താൾ:33A11414.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 25 —

ഇങ്ക്ളിഷ്കാർ അവന്നു രാജ്യഭാരം മടക്കി കൊടുക്കകൊണ്ടു മാളിക
ത്താഴത്ത തമ്പുരാൻ കോപിച്ചു 1796 ഇങ്ക്ളിഷ്കാരുടെ നേരെ യുദ്ധം
ചെയ്തു വരുമ്പോൾ, 1801 ജനവരി 1 ാം നു— ഗവർണ്ണർജനരാളുടെ
കല്പനപ്രകാരം മലയാളത്തെ ബൊമ്പായി സംസ്ഥാനത്തിൽനി
ന്നു മദ്രാസസംസ്ഥാനത്തിലേക്ക് ഏല്പിക്കപ്പെട്ടു. 1806 (981. ധ
നുമാസം 12ാം നു—) തമ്പുരാൻ വൈനാട്ടിൽ വെച്ചു മരിച്ചശേഷം,
മലയാളം മുഴുവനും ഇങ്ക്ളിഷ്കാരെ അനുസരിക്കേണ്ടി വന്നു. ആദ്യം
രാജാക്കന്മാർക്ക രാജ്യഭാരം ഉണ്ടായിരുന്നു എങ്കിലും, അവർ തങ്ങ
ളോടു നിശ്ചയിച്ച മൂന്നു കരാറുകളെ ലംഘിക്കകൊണ്ടും അവരുടെ
വാഴ്ചയാൽ ജനങ്ങൾക്കു സുഖം ഇല്ല എന്നു കാണുകകൊണ്ടും അവ
രിൽ നിന്നു രാജ്യഭാരം എടുത്തിട്ടു അല്പമല്ലാത്ത മാലിഖാൻ
നിശ്ചയിക്കയും ചെയ്തു.

കൊച്ചിരാജാവിനോടു 1791 നിശ്ചയിച്ച കരാർ പ്രകാരം
അവൻ മുമ്പെ ഠിപ്പുവിന്നു കൊടുത്തകപ്പം ഇനി മേലാൽ കമ്പനിയാ
ൎക്ക കൊടുക്കുകയും അവർ അവനെ ശത്രുക്കളിൽനിന്നു രക്ഷിക്കുക
യും വേണം 1808 ഉം 9 ഉം കൊച്ചിരാജാവിന്റെയും തിരുവിതാം
കൊടരാജാവിന്റെയും മന്ത്രികൾ മത്സരിച്ചു രസിഡെൻറ്റ് സായ്പി
നെ കൊല്ലുവാൻ നോക്കി എങ്കിലും, അവരുടെ ആലോചന അസാ
ദ്ധ്യമായി സൎക്കാർ രണ്ടു രാജാക്കന്മാരോടും പുതിയ കരാറുകളെ നി
ശ്ചയിച്ചു. അവരുടെയും നാട്ടുകാരായ മന്ത്രികളുടെയും രാജ്യഭാര
ത്താൽ ഏറെ ഗുണം വരായ്കകൊണ്ടു അവർ ഇനി മേലാൽ തന്നിഷ്ട
പ്രകാരമല്ല രസിഡെൻറ്റ് സായ്പിനോടു ആലോചിച്ചിട്ടത്ര വാ
ഴെണം എന്നു കല്പന ഉണ്ടായി.

തലശ്ശേരിയിൽ മലബാർ, കന്നട എന്ന പ്രൊവിൻശ്യകളി
ലെ കോടതികളിൽനിന്നു അപ്പീൽ വിചാരണക്കായി മൂന്നു ജഡ്മി
സ്സായ്പന്മാരുള്ള ഒരു കോടതിയുണ്ടായ ശേഷം , അതിനാൽ അനാ
വശ്യമുള്ള ചിലവുണ്ടു എന്നു വെച്ചു അപ്പീൽ കോടതിയെ നീക്കി
തലശ്ശേരിയിലും കോഴിക്കോട്ടിൽ എന്ന പോലെ ഒരു ജില്ലാ കോട
തിയെ മാത്രം സ്ഥാപിച്ചു. അപ്പീൽ വിചാരണ മദ്രാസിലെ ഹൈ
ക്കോടതിയിൽ ഏല്പിച്ചു കൊടുത്തു. കവ്വായിപ്പുഴയുടെ വടക്കെ അം
ശം കൎണ്ണാടക ജില്ലയോടു ചേൎത്തു ഏഴിമല തുടങ്ങി കൊച്ചി രാജ്യം വ
രെയുള്ള നാടുകളെ രക്ഷിച്ചു നികുതി പിരിക്കേണ്ടതിന്നു കോഴി
ക്കോട്ടിൽ ഒരു കലക്ടർ സായ്പിനെയും തലശ്ശേരിയിൽ ഒരു സബക
ലക്ടർ സായ്പിനെയും പാലക്കാട്ടിൽ ഒരു അസിഷ്ടാണ്ട് കലക്ടർ സാ
യ്പിനെയും നിശ്ചയിച്ചു. കണ്ണുനൂ രിൽ മലബാർ കന്നടയിലെ കൊ
മ്മെണ്ടിങ്ങ് ജനറലും, വെളുത്ത കറുത്ത പട്ടാളങ്ങളും പാർക്കുന്നു.
അവിടെനിന്നു മംഗലാപുരത്തേക്കും കോഴിക്കോട മലപ്പുറത്തേക്കും
ആവശ്യം പോലെ പട്ടാളക്കാരെ അയക്കും . തിരുവിതാംകോട കൊ
ച്ചി എന്ന രാജ്യങ്ങൾക്കുള്ള പട്ടാളങ്ങൾ കൊല്ലത്ത വസിക്കുന്നു.
മാപ്പിള്ളമാർ കൂടക്കൂട ഭയങ്കരമുള്ള കലഹങ്ങളെ ഉണ്ടാക്കുകയും അവ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/97&oldid=199320" എന്ന താളിൽനിന്ന് ശേഖരിച്ചത്