താൾ:33A11414.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

lxv

പിന്നെഗുണപാഠത്തിൽ നിന്നു

വെള്ളം കൂടാതെ കണ്ടാർക്കും പൊറുക്കാവില്ലൊരിക്കലും-
അതുകൊണ്ടിത്ര നന്നായിട്ടില്ല. മറ്റൊന്നും ഭൂമിയിൽ-ദാഹമുഷ്ണം വിഷംഭ്രാന്തി
മോഹാലസ്യാദിനാശനം ത്രിദോഷശമനം രക്തപ്രസാദത്തിനുമുത്തമം.

കൊതമ്പേറ്റം തണുത്തുള്ളൂ വ്യഷ്യം ഹിമധുരംരസം-
ബലത്തെയേറ്റമുണ്ടാക്കും പ്രാണങ്ങൾക്കും വിപുസ്സിനും 2

വ്യവഹാരമാലയിൽ നിന്നു

വിവാദത്തിൽ വിളിച്ചേവം ചോദിക്കേണം നൃപാജ്ഞയാ-ചിന്തിച്ചകാര്യം
എന്തെന്നും- എന്തുചൊല്ലി വിവാദവും അന്തർഗ്ഗതങ്ങൾ എല്ലാമെ
ഹന്തസത്യേനചൊല്ലുവിൻ-വൃത്താന്തം അറിയിക്കുമ്പോൾ വാക്കിന്റെ
ഗതിഭേദവും-സ്ഥിതിയും ഭാവവും തദ്വൽ3 ദൃഷ്ടിചേഷ്ടയുമോർക്കണം-
സത്യമായ വചസെങ്കിൽ യുക്തിചേർന്നു യഥാക്രമം-മുഖപ്രസാദവും കാണാം
പ്രകൃതിസ്ഥിതിയും തഥാ-സത്യം കൈവിട്ടവാക്കെന്ന ചിത്തെ ബോധിച്ചു
കൊള്ളുവാൻ-ശിരസ്സിൽ ചൊറിയും പിന്നെ സ്വരത്തിൽ ഭേദമായ്ക്കവരും നിടില4
ത്തിൽവിയർത്തീടും നെടുവീർപ്പുളവായ്‌വരും കായം ആകവിറെച്ചീടും
വായിൽനീരുവറണ്ടുപോം അധരത്തെ ഭുജിച്ചീടും അധൊദൃഷ്ടികളായ്വരും—
ഇടനെഞ്ചു വിറെച്ചിട്ടങ്ങിടറീടുന്നവാക്യവും-സ്വല്പനേരം പറഞ്ഞിട്ടു
നിർജ്ജനെ ചെന്നു നില്ക്കയും-പുച്ഛകന്മാർ5 വിളിക്കുമ്പോൾ
ക്രുദ്ധഭാവംനടിക്കയും മദ്ധ്യെ മദ്ധ്യെ വരും പിന്നെ സത്വരം നീങ്ങിനില്ക്കയും
സ്ഥിതിക്കിളക്കം മാറീടാ വാടീടും മുഖശോഭയും ഇത്ഥംപ്രകൃതി
കൈവിട്ടങ്ങപ്പോൾ വികൃതിയും തഥാ ഉഭയോർ6 ഭാവവാക്യങ്ങൾ ഓർത്തുവേറെ
വിളിച്ചഥ-രണ്ടോന്നാകിൽ അതൊന്നിച്ചെ സമക്ഷം പറയാവിതു.

അവസ്ത കേട്ടിട്ടു വിചാരകാര്യം ചോദിച്ചു പിന്നെ വൃഥഗേവപിമ്പാൽ-
മഹീപത്തീടെ മനവും ധരിച്ചാൽ വിധിച്ചകാര്യം പറയാം സമക്ഷെ.

പുഥ്വീപദീശൻ7 അതിർനീക്കി അടക്കിവർ പത്തായിരം കഴികിലും
ഖരഭാഗധേയാൽ ദൃഷ്ടംതദാകരണം എങ്കിൽ അഹോതദാനി8 ഭുക്തിക്കുമുക്തി
അപരം പ്രബലൈവരേഖാ.

ജ്യോതിഷ ശാസ്ത്രത്തിൽ നിന്നു

ഭൂമിക്കു നേരെ നടുവെ ദക്ഷിണോത്തരമായൊരു രേഖ
കല്പിച്ചുകൊളെളണം സമരേഖയതായതു

ലങ്കാവാത്സ്യപുരാവന്തി സ്ഥാനേശ്വരന്നുരാല
യാൽ അവഗാഹിച്ചു നില്പൊന്നു സമരേഖയ്ക്കുമദ്ധ്യ
മെ-ഇച്ചൊന്ന സമരേഖക്കു കിഴക്കുള്ളോർക്കതൊക്ക
വെ ആദിത്യസ്യൊദയം മുമ്പിൽ പശ്ചിമെ പിന്നെ
യായിടും.

(ഭദ്രദീപ,-1, 31, 33 ഈ സമരേഖക്കു സൂക്ഷ്മപ്രകാരം മദ്ധ്യാഹ്നരേഖ
എന്നുള്ള പേർ കൊള്ളും-ലങ്ക,തുടങ്ങി സ്ഥാനേശ്വരവരെയുള്ള രേഖയൊ
വ്യത്യാസംകൂടാതെ തെക്കു വടക്കുള്ളത എന്നു ചൊല്ലുക്കുടാ).


1 ചുമ 2. ശരീരത്തിന്നു. 3. അതുപോലെ. 4. നെറ്റി. 5 ചോദിക്കുന്നവർ 6
ഇരിവരും 7 ദേശവാഴി 8. അപ്പോഴെ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/69&oldid=199292" എന്ന താളിൽനിന്ന് ശേഖരിച്ചത്