താൾ:33A11415.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴഞ്ചൊൽമാല 49

പിന്നെ പട്ടർ മുതലായ മടിയന്മാരെ വെല ചെയ്യിക്കാതെ തീറ്റരുത എന്ന
ദെവമതം. എങ്കിലും വെയിലും മഴയും നല്ലവർക്കും ആകാത്തവർക്കും
തൂകുന്നതവിചാരിച്ചും എത്രയും നല്ലവൻ കൂട ദെവമുഖെനദുഷ്ടൻ എന്നു
നിശ്ചയിച്ചും മറ്റെ പാപികളിലും ദയവിചാരിക്കെണം. നമ്മുടെ ഭിക്ഷ
ദൈവത്തിന്നു കൊടുക്കുന്നു കൈക്കൂലി എന്ന പൊലെ ഭാവിക്കയും അരുത.
അവൻ വിലവാങ്ങാതെ സൌജന്യമായി എല്ലാവർക്കും സർവ്വവും കൊടുക്കുന്നു.
തനിക്ക അഭീഷ്ടനായ ഏകപുത്രനെ ലൊകത്രാണത്തിന്നായി കൊടുത്തതു
അവന്റെ ഉത്തമഭിക്ഷ ആകുന്നു. വാങ്ങുന്നതിനെക്കാളും കൊടുക്കുന്നത
എറ്റവും ഭാഗ്യം എന്ന യെശുവിന്റെ പക്ഷം. അവന്റെ ഭിക്ഷ ഇരന്നു വാങ്ങീട്ട
വാത്സല്യരുചിനൊക്കികൊണ്ടവർക്കത്രെ വലങ്കൈകൊടുക്കുന്നത ഇടങ്കൈ
അറിയാതെ നടന്നു കൊണ്ടു സന്തൊഷിച്ചിരിക്കാം.

11. കൃതജ്ഞനും കൃതഘ്നനും

ആരെങ്കിലും ഉപകാരം ചെയ്യുമ്പൊൾ ലഭിച്ചവര അതിനെ ഒർത്തു
കൊള്ളെണം എന്ന ഒരു ഭാവം ഉണ്ടു. ദൈവംകൂട അതിന്നു കാത്തിരിക്കുന്നു.
എങ്കിലും പാപത്തിനാൽ മനുഷ്യർക്കമറതി എറിവന്നിരിക്കുന്നു

അരണയുടെ ബുദ്ധിപൊലെ
അതുകൊണ്ട ഒർപ്പാൻ വളരെ ഉപദെശം വെണ്ടിവന്നു
ദാനംചെയ്ത പശുവിന്നു പല്ലു നൊക്കരുത
എടുത്ത പെറ്റിയെ മറക്കൊല്ല
ഒരു ദിവസം തിന്ന ചൊറും കുളിച്ച കുളവും മറക്കരുത
നിഴൽ മറന്നു കളിക്കരുത

ഇപ്രകാരം പഠിപ്പിച്ചാലും ഗുണത്തിന്നു പകരം ദൊഷം ചെയ്യുന്നവരും ചുരുക്കം
അല്ല. കൃതഘ്നൻ ശങ്ക ഇല്ലാതെ എതു ദൊഷം എങ്കിലും ചെയ്യും.

അരിയും തിന്ന ആശാരിച്ചിയെയും കടിച്ചു പിന്നെയും നായിന്റെ
പല്ലിന്നമൊറുമൊറുപ്പു
മതിർത്ത പാലിന്നില്ലാത്തതൊ പുളിച്ച മൊറ്റിന്നു
ഉണ്ടചൊറ്റിൽ കല്ലിടരുത
ഉണ്ടവീട്ടിൽ കണ്ടുകെട്ടരുത
കെട്ടിയമരത്തിന്ന കുത്തും അരുത
ചുമലിൽ ഇരുന്ന ചെവിതിന്നരുത
നിന്ന കുന്നു കുഴിക്കല്ല
മൂക്കിന്മെൽ ഇരുന്ന വായിൽ കാഷ്ഠിക്കരുത
കാടുകളെഞ്ഞവന്റെ കൈകൊത്തുമാറുണ്ടൊ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/121&oldid=199815" എന്ന താളിൽനിന്ന് ശേഖരിച്ചത്