താൾ:33A11415.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

40 പഴഞ്ചൊൽമാല

അരെച്ചതു കൊണ്ടുപൊയിടിക്കരുത
എണ്ണിയപയറ അളക്കെണ്ട
ഉന്തിക്കയറ്റിയാൽ ഊരിപ്പൊരും
എറ വലിച്ചാൽ കൊടിയുംകീറും
എറച്ചിത്രം ഓട്ടപ്പെട്ടം
കടുമ്പിരികയറ അറുക്കും
തീക്കട്ടകഴുകിയാൽ കരിക്കട്ട
മകരം വന്നാൽ മറിച്ചെണ്ണെണ്ട
മുൻവിലപൊൻവില

ഇതിന്നു വളരെതെറ്റവരുന്നത ദൈവത്തിങ്കൽ ആശ്രയിക്കാത്തതിനാൽ
ആകുന്നു.

ചെട്ടിയാൻ കപ്പലിന്നു ദൈവം തുണ

ആകയാൽ മനുഷ്യൻ തന്റെ പ്രവൃത്തിയിൽ ലയിച്ചു പൊകരുത. ഇടയിടെ
പ്രവൃത്തിയെ ഒഴിച്ചു ഒരുനിമിഷമൊനാഴികകൊണ്ടൊ സർവ്വകാരണനായ
ദൈവത്തെ നിനെച്ചു കാര്യാദികളെ അവനെ ഭരമെല്പിച്ചു
സ്വസ്ഥനായിരിക്കെണം. അതിന്നായി ദൈവം എഴെഴുദിവസം ചെല്ലുമ്പൊൾ
പണിവിട്ടുനിവൃത്തിയെ ആശ്രയിക്കെണം എന്നു നമുക്കുവെണ്ടി കല്പിച്ചു.

വിശെഷിച്ചു പണിതുടങ്ങുമ്പോൾ ബദ്ധപ്പാടരുത-ദൈവത്തിന്നു
ഇഷ്ടമായ ക്രിയയൊഅല്ലയൊ എന്നു കരുതിനൊക്കി പ്രാർത്ഥിക്കെണം.
അല്ലാഞ്ഞാൽ നിഴലിനെ അടിക്കും.

പാഞ്ഞവൻതളരും
എലിയെതൊല്പിച്ച ഇല്ലം ചുട്ടാലൊ
അങ്ങുന്നെങ്ങാൻ വെള്ളം ഒഴുകുന്നതിന്നു ഇങ്ങുന്നു ചെരിപ്പഴി
ക്കെണമൊ
പിടിച്ചുവലിച്ചു കുപ്പായം ഇട്ടാൽ പറിച്ചുകീറിപ്പൊകും.
പെട്ടുമുട്ടെക്കപട്ടിണിയിടല്ല
ഇരുന്നെടത്തുനിന്നു എഴുനീറ്റില്ല എങ്കിൽ രണ്ടും അറികയില്ല
നിഴലിനെ കണ്ടിട്ടമണ്ണിന്നടിച്ചാൽ കൈവെദനപ്പെടുക അല്ലാതെ
ഫലം ഉണ്ടൊ
തുടങ്ങല്ല മുമ്പെ, അതാവതൊളം തുടങ്ങിയാൽ പിമ്പതു
കൈവിടല്ലെ
മുമ്പിൽ പൊയിട്ടെല്ക്കല്ല പിന്നെപ്പാഴിൽതൊല്ക്കല്ല
തൊണിയിൽ കടന്നു പാഞ്ഞാൽ കരെക്കണകയില്ല

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/112&oldid=199806" എന്ന താളിൽനിന്ന് ശേഖരിച്ചത്