താൾ:33A11414.pdf/454

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 382 —

ഭയം പരന്നതുമല്ലാതെ പകരം ശിക്ഷ കഴിക്കെണ്ടതിന്നു എല്ലാവരും
തക്കം നൊക്കി അവൎക്ക സ്പാന്യർ തന്നെ കലഹക്കൊടിയെ ഉയർത്തി
കാണിച്ചു അവർ പല ദിക്കിലും വെവ്വെറെ കൂട്ടം ആയി പൊരുതു
ജയിച്ച ശെഷം 1810ാം ക്രി. അ. കാദിസിൽ കൂടി പ്രജകൾക്ക സ്വാ
തന്ത്ര്യം എകിട്ടുള്ള ഒരു വ്യവസ്ഥയെ കല്പിച്ചു 1812ാം ക്രി. അ.
ആ ദൃഷ്ടാന്തം ഗർമ്മാന്യരും ഇതല്യരും വിചാരിച്ചു കവർച്ചക്കാരുടെ
നുകത്തെ തളെളണ്ടതിന്നു പല പ്രകാരം കൂട്ടം കൂടി സ്വകാര്യമായി
ഒരുമ്പെട്ടിരുന്നു പിന്നെ നപൊല്യൊൻ അനുജനെ നീക്കി ഹൊല്ലന്ത്
രാജ്യത്തെയും എല്ബ പര്യന്തമുള്ള ഗർമ്മാന്യ കടപ്പുറത്തുള്ള നാടുക
ളെയും ഫ്രാഞ്ചിയൊടു ചെർത്തടക്കി അന്നു വിഴുകിപ്പൊയ രാജാക്ക
ന്മാരിൽ അലക്ഷന്തരുടെ അളിയനായ ഒല്ദമ്പുർഗ്യനും കൂടി ഇരിക്ക
കൊണ്ടും ഇങ്ക്ളിഷ് കച്ചൊടത്ത മുഴുവനും മുടക്കുവാൻ രുസ്വർക്ക
മനസ്സില്ലായ്ക കൊണ്ടും രണ്ടു കൈസർമ്മാർ തമ്മിൽ അപ്രിയം ഭാ
വിച്ചു. 1812ാം ക്രി. അ. യുദ്ധത്തിന്നു വട്ടം കൂട്ടുകയും ചെയ്തു. രുസ്യൻ
തുൎക്കൎക്ക കൈകൂലി കൊടുത്തുശ്ചെദൎക്ക ഭിന്നനാട്ടിന്നു പകരം നൊ
ൎവ്വെ പറഞ്ഞു കൊടുത്തു ഇങ്ങിനെ തെക്കും വടക്കുമുള്ള അയല്ക്കാരെ
ബന്ധുക്കളാക്കി ചെർത്ത ശെഷം നപൊല്യൊൻ ഔസ്ത്രിയ പ്രുസ്യ
രിൽ നിന്നു ചില പട്ടാളങ്ങളെ ജാമ്യമായിട്ടു കൂട്ടിയതുമല്ലാതെ ഫ്രാ
ഞ്ചി മുതലായ വംശക്കാരിൽ 5 ലക്ഷം ആയുധപാണികളൊളം ചെർ
ത്തു പൊലരാജ്യത്തെ പുതുക്കി ഒരു നാളും കാണാത്ത മഹാസൈന്യ
ത്തൊടുകൂട മൊസ്കൌ നഗരത്തെ കൊള്ള ചെന്നു തുടങ്ങി രുസ്യർ
കലങ്ങാതെ ഊരുകളെ ഭസ്മമാക്കി നാടു കാടാക്കികൊണ്ടു പൊരുതു
പുതിയ യരുശലെം എന്നു ബഹുമാനിച്ചു വരുന്ന മൊസ്കൌ നഗര
ത്തെയും വിട്ടു മൊലൊക്കിന്നു ഒത്ത മാറ്റാൻ 1812 ാം ക്രി. അ.
അതിൽ പ്രവെശിക്കയും ചെയ്തു. ആ പട്ടണത്തിൽ ഉടനെ തീ പിടി
ച്ചു രുസ്യരുടെ ശുഷ്കാന്തികൊണ്ടും എട്ടു ദിവസത്തെ കാറ്റു കൊണ്ടും
വിടുകൊവിലകങ്ങളിൽ 10 ത്തിൽ ഒമ്പത് അംശം ദഹിച്ചു പൊക
യും ചെയ്തു. അന്നു തൊട്ടു രുസ്യർക്ക അടങ്ങാത്ത വൈരം ഉണ്ടായി
സ്ത്രീകളും കുട്ടികളും ആയുധം എടുക്കും മന്ത്രികൾ മാത്രം ഇണങ്ങും അഭാ
വം നടിച്ചു നപൊല്യൊനെ ശീതകാലത്തൊളം താമസിപ്പിച്ചു
(ഒക്തൊബരിൽ) ആ പട മടങ്ങി പൊയാറെ മഞ്ഞും കുളിരും പറ്റി
തുടങ്ങി ആയിരങ്ങളും കൈയും കാലും തരിച്ചു വിറച്ചു വീണു മരിച്ചു
ബരസീന നദിയെ കടന്ന ദിവസം എണ്ണമില്ലാത്ത ആളുകൾ പട്ട ശെ
ഷം പട്ടാള ക്രമം ഇല്ലാതെ പൊയി നപൊല്യൊൻ കഴിവു ഒന്നും കാ
ണാതെ ചില സ്നെഹിതന്മാരൊടു കൂട ഒടി പിരഞ്ഞു പരീസിൽ
എത്തി പട്ടാളത്തിൽ അരക്കാൽ അംശത്തൊളം ശെഷിച്ചില്ല എന്ന
റിയിക്കയും ചെയ്തു. ഈ വർത്തമാനം കെട്ടാറെ ദൈവം ഉണർന്നു വി
ധി കല്പിച്ച പ്രകാരം എല്ലാജാതിക്കാർക്കും തൊന്നിയപ്പൊൾ
1818ാം ക്രി. അ. പ്രുസ്യരാജാവ് ജന്മദെശത്തെ രക്ഷിക്കെണ്ടെതിന്നു
എല്ലാവരും ആയുധങ്ങളെ എടുക്കെണമെന്ന കല്പിച്ച ഉടനെ എല്ലാ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/454&oldid=199677" എന്ന താളിൽനിന്ന് ശേഖരിച്ചത്