താൾ:33A11415.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

54 പഴഞ്ചൊൽമാല

ആരാന്റെ കുട്ടിയെ ആയിരം മുത്തിയാലും ഒന്നു പൊത്തിക്കൂടാ.
പെൺപടപടയല്ല മൺചിറചിറയല്ല
ചിലതും ഗൃഹസ്ഥന്നു അമർത്തുവാൻ ശാന്ത ബുദ്ധിപൊരാഞ്ഞാൽ
കലശലായിപൊകും.
പെൺ ഒരുമ്പെട്ടാൽ ബ്രഹ്മന്നും തടുത്തുകൂടാ
ബാലശാപവും നാരീശാപവും ഇറക്കിക്കൂടാ
മാടൊടിയ തൊടിക, നാടൊടിയ പെൺ
നീറാലിയിൽ ആറുകാൽ ആകാ
പണകാര്യങ്ങളെയും അവകാശത്തെയും ചൊല്ലി ഒരൊ ഇടച്ചൽ വരുന്നു.
മരുമക്കത്തായം എന്ന ദുരാചാരത്താലെ വൈരവും ഗൃഹഛിദ്രവും
വർദ്ധിച്ചിരിക്കുന്നു.
കണ്ടം കൊണ്ടവനെ പിണ്ടം വെക്കും
ശവം ചുട്ടവൻ ചാവുകഴിക്കയില്ല
മക്കൾക്ക മടിയിലും മരുമക്കൾക്കു വളപ്പിലും ചവിട്ടരുത
തമ്മിൽ തമ്മിൽ വഴിപ്പെട്ടു ഐകമത്യം വിചാരിച്ചാൽ ഇടച്ചൽ തീരും.
കലത്തിൽനിന്നു പൊയാൽ കഞ്ഞിക്കലത്തിൽ
കുളത്തിൽനിന്നുപൊയാൽ വലയിൽ, വലയിൽനിന്നു പൊയാൽ
കുളത്തിൽ
മീത്തലെ കണ്ടത്തിൽ ഉറവുണ്ടായാൽ താഴെ കണ്ടത്തിലും വരും.
കാൽമെൽ ചവിട്ടല്ല കൊമച്ചകളികാണെണ്ട എങ്കിൽ കാണെണ്ട.
കലശൽ തീരാഞ്ഞാൽ കഴിയുന്നെടത്തൊളം ഒളിച്ചുവെക്കെണം.
ചത്തുകിടക്കിലും ഒത്തുകിടക്കെണം
ദൈവത്താൽ നിരത്തുവാൻ അധികാരം ലഭിക്കാത്തവർ ആരും ചാതിക്കാരം
പിടിച്ചുപൊകരുത.
നീറ്റിൽ അടിച്ചാൽ കൊലെ മുറിയും;
നീർ എല്ലാം ഒന്നുതന്നെ
അന്യൊന്യവിശ്വാസം എത്രയും കുറഞ്ഞിരിക്കുന്നത സങ്കടകാലത്തിൽ
അറിഞ്ഞുവരുന്നു.
മക്കൾ ഉണ്ടെങ്കിൽ പടെക്കൽ കാണാം.
ബന്ധു ആറുകരയുന്നതിനെക്കാളും
ഉടയവൻ ഒന്നു കരഞ്ഞാൽ മതി.
കുഡുംബത്തിൽ ഒരൊ സമയത്തു വഴിപൊക്കരും മറ്റും വന്നുചെരും.
യെശുവിന്റെ ആത്മാവില്ലാത്തവർക്ക മനസ്സു വിടുതിപൊരായ്കയാൽ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/126&oldid=199821" എന്ന താളിൽനിന്ന് ശേഖരിച്ചത്