താൾ:33A11414.pdf/453

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 381 —

വരുത്തി കിരീടത്തെ തിരുവിച്ചുവെച്ചപ്പൊൾ അളിയനായ മുരത്ത്
നവപൊലിയെയും ജ്യെഷ്ഠനായ യൊസെഫ് സ്പാന്യയെയും
രക്ഷിക്കെണമെന്നു കൈസർ കല്പിച്ചു. ഇതൊക്കയും സഹിക്കാത
ഡംഭുള്ള സ്പാന്യവംശം ഫ്റാഞ്ചിക്കാരെ കൊന്നാൽ സ്വൎഗ്ഗപ്രാപ്തി
യുണ്ടു എന്നു പാതിരിവാക്കു അനുസരിച്ചു ഒരൊരൊ കാട്ടിലും ചുര
ത്തിലും വെച്ചു പടതുടങ്ങി അനന്തരം അളകളെ കൊന്നു സാമാനവ
ണ്ടികളെ പിടിച്ചു ചില നാട്ടിൽ നിന്നും ഫ്റാഞ്ചി പട്ടാളം ഇല്ലാ
തെ ആക്കിയപ്പൊൾ പൊൎത്തുഗീസരും അപ്രകാരം ചെയ്തു. വെലിം
ഗ്ധൻ വരുത്തിയ ഇങ്ക്ളിഷ് സഹായത്തൊടും കൂട ഫ്റാഞ്ചിക്കാ
രെ നീക്കി. നപൊല്യൊൻഈ വത്തമാനങ്ങളെ വിചാരിച്ചു 1808ാം
ക്രി. അ. എർഫുത്തിൽ വെച്ചു അലക്ഷന്തരെ കണ്ടുയുരൊപയിൽ
കിഴക്കെപാതി നിണക്കും പടിഞ്ഞാറെ പാതി ഇനിക്കും ആവൂ എ
ന്നു കല്പിച്ചു മമതയെ ഉറപ്പിച്ചശെഷം സ്പാന്യയിൽ ചെന്നുവെലി
ഗ്ധനെയും നാട്ടുകാരെയും ഒതുങ്ങിപ്പൊകുമാറാക്കി. അന്നു ഔസ്ത്രിയർ
പടവെട്ടെണ്ടതിന്നു ഇത് സമയം എന്നുവെച്ച എല്ലാകൂടിയാന്മാരെ
കൊണ്ടും ആയുധം എടുപ്പിച്ചു. 1809 ാം ക്രി. അ. അതിരാക്രമിച്ച
പ്പൊൾ നപ്പൊല്യൊൻ ഉടനെ വന്നു ഗർമ്മാന്യ ബന്ധുക്കളെ ചെൎത്തു
5 ദിവസം ദനുവനദീതീരത്തു ഇടവിടാതെ പടകൂട്ടി ജയിച്ചു വിയ
ന്നയിലും പ്രവെശിച്ചു തിരൊലരും മറ്റും ചില ഗർമ്മാന്യരും അന്നു
കലഹിച്ചെങ്കിലും കൈസരെ തടുപ്പാൻ കഴിഞ്ഞില്ല അനന്തരം പാ
പ്പാവിന്നു രാജ്യം വെണ്ടാ എന്നു കല്പിച്ചു രൊമയെയും ഫ്റാ
ഞ്ചിയൊടു ചെൎത്തപ്പൊൾ പാപ്പാശാപത്തെ പരസ്യമാക്കിയതിന്നു
ശിക്ഷയായി ഫ്റാഞ്ചിയിലെക്ക് ഇഴപ്പിച്ചു അതിൽ പിന്നെയും
ഔസ്ത്രീയനെ വഗ്രാമിൽ വെച്ചു ജയിച്ചു 1809 ാം ക്രി. അ. വിയന്ന
സന്ധിയെ കല്പിച്ചു കടപ്പുറത്തുള്ള നാടുകളൊക്കയും പൊലൎക്കും
രുസ്യൎക്കും വെണ്ടുന്നതൊക്കയും എടുത്തു രാജ്യത്തെ താഴ്ത്തിയ ശെ
ഷം മച്ചിയായ ഭാര്യയെ നീക്കി ഔസ്ത്രീയപുത്രിയായ മറിയ ലു
വിസിനെ 1810 ാം ക്രി. അ. പരിഗ്രഹിക്കയും ചെയ്തു. അവളിൽ
ഒരു പുത്രൻ ജനിച്ചപ്പൊൾ രൊമരാജാവെന്ന പെർ കല്പിച്ചതുമ
ല്ലാതെ നമുക്കൊരു ത്രാണ കർത്താവ് ജനിച്ചു എന്നും ദൈവം സ്വർ
ഗ്ഗത്തിൽ എതു പ്രകാരം അപ്രകാരം ഭൂമിയിൽ നപൊല്യെൻ തന്നെ
എന്നും സ്തുതിപാഠകന്മാർ പ്രശംസിക്കയും ചെയ്തു.

105. നേപൊല്യൊന്റെ അധഃപതനം

നപൊല്യൊന്നു താഴ്ച വന്നതു രാജാക്കന്മാരുടെ സാമൎത്ഥ്യം കൊ
ണ്ടല്ലേ പ്രജകളുടെ മനസ്സ് യുരൊപയിൽ എങ്ങും ഭെദിച്ചു പൊയതി
നാലത്രെ ആകുന്നു ഫ്രാഞ്ചിയിൽ സ്വാതന്ത്ര്യം ഒട്ടും ഇല്ല പടയാളി
കൾക്ക രാജ്യങ്ങളിൽ നിന്നു ധനം കവർന്നു സ്വരൂപിക്കെണ്ടതിന്നു
ത്രെ മനസ്സു. തൊറ്റിട്ടുള്ള ജാതികളിൽ ഇവൻ നറന്തിക്രിസ്തെന്നു ഒരു

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/453&oldid=199676" എന്ന താളിൽനിന്ന് ശേഖരിച്ചത്