താൾ:33A11414.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxxxi

സൈന്ധവദേശവും സിന്ധുനദിയുടെ കുഴിനാട്ടിൽ അടങ്ങിയിരിക്കുന്നു.

ഗംഗാനദിയുടെ കുഴിനാടു എത്രയും സൌഭാഗ്യവും ധനപുഷ്ടിയുള്ള
ദേശം ആകുന്നു. ഹിന്ദുക്കളുടെ ആദ്യപാർപ്പിടവും അവരുടെ പ്രധാന
ക്ഷേത്രങ്ങളും തീർത്ഥം മുതലായ പുണ്യസ്ഥലങ്ങളും മനോഹരമുള്ള
നഗരങ്ങളും മഹാരമ്യമായ ഗംഗാനദിയുടെ ഇപ്പോഴത്തെ സർക്കാരിന്റെ
രാജധാനിയും മറ്റും അവിടെ തന്നെ ഇരിക്കുന്നു.

മഹാമരു സൈന്ധവരാജ്യത്തിന്റെ കിഴക്കിൽ പരന്നു കിടക്കുന്നു.
വിന്ധ്യമലയുടെ വടക്കെ അതിരോളം നീണ്ടിരിക്കുന്ന മദ്ധ്യഖണ്ഡത്തിലെ
മലപ്പരപ്പുദേശം ചുറ്റുമുള്ള താണ നാടുകളേക്കാൾ സുഖകരമായ
ഭൂമിയാകുന്നു.

ദക്ഷിണഖണ്ഡത്തിന്റെ ഉയർന്ന ഭൂമി ത്രികോണ സ്വരൂപമായിരി
ക്കുന്നു. മൂന്നു അറ്റങ്ങളിൽ തുടർമ്മലകൾ അതിനെ ചുറ്റിക്കിടക്കുന്നു.
മലപ്രദേശത്തെക്കു കയറി പോകുവാൻ പല കണ്ടിവാതിലുകളും നദികൾ
ഇറങ്ങിതാണഭൂമിയിൽ കൂടി സമുദ്രത്തിൽ ഒഴുകി ചേരുവാൻ പലതാഴ്വരകളും
ഉണ്ടു. പടിഞ്ഞാറെ അറ്റത്തിന്നും *സഹ്യമലയും കിഴക്കെത്തിന്നും

അമരഖണ്ഡവും വടക്കെ പുറത്തുനിന്നും വിന്ധ്യമലയും എന്ന
പേരുകൾ നടപ്പായ്‌വന്നതു. ഈ മൂന്നു അതിരുകൾക്കകത്തു പല പേരുള്ള
ഉയർന്ന ഭൂമികൾ വിസ്താരേണ കിടക്കുന്നു. അതിരുകൾക്കു പുറത്തു പല
താണനാടുകളും കടല്പുറങ്ങളും വ്യാപിച്ചിരിക്കുന്നു. പടിഞ്ഞാറെ
അതിരാകുന്ന സഹ്യമല, തപതി, നർമ്മദാനദികൾ ഒഴുകുന്ന ഖണ്ഡെശനാടു
മുതൽ ചങ്ങാലാകേരണ കിഴക്കു തെക്കായി നീലഗിരിയോളം പരന്നു. അതിന്നു
തെക്കെ വെരാറു ഒഴുകുന്ന താണഭൂമിയുടെ തെക്കുനിന്നു പിന്നെയും ഉയർന്നു
കന്യാകുമാരിപര്യന്തം ചെന്നെത്തി നില്ക്കുന്നു. കിഴക്കെ അതിരാകുന്ന
പവിഴമല, കൃഷ്ണാനദി തുടങ്ങി മദ്രാസി നഗരത്തിന്റെ തൂക്കംവരെയും,
കിഴക്കൻകരക്കു സമാന്തരമായി തെക്കോട്ടു നീങ്ങി കിടക്കയും, അവിടെനിന്നും
പടിഞ്ഞാറോട്ടു തിരിഞ്ഞു, എത്രയും ഉയർന്ന പർവതമായ നീലഗിരിയിൽ
കൂടുകയും ചെയ്യുന്നു. അതിന്റെ വടക്കു അംശം കൃഷ്ണാനദി തുടങ്ങി
കട്ടക്കനഗരത്തിന്റെ തൂക്കത്തോളം വടക്കോട്ടു ചെന്നെത്തി, പല
കണ്ടിവാതിലുകളും താഴ്ചവരകളും കൊണ്ടു വികടമായി കിടക്കുന്നു.'

ഗുണ്ടർട്ടുതുടങ്ങിവച്ച ചരിത്രരചന മലബാർ പ്രദേശത്തു വളരെ വേഗം
വികാസം പ്രാപിച്ചു. മലബാറിലെ ഗദ്യശൈലിക്ക് വിശിഷ്യമിഷണറിഗദ്യത്തിന്,
മൊത്തത്തിലുണ്ടായിരുന്ന ഋജുത്വവും തെളിമയും ചരിത്രഗ്രന്ഥങ്ങൾക്ക്
നന്നായി ഇണങ്ങി. 1881-ൽ ബാസൽമിഷൻ പ്രസിദ്ധീകരിച്ച പി.ഒ. പോത്തന്റെ
ഇന്ത്യാചരിത്രത്തിൽ നിന്ന് ഒരു ഭാഗം ഉദ്ധരിച്ചു ചരിത്രശൈലിയിലെ ഗുണ്ടർട്ടു
പാരമ്പര്യത്തെക്കുറിച്ചുള്ള ഈ പ്രകരണം സമാപിപ്പിക്കാം.


* സഹ്യമല വടക്കുനിന്നു തെക്കോട്ടു തുടർന്നു. കുടകു വൈയനാടു
മുതലായവറ്റെ അടക്കി കൊള്ളുന്ന മലപ്രദേശം
*പവിഴമലയും
* 1. പവിഴമല കിഴക്കിൽ വടക്കുനിന്നു തെക്കോട്ടു തുടരുന്ന മലപ്രദേശം.
2. അമരഘണ്ഡം ഇപ്പോൾ ഒരിസ്സ എന്നു ചൊല്ലുന്ന നാടു.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/45&oldid=199268" എന്ന താളിൽനിന്ന് ശേഖരിച്ചത്