താൾ:33A11415.pdf/140

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

68 പഴഞ്ചൊൽമാല

പെടിക്കെണ്ടാ ഞാനല്ലൊ നിന്റെ കൂട ആകുന്നു എന്നു ചൊല്ലി
ലൊകസൃഷ്ടിക്കുമുമ്പെ ഉള്ള വാത്സല്യത്തെ ഒർപ്പിച്ചു ഹൃദയത്തെ
തണുപ്പിച്ചുറപ്പിക്കുന്നു-സ്വരക്തംകൊണ്ടുമെടിച്ചകൂട്ടരെ അവൻ എതുകൊണ്ടും
കൈവിടുകയില്ല.

മുത്തിന്നുകൊണ്ടു ഉപ്പിന്നുവില്ക്കുമൊ
കാളികൃഷ്ണൻ മുതലായവ്യാജങ്ങളൊടു
ചാരിയാൽ ചാരിയതുമണക്കും
അരികെപൊകുമ്പൊൾ അരപ്പലംതെഞ്ഞുപൊകും

നിങ്ങൾ തമ്പ്രാട്ടിയെപൊലെ കലഹപ്രിയന്മാരുംകണ്ണൻ എന്ന
കള്ളനെപൊലെ അതിമൊഹികളുമായി ചമെഞ്ഞുവല്ലൊ-യെശുവൊട
ചാരിയാൽ ആകാത്തസ്വഭാവം ക്രമത്താലെ തെഞ്ഞുപൊകും-നിത്യജീവന്റെ
വാസന നിങ്ങളിൽ പറ്റി സത്ഭൂതദുർഭൂതങ്ങൾക്കു അറിയുമാറാകും.

17. ഊരും രാജ്യവും

നാനാജാതികുഡുംബങ്ങളിലും ചെറിയവരും വലിയവരും
ഒന്നിച്ചുവാണുകൊണ്ടാൽ ഊരും രാജ്യവും ഉണ്ടാകും. അത എല്ലാം ഒരു
ശരീരത്തിലെ അവയവങ്ങളെ പൊലെ തമ്മിൽ ചെർന്നിരുന്നു അന്യൊന്യം
സെവിച്ചുകൊണ്ടിരിക്കണം-ഒരൊരുത്തന്റെ രസവും പ്രാപ്തിയും വെവ്വെറെ
ആകയാൽ എല്ലാവനും ശെഷമുള്ളവർക്കവെണ്ടി താന്തനിക്ക ഒത്ത പണിയെ
ചെയ്തു കൊൾവൂതാക.

ആനെക്കു ചക്കരപന
താനിരിക്കുന്നെടത്തു താൻ ഇരിക്കാഞ്ഞാൽ അവിടെ പിന്നെ
നായിരിക്കും
നിലെക്കുനിന്നാൽ മലെക്കുസമം
നമ്പൂതിരിക്കു എന്തിന്നുണ്ടവല
വെളുത്തെടന്നു അലക്കുമാറ്റി കാശിക്കു പൊവാൻ കഴികയില്ല
മുട്ടുശാന്തിക്കു ഏല്പിച്ചാൽ കാശിക്കു പൊകാം
എല്ലാദെശവും ഒരു പൊലെകുടിയിരിപ്പിന്നാകാ-ദിവ്യസ്നെഹം ഇല്ലാത്ത
ദെശം ശവം പൊലെകിടക്കുന്നു. അതിൽ ഒരൊ ശാപവും പറ്റും

പശു ചത്തെടത്തു കഴു എത്തുമ്പൊലെ ഭൂമിയാകുന്ന പിണത്തിൽനിന്നു
കെടു വർജ്ജിക്കുന്ന ഉപ്പുദെവകുഡുംബക്കാർതന്നെ-ലൊകത്തിന്റെ ഇരിട്ടിൽ
വെളിച്ചമായി വിളങ്ങുന്നത യെശുനാമം അത്രെ-ഇങ്ങിനെ ഉള്ളവർ
അയൽപക്കത്തുവെണം. അല്ലാഞ്ഞാൽ ജന്മദെശവും ഉപെക്ഷിച്ചു അവരൊട
സംസർഗ്ഗം അന‌്വെഷിക്കണം.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/140&oldid=199836" എന്ന താളിൽനിന്ന് ശേഖരിച്ചത്