താൾ:33A11415.pdf/142

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

70 പഴഞ്ചൊൽമാല

ചിലർകംസനെപൊലെ നിഷ്ക്കണ്ടകന്മാരായി പ്രജകളുടെ ബാധകളെ
കളിപെലെ വിചാരിക്കുന്നു.

പൂച്ചെക്കവിളയാട്ടം എലിക്കമുറുക്കു

പലരാജ്യങ്ങളിൽ കുടിയാന്മാർ നരിയിൻ കൈയ്യിൽ പൊറ്റുവാൻ
കൊടുത്തകടച്ചിപൊലെ ആകുന്നു. നാട്ടുകാരുടെ ദൊഷത്തിന്നു ദുഷ്ടരാജാവെ
കല്പിക്കുന്നത ദെവശിക്ഷതന്നെ- മലയാളികളുടെ ബിംബാരാധനെക്കും
പരസ്ത്രീമാർഗ്ഗത്തിന്നും ഠിപ്പുസുല്ത്താൻ വെണ്ടിവന്നതുപൊലെ-എന്നാലും
അഭിഷെകം ചെയ്തു രാജാവെ ദുഷിക്കരുത മത്സരിക്കയും അരുത-ഒരു
രാജാവെമാത്രം വിഴുക്കെണ്ടതിന്നും നിത്യം മത്സരിക്കെണ്ടതിന്നും
കല്പനവന്നിരിക്കുന്നു-അതാർ ഇഹലൊകത്തിലെ രാജ്യങ്ങൾ ഒക്കയും
സ്വാധീനമാക്കിയ ശൈത്താൻ എന്ന പ്രപഞ്ചകർത്താവു-അവൻ എത്ര തമാശ
ഇതു കാണിച്ചാലും യെശു അവനെ ജയിച്ചിട്ടുള്ള പടനാൾ തുടങ്ങി അല്പം
ശെഷിയെ ഉള്ളു-അവന്റെ അധികാരത്തിൽ നിന്നുവെറുതെ തെറ്റി ഒഴിഞ്ഞു
പൊവാൻ ആർക്കും പാങ്ങില്ലതാനും-യെശു സാത്താനെയും മരണത്തെയും
തൊല്പിച്ചു തന്റെ രാജ്യഭിഷെകം പരസ്യമാക്കിയതുമുതല്ക്കൊണ്ട അവൻ
അത്രെ നമ്മെ വീണ്ടുകൊണ്ടു ന്യായപ്രകാരം ചങ്ങലകളെ തകർത്തു തനിക്കു
പ്രജകളാക്കി സമ്പാദിച്ചിരിക്കുന്നു എന്നറിഞ്ഞുകൊള്ളെണം. അവന്റെ
സത്യത്തിന്നു ചെവികൊടുത്ത അവന്ന ഇഷ്ടമായതു വിചാരിച്ചു ചെയ്യുന്നവർക്ക
യെശുരാജാവും കർത്താവും ആകുന്നു. അവർക്ക സ്വർഗ്ഗരാജ്യക്കാർ
എന്നുപെരുണ്ടു -ആ രാജ്യം മാത്രം ഇളകാത്തത, മറ്റെല്ലാം വെഗം പഴകി
വലഞ്ഞുചത്തുപൊകുന്നു, പ്രാണൻ പൊയകാലത്ത കഴുവും എത്തുന്നു.

പഴമ്പിലാവിലവീഴുമ്പൊൾ പച്ചപ്പിലാവിലചിരിക്കവെണ്ടാ
ശെഷം രാജാക്കന്മാർക്ക പ്രാപ്തിപൊരായ്കയാൽ കാര്യക്കാർ ഒരൊ
കൂട്ടം വെണം -അരചൻ നല്ലവനായാലും അത എല്ലാ ഒക്കുമൊ
കൊൽഇവടെ ഉറച്ചു ആലയും ചക്കും ഇനി ഒക്കാനുള്ളു
ഒലകളയാത്തൊൻ നാടുകളയും

യെശുവിന്നു സകലത്തെയും തനിയെ നൊക്കുവാനും നിവൃത്തിപ്പാനും
സാമർത്ഥ്യം ഉണ്ടെങ്കിലും വിശ്വസ്തരെ മാനിപ്പാന്തക്കവണ്ണം പലവിരുതുകളും
സ്ഥാനങ്ങളും കല്പിച്ചിരിക്കുന്നു-കാര്യക്കാരെ ആക്കുന്നത സമ്പ്രദായത്തെ
അല്ല പ്രാപ്തി വിചിരിച്ചിട്ടത്രെ.

കയ്യൂക്കുള്ളവൻ കാര്യക്കാരൻ
അന്നത്തിന്റെ ബലവും ആയുസ്സിന്റെ
ശക്തിയും ഉണ്ടെങ്കിൽ മന്നത്താലിങ്കീഴകാണാം
ഊർ അറിഞ്ഞവനെ ഒല വായിക്കും

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/142&oldid=199838" എന്ന താളിൽനിന്ന് ശേഖരിച്ചത്