താൾ:33A11414.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 19 —

വന്നു. അവരോടൊന്നിച്ചു മുകയർ, മുക്കുവർ എന്നീ രണ്ടു ജാതികളും
മലയാളത്തിൽ എത്തി. യഹൂദന്മാരും നസ്രാണികളും മാപ്പിള്ളമാരും
കച്ചവടം നിമിത്തം കുടിയിരുന്നത ഇവിടെ വിവരിപ്പാൻ സ്ഥലം
പോരാ, ഒരു പെരുമാൾ പൂർവ്വന്മാരുടെ മതത്തെ ഉപേക്ഷിച്ചു എന്നു
കേൾക്കുന്നു എങ്കിലും, നസ്രാണികൾ അവൻ തങ്ങളുടെ വേദം കൈ
ക്കൊണ്ടു തപസ്സ ചെയ്തു മയിലാപുരത്ത് മരിച്ചു എന്നും മാപ്പിള്ളമാർ
അവൻ മക്കത്ത പോയി മുഹമ്മദനബി ചെയ്ത അതിശയങ്ങളെ ക
ണ്ടു ഈമാം ഉറപ്പിച്ചു മാൎഗ്ഗം ചെയ്തു എന്നും പറയുന്നതിൽ ഏത വിശ്വ
സിക്കേണം എന്നറിയുന്നില്ല. പെരുമാക്കന്മാർ ഏകദേശം 1000 ാം
ക്രിസ്താബ്ദംവരെ വാണ ശേഷം, ഇടപ്രഭുക്കന്മാരുടെ ദ്രോഹത്താലും
മൈസൂരിലെ വെള്ളാളരുടെ അതിക്രമങ്ങളാലും അവരുടെ ഏകവാ
ഴ്ച ഒടുങ്ങി പോൎത്തുഗീസർ കണ്ടെത്തിയ തമ്പുരാക്കന്മാർ വാണു
തുടങ്ങി.

3. തമ്പുരാക്കന്മാരുടെ കാലത്തിൽ 18 രാജാക്കന്മാരും 390
കർത്താക്കന്മാരും വാണതിൽ മുഖ്യമായവർ 1. ചിറക്കൽ പാർക്കുന്ന
കാളതമ്പുരാൻ. 2. കോഴിക്കോട്ടിലെ താമൂതിരി 3. കൊച്ചിരാജാ
വ്. 4. വേണാട എന്നും തിരുവിതാംകോട എന്നും പേരായ തെ
ക്കെ രാജ്യത്തിലെ പൊന്തമ്പുരാൻ.

കൊച്ചിരാജാവ് ക്ഷത്രിയനാകയാൽ, അവൻ ചേരമാൻ പെ
രുമാളിന്റെ അനന്തരവൻ എന്നു തോന്നുന്നു. എങ്കിലും തന്നെ അട
ക്കിയ താമൂതിരിയുടെ നേരെ പൊൎത്തുഗീസ്സരുടെ സഹായത്താൽ
ദ്രോഹിച്ചു സ്വാതന്ത്ര്യമായി വരും മുമ്പെ അവനെകൊണ്ടു അധികം
കേട്ടിട്ടില്ല. വേണാട്ടതമ്പുരാന്നു പലപ്പോഴും തമിഴ് രാജാക്കന്മാരോടു
യുദ്ധം ഉണ്ടാകയാൽ അവന്നു വളരെ കീർത്തിവന്നു. പൊൎത്തുഗീസർ
മലയാളത്തിൽ വരുമ്പോൾ, പാണ്ടിരാജ്യത്തിന്റെ തെക്കെ അംശം
അവന്റെ സ്വാധീനത്തിലായി അവിടെ കായിൽ എന്ന പട്ടണ
ത്തിൽ തമ്പുരാന്റെ വാസം ഉണ്ടു. അവന്റെ കീഴിൽ വില്ല പ്രയോ
ഗിച്ച 300 സ്ത്രീകളും ചേകം ചെയ്തു.

ചിറക്കത്തമ്പുരാന്നു പൊന്തമ്പുരാനോടു പുലസംബന്ധമുണ്ടാ
യിരുന്നു; അവൻ പലപ്പോഴും തുളുരാജാക്കന്മാരോടു യുദ്ധം ചെയ്യേണ്ടി
വന്നു. കോലത്തിരിയുടെ മൂലസ്ഥാനം മാടായിലും പിന്നെ വളവട
പട്ടണത്തിലും ഇപ്പോൾ ചിറക്കലിലും ഉണ്ടായിരിക്കുന്നു. അവനിൽ
നിന്നു കോട്ടയത്തരാജാവിന്നും കടത്തനാടരാജാവിന്നും അറക്കൽരാ
ജാവിന്നും വാഴ്ച കിട്ടിയപ്രകാരം വെവ്വേറെ വിധമായി പറകകൊ
ണ്ടു അതെങ്ങിനെ എന്നു തീർച്ചയായി പറവാൻ പാടില്ല. എല്ലാവ
രിലും കീൎത്തിയുള്ള താമൂതിരി ഒന്നാമത് ഏൎന്നാട്ടിൽ മാത്രം വാണു.
എങ്കിലും ബ്രാഹ്മണരുടെ സഹായത്താലും പ്രഭുക്കന്മാൎക്ക കൈക്കൂ
ലി കൊടുക്കുന്നതിനാലും സമുദ്രത്തോടു അടുത്ത പൊലനാട അവന്റെ
കൈവശത്തിൽ വന്നശേഷം, അവൻ 1300 ാം ക്രിസ്താബ്ദം കോഴി
ക്കോട സ്ഥാപിക്കയും അറബിക്കച്ചവടക്കാർക്ക വലിയ ഉപകാരം

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/91&oldid=199314" എന്ന താളിൽനിന്ന് ശേഖരിച്ചത്