താൾ:33A11414.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 7 —

വടക്കിലെ ഭൂമിയേക്കാൾ അധികം തണുപ്പുണ്ടായി തെക്കിലെ
തണുപ്പുള്ള കാറ്റ വടക്കോട്ട പോകുന്നു. നമ്മുടെ കിഴക്കിലും ചൂടേറി
യ ഭൂമിയുണ്ടാകകൊണ്ടു ആ കാറ്റ തെക്കു പടിഞ്ഞാറിൽനിന്നു വീശു
ന്ന വർഷക്കാറ്റായി തീരുന്നു.

വടക്ക കിഴക്കൻ കാറ്റ ഊതുന്ന സമയം ഉച്ചക്ക് കടൽക്കാ
റ്റ കാണുന്ന കാരണം സൂര്യൻ ഉദിച്ച ശേഷം കര കടലിനേക്കാൾ
ചൂടായി പോയി; അവിടെയുള്ള കാറ്റ ഇങ്ങോട്ടു വരുന്നതത്രെ. രാ
ത്രിയിൽ കടൽ ഭൂമിയെ പോലെ (അത്ര) വേഗം തണുത്തു പോകാ
യ്കകൊണ്ടു, കരക്കാറ്റ കടലിലേക്ക പോകുന്നു. ഈ കരക്കാറ്റ
വടക്ക കിഴക്കൻ കാറ്റിനോടു ചേരുന്ന സംഗതിയാൽ, അത് തെക്കെ
ഇന്ത്യായിൽ ഏകദേശം കിഴക്കിൽനിന്നു ഊതുന്നു. ഈ കാറ്റ ഇവി
ടെ വരും മുന്നെ വെള്ളത്തെ അല്ല ഉണങ്ങിയ ഭൂമിയെ അത്രെ കട
ന്നു വരുന്നതുകൊണ്ടും സൂര്യൻ ഉദിച്ച ശേഷം ഭൂമി ഉഷ്ണിച്ചു പോക
കൊണ്ടും അതു് ഉണക്കവും പകൽസമയത്ത ഉഷ്ണമുള്ളതും ആകുന്നു,
അപ്പോൾ മഴയില്ല. തെക്കുപടിഞ്ഞാറെ കാറ്റ വിസ്താരമുള്ള അറ
ബിക്കടലിനെ കടന്നു അവിടെ പൊങ്ങുന്ന നീരാവികളെ മേഘ
ങ്ങളായിട്ട് കൊണ്ടുവരുന്നതിനാൽ, അതു് വീശുന്ന സമയം നമു
ക്കു് വർഷകാലം ഉണ്ടാകും.

നാട്ടുകാർ കൊല്ലത്തെ വേനൽക്കാലവും വർഷകാലവും എന്നീ
രണ്ടംശമായി വിഭാഗിക്കുന്നു. സാധാരണമായി പറഞ്ഞാൽ അതു്
ശരി എങ്കിലും സൂക്ഷ്മമായി നോക്കിയാൽ ആ കാലങ്ങളിലും അ
ല്പമല്ലാത്ത ഭേദങ്ങളെ കാണും . തുലാവർഷം തീൎന്നതിന്റെ ശേഷം
ഏകദേശം മൂന്നു മാസത്തോളം രാവിലെ നല്ല തണുപ്പുണ്ടാകയാൽ,
ആ സമയത്തിന്നു പലപ്പോഴും ശീതകാലം എന്നു പേർ പറയുന്നു.
ഉച്ച സമയത്ത ഉഷ്ണം ഉണ്ടായാലും ആ മാസങ്ങളിൽ കൊല്ലത്തിലെ
അധികം സൌഖ്യവും സന്തോഷവും ഉള്ള കാലം എന്നു പറയാം. അ
പ്പോൾ മദ്രാസ്കരയിലെ വൎഷകാലത്തിൽനിന്നു ചിലപ്പോൾ, ഒരു
മേഘം മലകളെ കടന്നുവന്നു വൈകുനേരത്ത ഒരല്പം മഴ പെയ്കകൊ
ണ്ടും രാത്രിയിൽ നല്ല മഞ്ഞ ഉണ്ടാകക്കൊണ്ടും ഭൂമി അധികം വറണ്ടു
കാണാഞ്ഞാലും വർഷകാലത്തിൽ എന്ന പോലെ കുന്നുകളിലും വേ
റെ സ്ഥലങ്ങളിലും അധികം പുല്ല് ഇല്ലായ്കയാൽ, രാജ്യത്തിന്റെ
ശോഭ കുറഞ്ഞു പോവാൻ തുടങ്ങുന്നു. ആകാശം എത്രയും ശുദ്ധമാക
കൊണ്ടു മലകളെ ദൂരത്തിൽനിന്നു സമീപം എന്ന പോലെ കാണും.
ജനുവരി മാസത്തിൽ കിഴക്കൻ കാറ്റ (അധികം) ശക്തിയോടെ വീ
ശുന്നതിനാൽ, രാവിലെ ശീതമുണ്ടായി ഉച്ച സമയത്ത് വറൾച്ച
കൊണ്ടു മരസാധനങ്ങൾ ഞെരുങ്ങി വളകയും മേല്പരകളിലെ പു
ത്തൻ മുളകൾ മുതലായത ഒച്ചയോടെ ചീന്തിപോകയും മനുഷ്യൎക്ക
ശരീരം വറണ്ടു മുളിപിടിക്കയും ചെയ്യുന്നു. അന്നു കടൽകാറ്റ
ഉച്ച തുടങ്ങി 3–4 മണി വരെ നിൽക്കയുള്ളൂ. ഉൾപ്രദേശ
ങ്ങളിൽ തണുപ്പള്ള കടക്കാറ്റ് എത്തായ്കകൊണ്ടു, കരപ്രദേ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/79&oldid=199302" എന്ന താളിൽനിന്ന് ശേഖരിച്ചത്