താൾ:33A11415.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

32 പഴഞ്ചൊൽമാല

നാണംകെട്ടവനെ ഭൂതം കെട്ടികൂടും
പട്ടർക്കുണ്ടൊപടയും വിനയും, പൊട്ടർക്കുണ്ടൊ വാക്കും പൊക്കും.
ചട്ടിയിലെപന്നിക്കുനായാടെണ്ട

കൊപത്തിങ്കൽ വിശെഷാൽ പാപികളുടെ മൂഢതയും ദെവമറതിയും
വിളങ്ങുന്നു. കൊപം ചുരുങ്ങിയ ഭ്രാന്തതന്നെ. അതിനാൽ ശാന്തന്മാരും
മറ്റവർക്കഭയങ്കരന്മാരാകുന്നു. ചവിട്ടിയാൽ കടിക്കാത്ത പാമ്പില്ല.

അരണ കടിച്ചാൽ ഉടനെ മരണം
മഞ്ഞച്ചെരമലർന്നു കടിച്ചാൽ മലനാട്ടിൽ എങ്ങും മരുന്നില്ല.
തങ്ങൾ കൊപിച്ചാൽ പൊരാമറ്റവർക്കു ക്രൊധം വർദ്ധിപ്പിക്കയും ചെയ്യും.
അങ്ങാടി തൊറ്റാൽ അമ്മയുടെ നെരെ
കൊണ്ടവൻ കൊടുക്കും. കൊപത്തിന്നു കണ്ണില്ല.
കൊഴിക്കുനെല്ലും വിത്തും ഒക്കും
കുരങ്ങിന്നു എണിചാരൊല്ല
മുഴങ്ങാൻ നില്ക്കുന്നനായിന്റെ തലയിൽ തെങ്ങാ പറിച്ചിട്ടാലൊ
കടന്നല്ക്കൂടിന്നു കൽ എടുത്ത എറിയുന്നതുപൊലെ

മനസ്സൊടെ ക്ഷമിപ്പാനും ദെമാഷത്തിന്നുപകരം ഗുണം ചെയ്‌വാനും
യെശുവൊട പഠിക്കാഞ്ഞാൽ അത് ഒരു നാളും വരികയില്ല; വൈരം വർദ്ധിച്ചാൽ
പക വീളാന്നതിൽ ഒരു മാത്രയും വകതിരിവും ഇല്ല

കൊണം കൊടുത്തു പുതപ്പുവാങ്ങി
ഈർ എടുത്തെങ്കിൽ പെൻകൂലിയൊ
ചുണ്ടങ്ങ കൊടുത്തു വഴുതിനിങ്ങ വാങ്ങല്ല
ഇതിന്റെ ഫലം. ഇളമ്പക്കത്തൊട്ടിൽ നായികയറിയതുപൊലെ.
മൂഢന്മാർ ആവശ്യമുള്ളത ചെയ്യാതെ തങ്ങൾക്ക അശെഷം വെണ്ട പ്പെടാത്ത
കാര്യത്തിന്നു കൈയിടും
വളെച്ചുകെട്ടിയാൽ എത്തിനൊക്കും
പൊൻ ഉരുക്കുന്നെടത്ത പൂച്ചെക്ക എന്തു
മൊർവില്ക്കുന്നതായെ ഊരിലെ പ്രാവർത്ത്യം എന്തിന്നു.
കാട്ടിലെ മരം തെവരുടെ ആന. എത്തിയവിടത്തറ്റം വലിക്കട്ടെ
ഉരൽകീഴിൽ ഇരുന്നാൽകുത്തുകൊള്ളും.
ആയ്കകൊണ്ട ലൊകത്തിൽ സ്തുത്യവും സഫലവും ആയകർമ്മവും എത്രയും
ചുരുക്കം. അതു മിക്കവാറും മെല്ക്കീഴായ്‌വരുന്നു
അങ്ങില്ലാപ്പൊങ്ങിന്റെ വെർകിളെക്കാമൊ
ആലിനാഗപ്പുരത്തുപൊയപ്പൊലെ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/104&oldid=199798" എന്ന താളിൽനിന്ന് ശേഖരിച്ചത്