താൾ:33A11415.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

46 പഴഞ്ചൊൽമാല

മൂക്കു തൊടുവാൻ നാവു നീളം പൊരാ
ഇങ്ങനെ നിരാധാരനായി വന്നാൽ രണ്ടുപകാരം ഉണ്ടു. പണിചെയ്‌വാൻ
ഉത്സാഹം അധികം ആകുന്നത ഒന്നു.
അല്ലലുള്ള പുലിയിക്കുനുള്ളിയുള്ളകാടു പറയെണ്ടാ
കൊത്തുന്ന കത്തിപണയത്തിന്നാക്കല്ല
ചെമ്പിൽ അമ്പാഴങ്ങ പുഴുങ്ങിതിന്നിട്ടും ജീവിക്കെണം
മടിയന്മാർക്കും കളിക്കാർക്കും അദ്ധ്വാനിപ്പാൻ സംഗതി വരുന്നത അത്യന്തം
ആവശ്യം
ഇരിമ്പുരസംകുതിര അറിയും ചങ്ങലരസം ആനഅറിയും
കർക്കടഞ്ഞാറ്റിൽ പട്ടിണികിടന്നതപുത്തരികഴിച്ചാൽ മറക്കരുത
കള്ളത്തി പശുവിന്ന ഒരുതട്ട തുള്ളിച്ചിപ്പെണ്ണിന്ന ഒരു കുട്ടി
വീഴുന്ന മൂരിക്ക ഒരു മുണ്ടു കരി
വെട്ടാത്തനായർക്കപൊരിയാതകുറ്റി

രണ്ടാം ഉപകാരമൊ. നന്നായി അദ്ധ്വാനിക്കിലും അദ്ധ്വാനത്തിന്നു
കഴിവില്ലാതെ പൊകിലും ദെവസഹായത്തിങ്കലെ വാഞ്ഛവർദ്ധിക്കും.
നിരാധാരന്മാർ ദൈവത്തെ ആധാരമാക്കുവാൻ പരീക്ഷിക്കും. ഇല്ലായ്മയും
ഞെരിക്കവും അധികമാകുന്തൊറും ദൈവം സമീപിച്ചു വരുന്നു എന്നു വെദവിധി.
യെശു സുവിശെഷം അറിയിച്ചത സാധുക്കളൊടുതന്നെ. സാധുക്കളെ
ഇന്നെവരെയും യെശുവിന്റെ കഥയും ദയയും കെട്ടാൽ ആശ്വസിച്ചുകാണുന്നു.
ബുദ്ധിമുട്ടുള്ളവർക്ക ഇവൻതന്നെ ഞങ്ങൾക്കവെണ്ടപ്പെട്ട ആൾ എന്ന ബൊധം
വരും. ഈ ലൊകത്തിൽ സുഖം ഇല്ലാഞ്ഞാൽ യെശു മൂലം പരലൊകത്തിലെ
സുഖം കിട്ടെണം എന്ന ആശയും ഉണ്ടാകും എങ്കിലും ദരിദ്രന്മാർക്കുള്ള
ദൊഷങ്ങളെയും പറയുന്നു. അതിൽ ഒന്നാകുന്നത. അവിശ്വാസത്താലെ
മനുഷ്യരെ ആശ്രയിച്ചു പൊകുന്നതു

തെങ്ങാപ്പിണ്ണാക്കിന്നു പ്രിയം വലിപ്പിക്കെണ്ടാ
അരി എറിഞ്ഞാൽ ആയിരം കാക്ക

മനുഷ്യൻ നായും കാക്കയും ആയ്പൊകരുത. പിന്നെ കാക്കക്കു തീനും
ഭൂമിക്ക സസ്യാദികളാകുന്ന പൂവാടയും വിചാരംകൂടാതെ കിട്ടുന്നല്ലൊ. നമുക്കും
അതിചിന്തവെണ്ടാ വയറ്റിന്ന എങ്ങിനെ കിട്ടും ഉടുപ്പാൻ ആർതരും എന്നും
മറ്റും ദുഃഖിച്ചു കരയുന്നത മനുഷ്യജാതിക്ക എത്രയും അയൊഗ്യം. നമ്മെ
വിചാരിക്കുന്ന ഒരു പിതാവ സ്വർഗ്ഗത്തിൽ ഇല്ലയൊ. അവൻ എല്ലാവരെയും
വില ഒന്നും ചൊദിക്കാതെ പുത്രസ്ഥാനത്തിന്നായി വിളിച്ചിരിക്കുന്നു. പിന്നെ
അന്നവസ്ത്രാദികളെ എത്തിക്കാതെ ഇരിക്കുമൊ.

കുന്നൊളം പൊന്നുകൊടുത്താൽകുന്നിയൊളം സ്ഥാനം കിട്ടാ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/118&oldid=199812" എന്ന താളിൽനിന്ന് ശേഖരിച്ചത്