താൾ:33A11415.pdf/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

48 പഴഞ്ചൊൽമാല

താളിന്നുപ്പില്ല എന്നും താലിക്കു മുത്തില്ല എന്നും
വലിയവന്റെ വല്ലം തുറക്കുമ്പൊഴെക്കു എളിയവന്റെ വണ്ണ
വലിക്കും
വീട്ടിൽ ചെന്നാൽ മൊർതരാത്ത ആൾ ആലക്കൽനിന്നു പാൽ
തരുമൊ

മനസ്സൊടകൂടെ കൊടുത്താൽ ദൈവം കൊടുക്കുന്നതിനെ പൊലെ
ആകുന്നു, ദെവവിശ്വാസവും മനുഷ്യപ്രീതിയും മാത്രം ഉണ്ടെങ്കിൽ കൊടുപ്പാൻ
കഴിയാത്തവൻ ആരും ഇല്ല.. കഴിവുവരെണ്ടതിന്നു പണിക്കധികം
ഉത്സാഹിക്കെണം.

അമ്പൊടുകൊടുത്താൽ അമൃത
ഒന്നു കൊടുത്താൽ ഇരട്ടിക്കും ഇക്കാലം
കെട്ടുവാടിന്നു കൊടുത്താൽ മുട്ടിന്നുകിട്ടും
കൊടികൊടികൊടികൊടുത്താൽ കാണികൊടുത്ത ഫലം
കൊടാതെ ഒരു കാണികൊടുത്താൽ കൊടികൊടുത്ത ഫലം
സമ്പത്തുകാലത്തതൈപത്തുവെച്ചാൽ ആപത്തുകാലത്തു
കായ്പത്തു തിന്നാം
വെണ്ടുമ്പൊൾ ചക്ക കൊമ്പത്തും കായ്ക്കയില്ല
വെണ്ടാ എങ്കിൽ വെരിന്മെലും കായ്ക്കും
ആകയാൽ മുട്ടുള്ള നെരത്തു താമസിയാതെ ആവശ്യത്തിന്നു പറ്റുന്നതെ
കൊടുക്കാവു അല്ലാഞ്ഞാൽ
പുല്ലിൽ തൂകിയ നെയിപൊലെ

ധർമ്മം ചെയ്യുന്നത എല്ലാം ഒരുപൊലെ അല്ല മിക്കതും മദ്ധ്യമവും അധമവും
ആയ്വരും. അത എങ്ങിനെ എന്നാൽ. സ്നെഹത്താലെ അല്ല തനിക്ക
ഒരഅനുഭവം വിചാരിച്ചുകൊടുത്താൽ തന്നെ
ഏറ പറയുന്നവന്റെ വായിൽ 2 പണം
കുരെക്കുന്ന നായ്ക്ക ഒരു പൂളുതെങ്ങാ
ചാലിയർ തിരുമുല്ക്കാഴ്ചവെച്ചപൊലെ
തവളയെ പിടിച്ചു ഗണപതിക്കുവെച്ചാലൊ
സജ്ജനങ്ങൾക്കമാത്രം കൊടുക്കെണം എന്നു സർവ്വസമ്മതം
പാമ്പിന്നു പാൽ വിഷം പശുവിന്നു പുല്ലു പാൽ
അതു ദെവസമ്മതം അല്ലതാനും. തനിക്കടുത്തവർക്കും ദെവകുഡുംബക്കാർക്കും
മുമ്പെ കൊടുക്കെണ്ടതസത്യം
തൻ ഇല്ലം പൊരിച്ച ധർമ്മം ഉണ്ടൊ
തല്ക്കുലം വറട്ടിധർമ്മം ചെയ്യരുത

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/120&oldid=199814" എന്ന താളിൽനിന്ന് ശേഖരിച്ചത്