താൾ:33A11415.pdf/145

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴഞ്ചൊൽമാല 73

നാടൊടും നെരം നടുവെ
നാലാൾ പറഞ്ഞാൽ നാടും വഴങ്ങാം
കൊമ്പൻ പൊയതുമൊഴെക്കും വഴി
സൂചിപൊയവഴിക്കെ നൂലു പൊകും
നായ്ക്കാട്ടത്തിന്നുമെല്ക്കാട്ടം ഉണ്ടെങ്കിൽ
നായ്ക്കാട്ടവും വിലപൊകും
കൂട്ടത്തിൽ കൂടിയാൽ കൂക്കിരിയും വമ്പൻ
വെച്ചാൽ കുടിമ ചെരച്ചാൽ മൊട്ട
ആയിരം ബുദ്ധിക്കുനെഞ്ചിന്നു പാറ നൂറുപുത്തിക്ക ഈർക്കിലും
കൊക്കിലി ഏക ബുദ്ധിക്ക
തിത്തികമമ്മാ

ഇപ്രകാരം മനുഷ്യരെ ആശ്രയിച്ചു പൊകുന്നത മഹാപാതകം-യെശുവിന്റെ
ആത്മാവ് ഈ രാജ്യത്തിന്മെൽ ചൊരിഞ്ഞുവരുമ്മുന്നമെ ഈ ദീനത്തിന്നു
ഭെദം വരികയില്ല-ദെവപുത്രൻ നിങ്ങളെ വിടുതലയാക്കിയാൽ അത്രെ അന്യരൊട
ചാരാതെതന്റെടക്കാരായി ചമയും. അവന്റെ സ്നെഹം പകർന്നു വരികിലെ
ചെറിയവർക്കും വലിയവർക്കും അരികത്തും ദൂരത്തും ഉള്ളവർക്കും മമതയും
അന്യൊന്യ സെവയും ഉണ്ടാകും-ഒണംവിഷുമഹാമഖം തുടങ്ങിയുള്ളതല്ല
സകലജാതികൾക്കും യെശുനാമത്താലെ ദിവ്യസ്നെഹം വരുന്ന ദിവസംതന്നെ
മഹൊത്സവം.

18. മൊഹവും ഭയവും

ഈ പ്രപഞ്ചത്തിൽ വളരെ മായ ഉണ്ടു എന്ന എല്ലാവരും ഉറപ്പിച്ചു
മുറയിടുന്നു മനുഷ്യരുടെ പിറവി ചാവു പണിപിണി പ്രയാസങ്ങളും വിചാരിച്ചാൽ
എല്ലാം വ്യർത്ഥം എന്നു തൊന്നുന്നു. ദൊഷം കൂടാത്ത ഗുണം കാണുന്നില്ല.

കരിമ്പിന്നു കമ്പുദൊഷം
നെല്ലിൽ തുരുമ്പില്ല എന്നും പണത്തിൽ
കള്ളൻ ഇല്ല എന്നും വരുമൊ
പൃഷ്ഠം നന്നെങ്കിൽ മുഖം ആകാ
ഒമനപ്പെണ്ണു പണിക്കാകാ
എലിപിടിക്കും പൂച്ച കലം ഉടെക്കും
തടുപ്പാൻ ശക്തിയുള്ള കാലത്തു അറിവില്ല
ധർമ്മടം പിടിച്ചത കൊജ അറഞ്ഞില്ല
അറിവുള്ള കാലത്തിൽ ഒരു പ്രാപ്തിയും ഇല്ല

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/145&oldid=199841" എന്ന താളിൽനിന്ന് ശേഖരിച്ചത്