താൾ:33A11414.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 20 —

വരുത്തുകയും ചെയ്തു. ഈ കാരണത്താൽ മുമ്പെ കൊടുങ്ങല്ലൂരിലും പി
ന്നെ കൊല്ലത്തിലും *ഏഴിമലയുടെ സമീപമുള്ള മാടായിലും നടന്ന
വങ്കച്ചവടം ക്രമത്താലെ കോഴിക്കോട്ടിലേക്ക വന്നു. അത് കൂടാതെ,
മസ്കിയത്ത ദ്വീപിലെ രാജാവിന്റെ മകൻ കോഴിക്കോട്ടിലേക്ക
കോയയായി വന്നു പാൎത്തു, താമൂതിരിക്ക വലിയ ഉപകാരത്തെ വരു
ത്തി. നായന്മാർ യുദ്ധത്തിന്നു പുറപ്പെട്ട പോകുമ്പോൾ, കോയയും
അവന്റെ മാപ്പിള്ളമാരും കപ്പലിൽ കയറി സമുദ്രത്തിൽനിന്നു അവ
ൎക്ക കഴിയുന്നേടത്തോളം സഹായിച്ചു. മുമ്പെ എല്ലായ്പോഴും വള്ളുവ
നാട്ടിൽ വാഴുന്ന ആരങ്ങാട കുഡുംബത്തിന്റെ കൈവശത്തിലായ പു
രാണ തിരുന്നാവഴി ക്ഷേത്രവും മഹാമഖ എന്ന ഉത്സവവും ആ മാപ്പി
ള്ളമാരുടെ സഹായത്താൽ സ്വാധീനമായി വരുമ്പോൾ, താമൂതിരി
മലയാളത്തിലെ ഒന്നാം രാജാവാകുന്നു എന്നു എല്ലാവരും സമ്മതി
ക്കേണ്ടി വന്നു. അറബികൾ കൂടാതെ മഹാചീനക്കാരും വലിയ ക
പ്പലുകളിൽ കയറി മലയാളത്തിൽ വരുമാറുണ്ടു. ചീനയിൽഉള്ള ത
റീസ്സാസഭക്കാർ പട്ട്, തൃത്തനാഗം, ഈയം, കസ്തൂരി മുതലായ്ത ഇവി
ടെ കൊണ്ടുവന്നു വ്യാപാരം ചെയ്യും എങ്കിലും , ചോനകമാപ്പിള്ളമാ
രെ ആശ്രയിച്ചു താമൂതിരി അവർക്ക അപ്രിയം കാട്ടിയപ്പോൾ, അ
വർ നങ്കൂരം എടുത്തു പോയി. കുറയക്കാലം കഴിഞ്ഞിട്ട സന്നാഹങ്ങ
ളോടെ വന്നു കോഴിക്കോട്ടിൽ വളരെ നാശം ചെയ്തു. അന്നു മുതൽ
അവർ ഇങ്ങോട്ടു മടങ്ങി വന്നില്ല, ചോഴമണ്ഡലത്ത മൈലാപ്പുരി
യോളം ഓടുകെയുള്ളു. ഇങ്ങിനെ മുളക മുതലായ മലയാളചീനച്ചര
ക്കുകളെ കൊണ്ടുള്ള കച്ചവടം എല്ലാം അറബികളുടെ കൈവശത്തി
ലായി വിലാത്തിയിൽ അവററിന്നു വലിയ വിലയുണ്ടാകകൊണ്ടു
പൊൎത്തുഗീസർ മുതലായ ജാതികൾ കപ്പൽ വഴിയായി ഹിന്തുരാ
ജ്യത്തിലേക്ക ഓടുവാൻ താല്പര്യമായി അന്വേഷിച്ചു.

II. പൊൎത്തുഗീസർ മലയാളത്തിൽ വന്നതിന്റെ
ശേഷമുള്ള ചരിത്രം

1. ക്രിസ്താബ്ദം 1498 മെയി മാസം 20 നു വസ്കൊദഗാമ നാലു
ചെറിയ കപ്പലുകളോടു കൂടി കോഴിക്കോട്ട തൂക്കിൽ എത്തിയപ്പോൾ,
താമൂതിരി അവനെ ആദ്യം കൈക്കൊണ്ടെങ്കിലും മാപ്പിള്ളമാർ അ
സൂയകൊണ്ടു ഓരോരൊ കളവുകൾ പറയുന്ന സംഗതിയാൽ താമൂതി
രി പറങ്കികൾക്ക അപ്രിയം കാണിച്ചിട്ട ഗാമ കോപിച്ചു മലയാള
ത്തിൽനിന്നു പുറപ്പെട്ടു, യാത്രയിൽ വളരെ ക്ലേശിച്ച 148 ജനങ്ങളിൽ
55 ശേഷിച്ചവരോടു കൂട പൊൎത്തുഗാലിൽ എത്തി മാനുവേൽ രാ
ജാവ് അവൎക്ക വേണ്ടുന്ന സ്ഥാനമാനങ്ങളെ കല്പിക്കയും ചെയ്തു. 1500

* 824 ക്രിസ്താബ്ദം കൊല്ലത്തിൽ ഒരു കുളത്തെ കെട്ടിയത്കൊണ്ടു മലയാ
ളികൾ ആ സമയം തൊട്ട് തങ്ങളുടെ വർഷക്കണക്ക തുടങ്ങുന്നു. ചിലർ അത
കൊല്ലത്തെ സ്ഥാപിച്ച സംവത്സരം എന്നു പറയുന്നു.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/92&oldid=199315" എന്ന താളിൽനിന്ന് ശേഖരിച്ചത്