താൾ:33A11414.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 26 —

സാനം 1855 സെപ്തെമ്പർ 11-ാം നു— കനൊലി കലക്ടർ സായ്പിനെ
കൊല്ലുകയും ചെയ്ക കൊണ്ടു, അവർ മുമ്പെ ധരിച്ച ആയുധക്കത്തി
അവരിൽ നിന്നു എടുത്തു മാപ്പിള്ള അക്ടകൊണ്ടു അവരെ അമൎത്തു
വെക്കയും ചെയ്തു. 1857 വടക്കിൽ വലിയ ദ്രോഹമുള്ളപ്പോൾ, മ
ലയാളികൾ അതിൽ ചേരാതെ, കീഴടങ്ങി പാൎത്തു. 1858 സെപ്തെ
മ്പർ 1 ാം നു— മുതൽക്ക ഈസ്റ്റിണ്ട്യകൊമ്പനിയാരുടെ അധികാരമൊക്ക
യും റാണി മഹാരാജാവ തന്നെ നടത്തും എന്ന നിശ്ചയിച്ചു. ഇങ്ക്ളി
ഷ്കാരുടെ വാഴ്ചയാൽ രാജ്യത്തിന്നു പെരുത്തു സുഖവും പുഷ്ടി
യും വന്നു എന്നതിനു യാതൊരു സംശയമില്ല. അതകൂടാതെ, ഓ
രൊപട്ടണങ്ങളിൽ സ്ഥാപിച്ച സ്ക്കൂളുകളെയും ഹാസ്പത്രികളെയും ധ
ൎമ്മശാലകളെയുംകൊണ്ടു ജനങ്ങൾക്ക വളരെ ഉപകാരമുണ്ടു. എന്നാലും
സത്യദൈവത്തെയും അവന്റെ പുത്രനും നമ്മുടെ രക്ഷിതാവും ആയ
യേശുക്രിസ്തനെയും അറിഞ്ഞു വിശ്വസിക്കുന്നതിനാൽ, മാത്രം മനു
ഷ്യന്നു ഭാഗ്യവും ആത്മരക്ഷയും വരുന്നതകൊണ്ടു വിലാത്തിക്കാർ
മലയാളികൾക്ക സത്യവേദത്തെ കെണ്ടുവന്നത് എല്ലാ ഉപകാരങ്ങ
ളിൽ വലിയ്ത എങ്കിലും, പലരും അതിനെ കൂട്ടാക്കുന്നില്ല.

വടക്കെ മലയാളം

വടക്കെ മലയാളത്തിന്റെ അതിരുകൾ: വടക്കിൽ ചന്ദ്രഗിരി
പ്പുഴയുടെ അക്കരയുള്ള തുളുരാജ്യവും, കിഴക്കിൽ കുടകും, മൈസൂരും
നീലഗിരിയും കോയമ്പത്തൂരും, തെക്കിൽ കൊച്ചിരാജ്യവും, പടി
ഞ്ഞാറിൽ കടലും ആയി 12° 281 – 10° 121 വടക്കെ അകലപ്പടി
യിലും * 75° 71 —76° 501 കിഴക്കെ നീളപ്പടിയിലും *കിടക്കുന്നു.

മലകൾ: ഏകദേശം 1000 കാലടി ഉയരമുള്ള ഏഴിമല കിഴ
ക്കിലെ മലകളോടു ചേരാതെ മുനമ്പായിട്ട കടലിൽ നില്ക്കുന്നു. അ
തിന്റെ കിഴക്കിൽ ഉപ്പുവെള്ളംകൊണ്ടുള്ള തോടുണ്ടാകയാൽ അതൊ
രു വകദ്വീപു എന്നു പറയാം.

കടലിന്റെ സമീപം അനേകം കുന്നുകൾ ഉണ്ടെങ്കിലും, അവ
യെ പ്രത്യേകമായി കുറിക്കേണ്ട. കോവില്ക്കണ്ടിത്തൂക്കിൽ കടലി
ലെ വെള്ളിയങ്കല്ലിന്നു അധികം ഉയരമില്ലാഞ്ഞാലും അതിനെ പെ
രുത്ത ദൂരത്തിൽനിന്നു കാണാം.

കിഴക്കിലെ തുടൎമ്മലകളുടെ വടക്കെ അംശത്തിന്നു കടകമല
കൾ എന്നു പേർ പറയുന്നു അവയുടെ മുഖ്യമായ ശിഖരങ്ങൾ മല
യാളത്തിലില്ലെങ്കിലും, താററിയോട്ടുമല മുതലായ ചില കൊമ്പു
കൾ മലയാളത്തിൽ നീണ്ടു വരുന്നു. അവയുടെ തെക്ക വയനാട്ടമല
കൾ തന്നെ. തലശ്ശേരിയുടെ കിഴക്കിൽ അവയുടെ ചില ഉയരമുള്ള
കൊമ്പുകൾ പത്ത കല്ലോളം കടലിന്നു അടുത്തു വരുന്നു. ഏകദേശം

* വടക്കെ അകലപ്പടിക്ക് പകരം വ. അ. എന്നും കിഴക്കെ നീളപ്പടി
ക്ക് പരം കി. നീ. എന്നും ചുരുക്കത്തിനും വേണ്ടി എഴുതിയിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/98&oldid=199321" എന്ന താളിൽനിന്ന് ശേഖരിച്ചത്