താൾ:33A11415.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

44 പഴഞ്ചൊൽമാല

എന്നുള്ള മൊഴികളെ ബഹുമാനിക്കെണ്ടാ. എത്രയും ആവശ്യം എന്നു
തൊന്നിയാലും വ്യാപ്തിയും മുഖസ്തുതിയും അരുത, ദെവനിഷിദ്ധമായതു
ചെയ്കയുമരുത, ദെവാനുഗ്രഹത്തെ ഇല്ലാതാക്കെണമൊ. ഒരൊ കാലത്തിൽ
ഒരൊരൊ ബുദ്ധിമുട്ടുകൾ ഉണ്ടാകും

ആസനം മുട്ടിയാൽ അമ്പലം വെൺപറമ്പു
സങ്കട കൊഴിക്കപണം ഒന്നു

ദൊഷം ചെയ്യാന്തക്ക മുട്ട ഒന്നും ഇല്ല. അടിച്ചുതളി മുതലായ വിടുപണികളെ
എങ്കിലും ദെവത്തെ വിചാരിച്ചു ചെയ്താൽ ദെവാനുഗ്രഹത്താലെ അന്ന
വസ്ത്രാദികൾ ലഭിക്കും. ഇത മനുഷ്യരുടെ കൂലി അല്ല ദൈവം പ്രസാദിച്ചു തരുന്ന
വരം എന്നു ദെവമക്കൾക്കറിയാം. യാതൊരുത്തൻ മനുഷ്യർ കല്പിക്കുന്ന
വെലയെക്കാളും ദെവസ്നെഹത്താലെ അധികം ചെയ്താൽ അവന്നു
പരലൊകത്തിൽ ഉചിതമായ പ്രതിഫലം സാധിക്കും.

പന്നിമുറിച്ചാൽ പന്നിക്കുറകു പാതുണ്ണി മുറിച്ചാൽ ഉണ്ണികുറകു

നീ എതു വെല ചെയ്തു എന്നല്ല വെല ചെയ്തതു എന്തു പ്രകാരം എന്നെ
ഒർത്തിട്ടൊ എന്നും നിന്റെ ദെഹിദെഹങ്ങൾക്കും പ്രാപ്തി തന്നിട്ടുള്ള
എനിക്കായിട്ടു ചെയ്തുവൊ എന്നും ദൈവം ചൊദിക്കുന്ന സമയം വരും.

തലമറന്നു എണ്ണ തെക്കരുത

അതുകൊണ്ടു വെല ചെയ്യുന്നത കൂലിക്ക എന്നല്ല ദെവപ്രസാദ
ത്തിന്നായിട്ടുള്ളതാകുന്നു.

10. ദാരിദ്ര്യവും ഭിക്ഷയും

ദെവകടാക്ഷം തന്നെ സത്യധനം, ഈ ലൊകത്തിൽ മഹത്വം
വരുത്തുന്നതൊ പണം തന്നെ. പണമെ ഗുണം
എതാനും ഉണ്ടെങ്കിൽ ആരാനും ഉണ്ടു
പണമുള്ളവന്നെ മണം ഉള്ളു
പണം നൊക്കിന്നു മുഖം നൊക്കില്ല
പണം പണം എന്നു പറയുമ്പൊൾ പിണവും വായ്പിളർക്കും
പണത്തിന്നു മീതെ പരന്തും പറക്കയില്ല
മലയരികെ ഉറവു പണം അരികെഞായം
മീൻകണ്ടം വെണ്ടാത്ത പൂച്ച ഉണ്ടൊ
ഇല്ലത്തില്ലെങ്കിൽ കൊലൊത്തും ഇല്ല

ധനവാന്നു പടച്ചവന്റെ തിരുനൊക്കുണ്ട എന്നും ദരിദ്രൻ പാപി എന്നും
ലൊകസമ്മതം, അപ്രകാരം പറവാൻ ചിലപ്പൊൾ സംഗതി ഉണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/116&oldid=199810" എന്ന താളിൽനിന്ന് ശേഖരിച്ചത്