താൾ:33A11415.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴഞ്ചൊൽമാല 71

ആയവരിൽ രാജതെജസ പകരുകകൊണ്ടു ദുഷ്ടരായാലും ബഹുമാനി
ക്കെണ്ടിയവർ

രാജാവിന്റെ നായായിട്ടല്ലെ എറിഞ്ഞു കൂടാത്തത

തന്റെ ദൂതന്മാർക്ക എന്തു ചെയ്താലും തനിക്കു ചെയ്തതു എന്നു യെശു
ഉരചെയ്തിരിക്കുന്നു-യെശുവിന്റെ സെവെക്കു വിശ്വസ്തമനസ്സുമതി.
ഒരൊന്നിന്നുവെണ്ടുന്ന പ്രാപ്തിയെ താൻ ഇറക്കും. ഒന്ന അനുഷ്ഠിച്ചതിന്റെ
യശസ്സും തനിക്കായ്ക്കൊള്ളും, കൂലിക്കു സംശയം ഇല്ലതാനും; മറ്റെ
രാജാക്കന്മാരെ സെവിച്ചാലൊ എത്രയും സാമർത്ഥ്യമുള്ളവന്നു കുടെ നിത്യം
ഭയംവെണ്ടും

അന്നന്നു വെട്ടുന്നവാളിനു നെയ്യിടുക
കൊമ്പന്റെ മുമ്പാക വമ്പന്റെ പിമ്പാക
വാക്കുപൊക്കർക്കും നെല്ലുകൊയിലകത്തും
വാക്കിൽ തൊറ്റാൽ മൂപ്പിൽ താഴെണം
സെവമുഴുത്തിട്ടെ കണ്ടി ഇറങ്ങിക്കൂടാ
വിളക്കൊടുപാറിയാൽ ചിറക കരിയും

ഇങ്ങിനെ ഉള്ള സ്ഥാനമാഹാത്മ്യം ഈ ലൊകത്തിൽ ആഗ്രഹിക്കരുത- താൻ
അനുസരിച്ചു സെവിക്കുന്നതിന്നല്ല പലരൊടും യുക്തിപ്രകാരം
കല്പിക്കുന്നതിനു തന്നെ പ്രയാസം ഉള്ളു-നട തീർക്കുന്നത എത്രയും
സങ്കടമുള്ള പണി-സൂക്ഷ്മമായ ന്യായം വെണം എന്ന എല്ലാവരും മുട്ടിക്കുന്നു.

കടുകീറി കാര്യം ആനകൊണ്ട ഒശാരം
മൊഹവും ഭയവും പ്രവഞ്ചത്തിൽ ഇരിക്കെ പക്ഷാന്തരം ഒട്ടും വരാത്ത ആൾ ഇല്ല
താനും.

കാരാടൻ ചാത്തൻ നടു പറഞ്ഞപൊലെ
ഒർ ഒല എടുത്താൽ അകവും പുറവും വായിക്കെണം
തക്കവർക്കതക്കവണ്ണം പറകൊല്ല
വെട്ടൊന്നെങ്കിൽ തുണ്ടം രണ്ടു

അതുകൊണ്ടു ഈ ഭൂമിയിൽ എല്ലാ വിസ്താരവും വിധിയും നെർപോലെ
ആകെണം എന്നു നിരൂപിക്കുന്നവൻ ഭൊഷനാകുന്നു. എല്ലാവനും തന്നാലാം
വണ്ണം ചെയ്യട്ടെ. എന്നാലും ശുദ്ധനെരായിവരികയില്ല-വ്യവഹാരം ന്യായം
മുതലായവറ്റെക്കാളും തമ്മിൽ സ്നെഹിച്ചു മാർഗ്ഗം നല്കുന്നത ഉത്തമം.
ദിവ്യനായ എകന്യായാധിപതിയെ ഉള്ളു, അവൻ മനുഷ്യനായി
അവതരിച്ചതുകൊണ്ട മനുഷ്യരുടെ അവസ്ഥകളിൽ പഴക്കവും തഴക്കവും ഉണ്ടു.
ഒലകളിൽ അകവും പുറവും വായിക്കും. കടുകും ശരിയാക്കി കീറുന്നതും
അല്ലാതെ നെരൊടെതുല്ല്യമായ കരുണയും കാട്ടും. ദിക്കുകൾ വെന്തു പൊകും

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/143&oldid=199839" എന്ന താളിൽനിന്ന് ശേഖരിച്ചത്