താൾ:33A11414.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 6 —

2. തിരകൾ കാറ്റു വീശുന്നതിനാൽ ഉണ്ടായ് വരികകൊണ്ടു മീ
തെയുള്ള വെള്ളങ്ങളെ മാത്രം ഇളക്കുന്നു. 90 കാലടി ആഴത്തിൽ കി
ഴിഞ്ഞ ആളുകൾ മീതെ വലിയ കൊടുങ്കാററും തിരകളും ഉള്ള സമയം
താഴെ ഒരിളക്കവും കണ്ടില്ല.

3. കടലിലെ നീരോട്ടങ്ങൾ പല വിധമായി വെവ്വേറെ സംഗ
തികളാൽ ജനിച്ചുണ്ടാകുന്നു. ആ സംഗതികളിൽ ഒന്നാകുന്ന കാറ്റ
കൊണ്ടു അറാബ്യ ഉൾക്കടലിലെ നീരോട്ടം ഉത്ഭവിക്കയാൽ, അത്
കൊല്ലന്തോറും വീശുന്ന കാറെറാടു കൂടെ മാറി വരുന്നു. വെനൽക്കാല
ത്ത് കാറ്റ് വടക്ക കിഴക്കിൽനിന്ന അടിക്കയാൽ, വെള്ളം തെക്ക
പടിഞ്ഞാറോട്ട പോയി, നമ്മുടെ കരയിൽ പ്രത്യേകമായി രാവി
ലെ കടൽക്കാറ്റ് വരുംമുമ്പെ, സമുദ്രം ശാന്തതയോടെ ഇരിക്കും. നീ
രോട്ടം ഇങ്ങിനെ വടക്ക് കിഴക്കിൽനിന്നു തെക്കു പടിഞ്ഞാറോട്ടചെ
ല്ലുന്ന സമയം മദ്രാസകരയിൽനിന്ന മലയാളത്തിൽ വരുവാൻ ഭാ
വിച്ച കപ്പലുകൾ ചിലപ്പോൾ ആ നീരോട്ടത്താൽ കന്യാകുമാരിയിൽ
നിന്ന മാല ദ്വീപുകളിലേക്ക് കൊണ്ടുപോകപ്പെടുന്നു. വർഷകാലത്ത
കാറ്റ് തിരിഞ്ഞു വടക്കകിഴക്കോട്ട അടിച്ചുകൊണ്ടിരിക്കുമ്പോൾ,
കടലിന്റെ വെള്ളം ശക്തിയോടെ തെക്കു പടിഞ്ഞാറിൽനിന്നു വന്നു
നമ്മുടെ കരയിലേക്ക് അടിക്കുന്നു. അപ്പോൾ കടൽ കോപിക്കുന്നു
എന്നു പറഞ്ഞു ഉരുക്കൾക്ക് യാത്ര ചെയ്തു കൂടാ.

കാറ്റ ഇങ്ങിനെ ഒക്തോബർ മാസം തുടങ്ങി എപ്രീൽ മാസം
വരെ വടക്ക കിഴക്കിൽനിന്നും ശിഷ്ടം മാസങ്ങളിൽ തെക്ക പടിഞ്ഞാ
റിൽനിന്നും മാറി അടിക്കുന്നതിൽ എത്രയും നിശ്ചയമുള്ള ക്രമമുണ്ടു
എന്നു കണ്ടിട്ട വിദ്വാന്മാർ അതെന്തുകൊണ്ടിങ്ങിനെ ആകുന്നു എന്നു
വിചാരിച്ചു അന്വേഷിച്ചു കണ്ട സംഗതികളാവിത് : ഉഷ്ണത്താൽ കാ
റ്റ മിക്കവാറും സാധനങ്ങളെപ്പോലെ വീങ്ങി വണ്ണം വെക്കയും,
വണ്ണം വെച്ചതിനാൽ മുമ്പെ ഒരു സ്ഥലത്തിൽ അടങ്ങിയ കാറ്റ പി
ന്നെ എല്ലാം അതിൽ കൊള്ളാതെ കാറ്റ ഘനം കുറഞ്ഞു പോകയും,
ഘനം കുറഞ്ഞത ഘനമുള്ളതിന്റെ മീതെ കയറുകയും ചെയ്കകൊ
ണ്ടു സൂര്യൻ തെക്കിൽ ഇരിക്കുന്ന സമയം അവിടെയുള്ള കാറ്റ
ഇപ്പോൾ പറഞ്ഞ സംഗതികളാൽ കയറി പോകുമ്പോൾ, വടക്കിലെ
ശീതക്കാറ്റ തെക്കോട്ട വീശി വരുന്നു. എങ്കിലും ഭൂഗോളം സ്വന്ത
അച്ചിനെ ചുറ്റി പോകുന്നതിൽ മുനമ്പിന്നു അടുത്ത വൃത്തങ്ങൾ
മദ്ധ്യരേഖയോടു ചേർന്നവയേക്കാൾ ചെറിയതാകകൊണ്ടു വട
ക്കിൽനിന്നു വരുന്ന കാറ്റ നേരെ തെക്ക പോകാതെ ഭൂമി പടിഞ്ഞാ
റിൽനിന്നു കിഴക്കോട്ട ചുററി തിരിയുന്നതിനാൽ പടിഞ്ഞാറിലേ
ക്ക പിൻവാങ്ങി വടക്ക കിഴക്കൻ കാറ്റായി തീരുന്നു. സൂര്യൻ എ
ല്ലായ്പോഴും തെക്കിൽ ഇരുന്നു എങ്കിൽ ഈ കാറ്റ കൊല്ലം മുഴുവനും
വീശുമായിരുന്നു. എങ്കിലും, എപ്രീൽ തുടങ്ങിയ മാസങ്ങളിൽ നമ്മു
ടെ ഉച്ചയെ കടന്നു വടക്കിൽ പോകുന്നു. അപ്പോൾ അവിടെ ഭൂമി
ഉഷ്ണിച്ചു കാറ്റ മീത്തിലേക്ക് കയറുന്നു. എന്നാൽ തെക്കിലെ സമുദ്രം

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/78&oldid=199301" എന്ന താളിൽനിന്ന് ശേഖരിച്ചത്