താൾ:33A11415.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴഞ്ചൊൽമാല 53

പിന്നെ കുട്ടികൾ താൻ താങ്ങൾക്കസ്വന്തം എന്നു വിചാരിക്കുന്നതകഷ്ടം.
അവക്കുടയത അച്ഛനും അമ്മയും അല്ല സകലത്തെയും തനിക്കായിട്ട
പടെച്ചവനത്രെ. അമ്മയച്ഛന്മാരുടെ സ്നെഹം അവനിൽ അത്രെ തികവായി
കാണുന്നു.

തള്ളെക്കചുടുമ്പൊൾ കുട്ടിയെ ഇട്ടു ചവിട്ടു.
അച്ഛൻ എത്ര ആഗ്രഹിച്ചാലും മകൻ തന്നെപൊലെ വരുമൊ അതിന്നു
നിശ്ചയം ഇല്ല.
അമ്മ പുലയാടിച്ചി എങ്കിൽ മകളും പുലയാടിച്ചി
നെല്ക്കൊറിയെന്നു മക്കൾ പിറന്നാൽ മക്കടെ മക്കളും
നെല്ക്കൊറിയർ
നരിപെറ്റമടയിൽ കുറുക്കൻ പെറുകയില്ല
അഛ്ശൻ ആനപാവാൻ എന്നു വെച്ചു മകന്റെ ചന്തിക്കും
തഴമ്പുണ്ടാമൊ
നല്ല കുഡുംബത്തിൽ ജനിച്ചുവളരുന്നതവലിയ ഉപകാരം
നായായിപ്പിറക്കിലും തറവാട്ടിൽ പിറക്കെണം
കടച്ചിയെ കെട്ടിയെടം പശു ചെല്ലും
വീട്ടിലും ഊരിലും സ്നെഹം തന്നെ കരു. അതഇല്ലാഞ്ഞാൽ ശെഷം വരങ്ങളെ
കൊണ്ട ഒരുസാരം ഇല്ല
അമ്പറ്റാൽ തുമ്പറ്റു
നായാട്ടുനായ്ക്കൾ തമ്മിൽ കടിച്ചാൽ പന്നി കുന്നുകയറും
മുത്തിന്നു മുങ്ങുന്നെരം അളിയൻ പിടിക്കെണം കയർ
ഒന്നാമതമനുഷ്യന്റെ രണ്ടുമക്കൾക്ക ഉണ്ടായതുപൊലെ ഇപ്പൊഴും
എല്ലാതറവാട്ടിലും ഒരൊ പിണക്കം ഉണ്ടാകുന്നു.
ഒരു തൊഴുത്തിൽ മുളയുന്ന പശുക്കൾ കുത്തുന്നതും
വടിക്കുന്നതും അയൽ അറിയാ.
അമ്മയെതച്ചാൽ അച്ഛൻ ചൊദിക്കെണം, പെങ്ങളെതച്ചാൽ അളിയൻ
ചൊദിക്കെണം.
പെറ്റമ്മക്കു ചൊറു കൊടുത്തൊ മുത്താച്ചിക്കരി അളപ്പാൻ
ദെവസ്നെഹം ഇല്ലാഞ്ഞാൽ നല്ലരും തമ്മിൽ പൊറുത്തു
സുഖെനവസിപ്പാൻ കഴികയില്ല. പിന്നെ അതിൽ ഒരുത്തൻ ദെവസ്നെഹത്തിന്ന
ഇടം കൊടുത്താൽ ശെഷമുള്ളവർ പിശാചപ്രായമായി വിരൊധിക്കും.
കീരിയും മൂർഖനും പൊലെ സ്നെഹം
ശെഷം കലഹം മിക്കതും സ്ത്രീകളിൽനിന്നു തുടങ്ങുന്നു ചിലതു വെഗം തീരും

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/125&oldid=199820" എന്ന താളിൽനിന്ന് ശേഖരിച്ചത്