താൾ:33A11415.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴഞ്ചൊൽമാല

രണ്ടാമത

9. പണിയും കൂലിയും

ദൈവം മുന്നമെ നമ്മെ സ്നേഹിച്ചു ക്ഷണിച്ചില്ല എങ്കിൽ നാം എത്ര
പണിപ്പെട്ടാലും ദൈവത്തൊട ചെരുക ഇല്ലായിരുന്നു. എന്നാൽ അവന്ന എല്ലാം
ക്ഷമിപ്പാൻ മനസ്സാകകൊണ്ടും നമ്മുടെ രക്ഷക്കുവെണ്ടിയ്ത ഒക്കയും
നിവൃത്തിച്ചിരിക്കകൊണ്ടും മനുഷ്യന്റെ പണിക്കും അല്പം സാരം വരുന്നു.

താൻ പാതി ദൈവം പാതി

എന്നുള്ളതിൽ അജ്ഞാനംകൊണ്ടുവാക്കുകളെ മറിച്ചുവെച്ചിരിക്കുന്നു.
മുമ്പിനാൽ ദൈവമല്ലൊ സകലത്തിനും ആധാരമായിവരെണ്ടു. പിന്നെ മനുഷ്യൻ
അവനെ വിരൊധിക്കാതെ അനുസരിക്കെ ആവു. മടിവിനാൽ ദുഷ്ടത
വർദ്ധിക്കകൊണ്ടു ആദിയിൽ തന്നെ പാപം ചെയ്ത ഉടനെ മനുഷ്യർ കൃഷി
മുതലായ പണി ചെയ്ത ദിവസം കഴിക്കെണം എന്ന ദൈവമരുളിച്ചെയ്തു.
ഈവക ഉദ്യൊഗത്തോടെ ചെയ്യേണ്ടൂ. വഴിപ്പെടാത്തവന്നു സുഖം അല്ല നാശം
വരും.

ഉത്സാഹം ഉണ്ടെങ്കിൽ അത്താഴം ഉണ്ണാം.
കാര്യം വിട്ടുകളിക്കല്ല.
കക്കാൻ പൊകുമ്പൊൾചിരിക്കല്ല.
ചക്കയൊളം കൊത്തിയാലെ ഉലക്കയൊളം കാതൽകിട്ടും
എങ്കിലും കഴിയുന്നതിൽ അധികം പ്രവൃത്തി എടുത്തു മുഷിഞ്ഞുപൊകരുത.
അണ്ണാക്കൊട്ടൻതന്നാൽ ആം വണ്ണം
അന്നുതീരാത്ത പണികൊണ്ട അന്തിആക്കരുത
താൻ ചത്തു മീൻപിടിച്ചാൽ ആർക്കുകൂട്ടാൻ ആകുന്നു
യഥാശക്തി മഹാഫലം
നല്ലകാര്യത്തെ അതിശൊഭനമാക്കുവാൻ അദ്ധ്വാനിക്കയുമരുത

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/111&oldid=199805" എന്ന താളിൽനിന്ന് ശേഖരിച്ചത്