെ. ആയവൻ
ഇതുപൊലെ ഒരൊലൊകം ഉണ്ടാക്കും. കുറയ കാലം രക്ഷിക്കും. പിന്നെ
സംഹരിക്കും- പക്ഷെ പണ്ട ഇതിൻവണ്ണം ചില കളികളെ നടത്തി ഇരിക്കുന്നു.
ഇതിന്റെ ശെഷവും നടത്തും, തനിക്ക അറെപ്പു വരുന്നെരം ഇല്ലാതാക്കിക്കളയും-
അതുകൊണ്ടു അവൻ അല്ലാതെ ഉള്ളതഎല്ലാം ഇല്ലാത്തതാകുന്നു എന്നിങ്ങിനെ
ദുഷിച്ചു തുടങ്ങും. അതിന്റെ കാരണം

ഇഷ്ടമല്ലാപ്പെണ്ണു തൊട്ടത എല്ലാം കുറ്റം

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/147&oldid=199843" എന്ന താളിൽനിന്ന് ശേഖരിച്ചത്