താൾ:33A11415.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴഞ്ചൊൽമാല 55

അതുകൊണ്ടവളരെ സന്തൊഷം ഉണ്ടാക ഇല്ല. അതുകൊണ്ടു അതിൽ
മാനപ്പെട്ടവരെ മാനത്തിന്നായി മാനിച്ചാലും അവർ വെഗം പൊകണം എന്ന
എല്ലാടവും ഒരു ഭാവം കാണുന്നു.

ആരാനെ ആറാണ്ടു പൊക്കിയാലും ആരാൻ ആരാൻ തന്നെ.
മരുന്നും വിരുന്നും മൂന്നുനാൾ
ആവല്ക്കു ആവൽ വിരുന്നു വന്നാൽ അങ്ങെകൊമ്പിലും
ഇങ്ങെകൊമ്പിലും(തൂങ്ങിക്കൊള്ളും)
നനഞ്ഞകിഴവി വന്നാൽ ഇരുന്ന വിറകിന്നു ചെതം
കാക്കെക്കു ചെക്കിടംകൊടുത്താൽ കാലാത്താലെനാശം
വിളമ്പുന്നൊൻ അറിയാഞ്ഞാൽ ഉണ്മൊർ അറിയെണം
വീട്ടിൽ ചൊറുണ്ടെങ്കിൽ വിരുന്നിലും ചൊറുണ്ടു
ഇല്ലത്തു പഴയരി എങ്കിൽ ചെന്നെടത്തും പഴയരി
മനസ്സഇത്ര വിസ്താരം ചുരുങ്ങി ഇരിക്കകൊണ്ടു മലയാളക്കുടികളിൽ
ദൈവാനുകൂലതയും ശ്രീത്വവും ഇല്ല.
നാലാം കരുന്തലനഷ്ടം
കാരണവർ കാലം ഒരു കണ്ടി ഞാങ്കാലം നാലുകണ്ടി

ദൈവത്തിന്ന എല്ലാടവും നിറഞ്ഞ ഒരു വലിയ കുഡുംബം ഉണ്ടു.
അവന്റെ ചൊൽ കെട്ടു സെവിക്കുന്ന മനുഷ്യരും ദെവദൂതന്മാരും പലവകക്കാർ
ഉണ്ടു. ചിലർ മീതെയും ചിലർ താഴെയും ഉണ്ടു. ചിലർ കുട്ടിപ്രായമായി
ചിലർക്ക ആറായിരം വരെയും തികഞ്ഞവയസ്സുണ്ടു. ഇവർ എല്ലാവർക്കും
അച്ഛൻ ഒരുത്തൻ ആകെകൊണ്ടു തമ്മിൽ സ്നെഹിച്ചു വഴങ്ങിവരുന്നു.

മനൊരഞ്ഞന രഞ്ഞന എങ്കിൽ ചാണകക്കുന്തിയും സമ്മന്തി
ഒരുമ ഉണ്ടെങ്കിൽ ഉലക്കമെലുംകിടക്കാം

മീതെ വാഴുന്നവരും ഇറങ്ങിവന്നു ഇന്നും ഭൂമിയിൽ പരദെശികളായി
കടന്നുപൊകുന്ന സഹൊദരരെ നാനാവിധെനദർശിച്ചു ആശ്വാസം വരുത്തും.
ആകയാൽ ഇവർക്ക അതിഥിസല്ക്കാരം നന്നെ ഉണ്ടു. അവർ ഈ പ്രപഞ്ചത്തിൽ
വഴി പൊക്കരും

കൂട്ടിൽ ഇട്ട മെരുഖിനെ പൊലെയും

ആകക്കൊണ്ടു ലൊകർ അവരെ അറിയുന്നില്ലതാനും. ഈ കുഡുംബത്തിൽ
ചെർന്നുപൊയാൽ യെശുനാമം നിമിത്തം അമ്മയച്ഛന്മാരെയും മറ്റും
ഉപെക്ഷിച്ചുവിടുവാൻ പ്രാപ്തി ജനിക്കും

13. ബാലശിക്ഷയും അഭ്യാസവും

കുട്ടികളെ വളർത്തുന്നതിൽ അഭ്യാസവും ശിക്ഷയും അത്യാവശ്യം തന്നെ.
അവരൊടകൂടകളിക്കരുത. മറവിക്കും മടിവിന്നും ഇടം കൊടുക്കാതെ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/127&oldid=199822" എന്ന താളിൽനിന്ന് ശേഖരിച്ചത്