താൾ:33A11414.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 5 —

ലവയിൽ മാത്രം കപ്പലുകൾ പ്രവേശിപ്പാൻ തക്ക ആഴമുണ്ടു. പല
പുഴകൾ തോടുകളാലും കൈത്തോടുകളാലും ചേർന്നിരിക്കകൊണ്ടു
പ്രത്യേകം വർഷകാലത്തിൽ കടൽവഴിയായി പോവാൻ കഴിയാത്ത
സമയം കച്ചവടത്തിന്നും പോക്കുവരവിന്നും എത്രയും ഉപകാരം
ഉണ്ടു. ഈ അനേക പുഴകളാൽ മലയാളം പെരുത്ത അംശങ്ങളായി
വിഭാഗിച്ചിരുന്നാലും നിരത്തുള്ള ദിക്കുകളിൽ ഇപ്പോൾ പാലങ്ങൾ
കെട്ടിയുണ്ടാക്കിയ്തകൊണ്ടു വണ്ടികൾ പോകുന്നതിന്നു വിരോധമില്ല.

പടിഞ്ഞാറെ അതിർ ആകുന്ന കടൽ ഇല്ലാഞ്ഞാൽ മലയാള
ത്തിന്റെ ചരിത്രവും അവസ്ഥയും ദേശസ്സ്വഭാവവും മുഴുവനും വേറെ
ഉണ്ടാകുമായിരുന്നു. അത കൊണ്ടു നാം അതിനെ കുറിച്ചു ഒരല്പം വി
വരിച്ച പറയേണ്ടത്. ഈ കാണുന്ന കടലിന്നു ഭൂമിശാസ്ത്രത്തിൽ
അറാബ്യക്കടൽ എന്നു പേരുണ്ടു. അത ഇന്ത്യയുടെ തെക്കിൽ ബെ
ങ്കാൾ ഉൾക്കടലോടു ചേർന്നു ഇന്ത്യാ സമുദ്രത്തിന്റെ ഒരംശമാകുന്നു.
കടലിന്റെ അടിയിൽ കരയിൽ എന്ന പോലെ മലകളും താഴ്വര
കളും ഉണ്ടാക കൊണ്ടു അതിന്റെ ആഴം എല്ലാ ദിക്കിലും ഒരു പോ
ലെ അല്ല. ചിലേടത്ത മലകൾ വെള്ളത്തിൻ മീതെ പൊങ്ങി വന്നിട്ട
ദ്വീപുകളായി കാണാകുന്നു. കടലിന്റെ നിറം കരയുടെ സമീപം
മൺചളി മുതലായവയോടു ചേർന്നിരിക്കകൊണ്ടു അവിടെ പലപ്പോ
ഴും ചേർ നിറമുള്ളതായും തെളിഞ്ഞെങ്കിൽ പച്ച നിറമായും ഇരിക്കും;
കരയിൽനിന്ന ദൂരത്തിൽ പോയാൽ, അതിന്റെ നിറം ശുദ്ധ നീല
വും അത്യാഴമുള്ള സ്ഥലത്തു് കറുപ്പുമായി കാണാം. കടലിന്റെ വെ
ള്ളം ഇളകി പോയാൽ, രാത്രിയിൽ എത്രയും ശോഭയും ആശ്ചര്യവും
ഉള്ള കാഴ്ച കാണ്മാനുണ്ടു. അതായ്ത ഇളകുന്ന വെള്ളത്തിൽ ആയിരമാ
യിരം മിന്നാമിനുങ്ങ പോലെയുള്ള പ്രകാശം വിളങ്ങി വരുന്നു.
അതിന്റെ സംഗതി ഉപ്പു വെള്ളത്തിൽ എങ്ങും പരന്നിരിക്കുന്ന
ഏറ്റവും ചെറിയ ജന്തുക്കൾ അത്രെ എന്നു തോന്നുന്നു. മുക്കുവർ അതി
ന്നു തുയി എന്നു പറഞ്ഞിട്ട് അതിനാൽ മീൻ ഉള്ള സ്ഥലം കണ്ടറിയു
ന്നു.

കടൽവെള്ളം കെട്ട നാറ്റം പിടിക്കാതിരിക്കേണ്ടതിന്ന
അതിൽ ഉപ്പു ചേൎന്നത കൂടാതെ, അതിന്നു മൂന്നു വിധമുള്ള ഇളക്കങ്ങളു
മുണ്ടു.

1. ഏറ്റവും ഇറക്കവും എന്ന പറയുന്ന ഇളക്കത്താൽ, കടൽവെ
ള്ളം എങ്ങും അടിയോളം ഇളകി മാറി വരുന്നു. അത് ചന്ദ്രന്റെയും
സൂര്യന്റെയും ആകർഷണശക്തിയാൽ, ഉത്ഭവിക്കകൊണ്ടു ഏകദേ
ശം 25 മണിക്കൂറിൽ രണ്ടു പ്രാവശ്യം ഭൂമിയെ ചുററി തിരിഞ്ഞു വന്നു
വെളുത്ത വാവിലും കറുത്ത വാവിലും വൎദ്ധിക്കയും അൎദ്ധ ചന്ദ്രനിൽ
അല്പം കുറകയും ചെയ്യുന്നു. മലയാളകരയിൽ അതിനാൽ വെള്ളം സാ
ധാരണമായി 3 – 5 കാലടിയോളം പൊങ്ങി താഴുന്നു. ഇങ്ക്ളാ
ന്തിന്റെ പടിഞ്ഞാറെ കരയിൽ വെള്ളം ചില സ്ഥലങ്ങളിൽ 40–
60 കാലടിയോളം പൊന്തും.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/77&oldid=199300" എന്ന താളിൽനിന്ന് ശേഖരിച്ചത്