താൾ:33A11415.pdf/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴഞ്ചൊൽമാല 63

മൂക്കില്ലാത്ത നാട്ടിൽ മുറിമൂക്കൻ മൂപ്പൻ
നിടുവാൾപൊയാൽ കൊടുവാൾനിടുവാൾ
നിടുമ്പനപൊയാൽ കുറുമ്പനനിടുമ്പന
ഉള്ളപ്രകാരം മഹാമനുഷ്യനായിരിക്കുന്നവൻ ഒരുത്തനത്രെ-അതാർ
ദെവപുത്രൻ എങ്കിലും നമ്മിൽ സ്നെഹം വിചാരിച്ചുതന്നെതാൻ എല്ലാവരിലും
അധികം താഴ്ത്തി മനുഷ്യർക്കു ദാസനായി നടന്നു പാപികളുടെ ഭാരങ്ങൾ
എല്ലാം പെറിക്കൊണ്ടദ്ധാനിച്ച യെശുമശീഹതന്നെ.
അവന്റെ മാഹാത്മ്യം അരികിലെ താഴ്മ‌യെയും അല്പസന്തുഷ്ട തയെയും
സർവ്വാത്മനാ സ്തുതിച്ചു ആശ്രയിക്കും.
താണകണ്ടത്തിൽ എഴുന്നവിള.
താണനിലത്തെ നീർ ഒഴുകും, അതിനെങ്ങെവം തുണചെയ്യും
താൻ ആകാഞ്ഞാൽ കൊണത്തിരിക്ക
പല്ലാകാഞ്ഞാൽ മെല്ലചിരിക്ക.
പാറ്റിതുപ്പിയാൽ പള്ളിയറയിലും തുപ്പാം.

പ്രകൃതിക്കു നല്ല തരമായതാഴ്മ അറിഞ്ഞുകൂടാ- ദൈവാത്മാവതന്നെ
മർത്യപ്പുഴുക്കളുടെ ഹീനതയെല്ലാം പരമാർത്ഥമായികാണിച്ചാൽ നീ
കൊണത്തിരുന്നു അയ്യൊ എല്ലാ മനുഷ്യരിലും അരിഷ്ടനും ആകാത്തവനും
ഞാന്തന്നെ എന്നു ബൊധിച്ചിട്ട എല്ലാവരൊടും കൃതിമമല്ലാത്തവിനയംകാട്ടും-
അപ്രകാരം വരാഞ്ഞാൽ അല്പന്മാർക്ക അസൂയ തത്രപ്പാടു മദം മുതലായ
ഹീനഭാവങ്ങൾ വളരെ ഉണ്ടാകകൊണ്ട അവർ മഹാലൊകരെക്കാൾ നല്ലവർ
എന്നു പറവാൻ പാടില്ല.

അട്ടപിടിച്ചുമെത്തയിൽ കിടത്തിയാലൊ
എളിയൊരെകണ്ടാൽ എള്ളും തുള്ളും
എല്ലാമാരയാന്നും വീശ്ശാങ്കത്തി ചങ്കരമാരയാന്നു പൂച്ചക്കുട്ടി
കൊഞ്ചൻതുള്ളിയാൽ മുട്ടൊളം എറതുള്ളിയാൽ ചട്ടിയിൽ
കുഴിയാനമദിച്ചാൽ തലയാനആകുമൊ
സുല്‌ത്താൻ പക്കീറായാലും പക്കീറസുല്‌ത്താനായാലും തരം
അറിയിക്കും
ഇരിക്കുമുമ്പെ കാൽനീട്ടൊല്ല
കയ്യന്റെ കയ്യിൽകത്തി ഇരുന്നാൽ
കടവഴിക്കുറ്റിക്കുനാശം
ഇറച്ചിഇരിക്കെ തൂവൽ പിടെക്കരുത
ചൊട്ടുകൊണ്ടാലും മൊതിരക്കൈകൊണ്ടു കൊള്ളെണം

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/135&oldid=199831" എന്ന താളിൽനിന്ന് ശേഖരിച്ചത്