താൾ:33A11415.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴഞ്ചൊൽമാല 33

ഇളന്തല കുഴിയാട്ട ആക്കരുത
കടലിൽ കായം കലക്കിയതുപൊലെ
കയ്യിൽ പുണ്ണിന്നു കണ്ണാടി വെണ്ടാ
കുന്തം മുറിച്ച ഇട്ടിയാക്കരുത
കുറിക്കുവെച്ചാൽ മതില്‌ക്കെങ്കിലും കൊള്ളെണം
കുളം കുഴിക്കുമ്പൊൾ കുറ്റിവെറെപൊരിക്കെണ്ടാ
തവിടുതിന്നുമ്പൊൾ കുഴൽ വിളിക്കരുത
നരിയിൻ കയ്യിൽ കടച്ചിയെ പൊറ്റുവാൻ കൊടുത്തതുപൊല

ഈ വകെക്ക എല്ലാം എത്ര ബുദ്ധി ഉപദെശിച്ചാലും പരിശാന്തി വരികയില്ല.
ഈ ബുദ്ധിക്കുറവ ഒക്കയും പാപത്താൽതന്നെ ഉണ്ടായതു. ലൊകവെളിച്ചമായ
യെശു മനസ്സിൽ ഉദിച്ചുവന്നാൽ കാണുന്ന കണ്ണും കെൾക്കുന്ന ചെവിയും
ഉണ്ടാകും. ആത്മാവിന്റെ ദീനങ്ങൾ ശരീരത്തിൽ കാണുന്നവറ്റെക്കാളും
അധികം ആകുന്നു എങ്കിലും സകലത്തെയും മാറ്റെണ്ടതിന്നു ദൈവം കല്പിച്ച
ചികിത്സകനും മരുന്നും യെശു അത്രെ ആകുന്നത. ആ നാമത്തിൽ വിശ്വസിച്ചാൽ
മുഢർക്ക സത്യബൊധവും ദെവജ്ഞാനവും ഉണ്ടാകും. അത്രയുമല്ല ഒരുത്തൻ
വിശ്വസിച്ചു സൌഖ്യമായ ഉടനെ പ്രപഞ്ചത്തിൽനിന്നു അതാപൊട്ടൻ
ഭ്രാന്തനായിപൊയി എന്ന വാക്കു കെൾക്കും. വിശ്വാസിയുടെ ക്രിയയും എല്ലാം
ലൊകർക്കവിപരീതമായിതൊന്നും. വെണ്ടതില്ലപരലൊകജ്ഞാനി ആവാൻ
ഇച്ഛിച്ചാൽ ഇഹലൊകത്തിൽ ഭ്രാന്തനായ്തീരെണ്ടതിന്നു നാണം തൊന്നരുതെ

8. ദൈവവും കാലവും

തങ്ങളുടെ ദൊഷങ്ങളെ ഒർത്തു ദുഃഖിച്ചു ഒരു വഴിയും കാണാതെ
വലയുന്ന പാപികൾക്ക ദൈവം എന്നൊരാശ്രയമെശെഷിക്കും
വമ്പനൊടുപഴുതുനല്ല
എങ്കിലും. തുണയില്ലാത്തവർക്ക ദൈവം തുണ
ദൈവം ഉള്ളതാൾ മറക്കുമൊ
തന്റെ അടുക്കൽ വരുന്ന ആരെയും അവൻ ആട്ടുന്നില്ല.
ആലെക്കുവരുന്നെരത്തുമൊന്തെക്കടിക്കുമൊ.

തിരുകല്പനെക്ക അപമാനം വരാതിരിക്കെണ്ടതിന്നു പാപത്തിന്നു
ശിക്ഷയാകുന്ന മരണം വെണ്ടതാകയാൽ പാപമൊചനത്തിന്നായി ഒരു വിശെഷ
വഴിയെ ചമെച്ചു.

ഊനങ്ങൾ വന്നാൽ ഉപായങ്ങൾ വെണം പാപത്താൽവന്ന ഊനത്തിന്നു
ദൈവം വിചാരിച്ച ഉപായം എന്തെന്നാൽ അനാദിയായ തന്റെ പുത്രനെ
ഇങ്ങൊട്ടിറക്കി ഒരു കന്യകയുടെ ഗർഭത്തിൽനിന്നു ജനിപ്പാൻ കല്പിച്ചു അവനും

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/105&oldid=199799" എന്ന താളിൽനിന്ന് ശേഖരിച്ചത്