താൾ:33A11414.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 21 —

ക്രി.കബ്രാൾ കപ്പിത്താൻ 12 കപ്പലുകളോടും കൂടി പുറപ്പെട്ടതിൽ
നിന്നു 6 മാത്രം മലയാളത്തിൽ എത്തി,* കോഴിക്കോടമാപ്പിള്ളമാ
രുടെ ചതികൊണ്ടു ഉത്ഭവിച്ച തൎക്കത്തിൽ 40 പറങ്കികൾ നശിക്ക
യും പലൎക്കും മുറിവേൽക്കയും ചെയ്തശേഷം, കബ്രാൾ കോഴിക്കോട പ
ട്ടണത്തെ വെടിവെച്ചു കണ്ണനൂരിലും കൊച്ചിയിലും പാണ്ടിശാലക
ളെ കെട്ടി ചില ആളുകളെ പാർപ്പിക്കയും ചെയ്തു. കോഴിക്കോട്ടിൽ
സംഭവിച്ച ആപത്ത മാനുവേൽ രാജാവകേട്ടപ്പോൾ, അവൻ മുമ്പെ
വന്ന ഗാമാവിനെ 20 കപ്പലുകളോടു കൂടെ (1502) അയച്ചു താമൂതിരി
പെരുത്ത ഭയപ്പെട്ടു ക്ഷമയും മമതയും ചോദിക്കുമ്പോൾ പറങ്കികൾ
അതിനെ സമ്മതിക്കാതെ, ഭയങ്കരമുള്ള പ്രതിക്രിയ ചെയ്തു. കൊ
ച്ചിയിലേക്ക പോയി, പെരിമ്പടപ്പ അവിടെ പാൎത്ത പറങ്കികളെ
നല്ലവണ്ണം രക്ഷിച്ചത കേട്ടപ്പോൾ, അവന്നു കൊണ്ടുവന്ന പൊന്മുടി
മുതലായ സമ്മാനങ്ങളെ കൊടുക്കയും കൊച്ചിയിൽ 30 തും കണ്ണനൂ
രിൽ 20 തും പറങ്കികളെ പാർപ്പിക്കയും അവരുടെ സഹായത്തിന്നു 6
കപ്പലുകളെ വിട്ടേച്ചു പോകയും ചെയ്തു. ഗാമ പോയ ഉടനെ താമൂതി
രി കൊച്ചിരാജാവോടു പറങ്കികളെ ഭരമേല്പിക്കുന്നില്ലെങ്കിൽ യു
ദ്ധം ഉണ്ടാകും എന്നു പറഞ്ഞയച്ചു. പെരിമ്പടപ്പ വിശ്വാസവഞ്ചന
കാണിക്കാതെ, ആ മഴക്കാലത്തിൽ പെരുത്തു കഷ്ടമനുഭവിച്ചു മുറി
വേറ്റു വൈപ്പിൽ പറങ്കികളോടു കൂടെ പാൎക്കേണ്ടി വന്നു എങ്കിലും,
1503 സെപ്തമ്പർ 2 ാംനു അൾബുകെൎക്ക 6 കപ്പലുകളുമായി കാണാ
യി വരുമ്പോൾ, താമൂതിരിയുടെ നായന്മാർ പേടിച്ചു കൊച്ചിയിൽ
നിന്നു പൊയ്ക്കളഞ്ഞു. ദ്രോഹിച്ച ഇടപ്രഭുക്കന്മാൎക്ക ശിക്ഷയുണ്ടായി.
പെരിമ്പടപ്പ സ്വാതന്ത്ര്യമായി വാണു. ഈ ചെയ്ത ഉപകാരത്താൽ
പൊതുഗീസൎക്ക കൊച്ചിയിൽ ഒരു കോട്ടയെ കെട്ടുവാൻ അനുവാ
ദം കിട്ടി. അൾബുകെൎക്ക പുറപ്പെട്ട ശേഷം താമൂതിരി പിന്നെയും
57000 നായന്മാരും 160 പത്തെമാരിയുമായി വരുമ്പോൾ, വീരനാ
യ പശെകു കുറയ വെള്ളക്കാരോട കൂടി കമ്പള പള്ളരുത്തിക്കടവുകളു
ടെ സമീപം എത്രയും ധൈര്യത്തോടെ അവരെ തടുത്തു തോല്പിച്ചു,
പൊൎത്തുഗാൽ ആയുധങ്ങൾക്ക വലിയ കീത്തി വരുത്തി. 1505–
1509 ഒന്നാം രാജാധികാരിയായ അല്മൈദയുടെയും പിന്നെ വാണ
അൽഫൊൻസൊ അൾബുകെർക്കിന്റെയും ശേഷിയാൽ, മുസ്സല്
മാന്മാരുടെ കച്ചവടത്തിന്നു മുടക്കം വന്നു. കണ്ണുന്നൂർ കൊല്ലം മുതലായ
ദിക്കുകളിൽ പൊർത്തുഗീസർ കോട്ടകളെ കെട്ടി യുദ്ധങ്ങളെ നട
ത്തിയ സംഗതിയാൽ, 1512 താമൂതിരി മുതലായ എല്ലാ വലിയ
തമ്പുരാക്കന്മാർ പൊർത്തുഗീസരുടെ മേൽക്കോയ്മ സമ്മതിച്ചു കപ്പം
കൊടുക്കേണ്ടിവന്നു. എന്നാലും, താമൂതിരി രഹസ്യമായി പൊർത്തു

* വഴിയിൽ വെച്ചു ബ്രസീൽരാജ്യത്തെ കണ്ടെത്തുകകൊണ്ടു 2 കപ്പൽ മട
ങ്ങിപ്പോയി. 4 കപ്പൽ കൊടുങ്കാറ്റിനാൽ തകൎന്നു. ആ ബ്രസീൽനാട്ടിൽ നിന്നു
പിന്നെത്തതിൽ പൃത്തിക്കമാങ്ങ, കൈതച്ചക്ക, പേരക്ക,കപ്പമുള
കു മുതലായ സസ്യാദികളെ മലയാളത്തിലേക്ക കൊണ്ടുവന്നു

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/93&oldid=199316" എന്ന താളിൽനിന്ന് ശേഖരിച്ചത്