താൾ:33A11414.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

lxviii

ഖമദ്ധ്യെമെ നില്പിതു ഭൂമിതന്റെ കക്ഷ്യാന്തരെ ധാരണകൊണ്ടുരെച്ചു-
ഉരുണ്ടുടനാരങ്ങവദാ കൃതിം പൂണ്ടീശാനാടി യോജനതുല്യമദ്ധ്യാഃ-ഭദ്രദീപ.
2, 1)

പാഠമാലയിലെ ഗദ്യപാഠങ്ങൾ പ്രത്യേക പരിഗണന അർഹിക്കുന്നു.
അവയിലെ കഥകളും മറ്റും ഗുണ്ടർട്ടിന്റെ സ്വന്തം രചനകളാണ്. ഗദ്യപാഠങ്ങൾ
ഈ സമാഹാരത്തിൽ ചേർത്തിട്ടുണ്ട്.

ഹെർമൻ ഗുണ്ടർട്ട് ഗ്രന്ഥപരമ്പരയിലെ ഓരോ വാല്യത്തിനുമുള്ള
ആമുഖപഠനത്തിൽ കൃതികളുടെ വിശദമായ അപഗ്രഥനത്തിനോ
മൂല്യനിർണ്ണയനത്തിനോ എഡിറ്റർമാർ ഒരുമ്പെടുന്നില്ല. അതിനുള്ള പ്രാപ്തി
ഞങ്ങൾക്കില്ലതാനും. സമാഹാരത്തിൽ ഉൾപ്പെടുത്താൻ കഴിയാത്ത കൃതികൾ
പരിചയപ്പെടുത്തുക, ഗുണ്ടർട്ടു ഗ്രന്ഥശേഖരത്തിന്റെ ഭാഗമായി യൂറോപ്പിലെ
രേഖാലയങ്ങളിലും ലൈബ്രറികളിലും കാണുന്ന കൗതുകകരമായ രചനകൾ
ചൂണ്ടിക്കാണിക്കുക, ഗുണ്ടർട്ടിന്റെ വ്യക്തിത്വവുമായി കൃതികൾക്കുള്ള ബന്ധം
വിശദീകരിക്കുക എന്നീ പരിമിത ലക്ഷ്യങ്ങളേ ആമുഖ പഠനത്തിനുള്ളൂ.

ഏപ്രിൽ 14, വിഷു 1992

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/71&oldid=199294" എന്ന താളിൽനിന്ന് ശേഖരിച്ചത്