താൾ:33A11414.pdf/447

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 375 —

രുത്തുന്നതിനും അത്യന്തം ഉത്സാഹിച്ചത് പട്ടക്കാർ അല്ല മഠസ്ഥന്മാ
രത്രെ ആകുന്നു പടിഞ്ഞാറെ ലൊകത്തിലെ മഠക്കാരിൽ ബെനദിക്ത്
എന്നൊരു ഇതല്യൻ എല്ലാവരും നടക്കെണ്ടുന്ന മഠാചാരം കല്പിച്ചു
ആയതിനെ വളരെ ആളുകളും അംഗീകരിച്ചു കല്പന പ്രകാരം പ
ഠിപ്പിച്ചു കൃഷി പുസ്തകങ്ങളെ പകർക്ക ഇത്യാദി പണികളെ ചട്ട
ത്തിൽ ചെയ്തു എറിയ ജാതികളിൽ ഉപകാരികളായ്വന്നു സഞ്ച
രിച്ചു വസിക്കയും ചെയ്തു ഇതിൽ കിഴക്കെ സഭക്കാർ കുറയും ശാ
സ്ത്രാഭ്യാസത്തിൽ പടിഞ്ഞാറെയവർ കുറയും യവന ഭാഷ അറിയു
ന്നവർ എറ്റവും കുറഞ്ഞു പൊയി എബ്രായ വിദ്വാന്മാർ പണ്ടെ ദുർ
ബ്ബലം അപ്പൊൾ കെവലം ഇല്ല. ഔഗുസ്ലിൻ സ്നെഹിതനായ ഹി
യരുനിമൻ എന്ന വിദ്വാൻ വെദത്തെ ലത്തീനിൽ ആക്കി
യതല്ലാതെ ആരും വെദം ഒട്ടും വായിക്കുമാറില്ല ഇവ്വണ്ണം എല്ലാം
വിചാരിച്ചാൽ ഗർമ്മാനരിൽ സുവിശെഷ വചനം കൊള്ളു നരക്കാ
ലത്തിൽ അല്പം പ്രയൊജനം ഉണ്ടായതിന്നു ആശ്ചര്യം വെണ്ടാ
സഭ നശിച്ചു പൊകായ്കകൊണ്ടു ആശ്ചര്യം ഉണ്ടു താനും . പണ്ടെ ഉറ
പ്പിച്ചു മടിയാതെ നടത്തുന്ന സഭാ വെപ്പുകൾ അത്രെ ക്രിസ്തുമതത്തി
ന്നു സ്ഥിര കുറ്റിയും കെട്ടുമായിരുന്നു. ഈ വെപ്പുകളെ ശങ്കിച്ചു അനു
സരിക്കെണമെന്നു ഗർമ്മാനരുടെ ഞായം ആയതിന്നു മെല്പെട്ടു
ള്ളതു അന്നു അറിഞ്ഞതുമില്ല അറിയിച്ചതുമില്ല ദൈവം ഏകനായി
അതിന്നു വട്ടം കൂട്ടിയതെ ഉള്ളു.

21. കിഴക്കെരൊമസംസ്ഥാനവും കിസ്തുസഭയും

പടിഞ്ഞാറെരാജ്യങ്ങളിൽ രൊമഗർമ്മാന്യജാതികളും ആചാ
രങ്ങളും ഒന്നായി ചെർന്നുവന്നപ്പൊൾ കിഴക്കെ രൊമസംസ്ഥാന
ത്തിന്റെ അവസ്ഥ പുറരാജ്യങ്ങളിൽനിന്നു പല അതിക്രമങ്ങൾ
സംഭവിച്ച സംഗതിയാൽ ഞെരുങ്ങി നടന്നുകൊണ്ടിരുന്നു കൈസർ
മ്മാർ മിക്കവാറും പ്രാപ്തിയില്ലാത്തവരായി ഒരൊപക്ഷഛിദ്രങ്ങളിൽ
ദിവസം കഴിച്ചു രാജ്യം ക്ഷയിപ്പിക്കയും ചെയ്തു. യൂസ്തിന്യാൻ
വിശിഷ്ടപടനായകരെ കൊണ്ടു വന്താലരെയും ഒസ്തഗൊഥരെയും
ജയിച്ചയെശഷവും ദനുവനദീതീരവാസികളായ സർമ്മത്തജാതികളെ
തടുക്കെണ്ടതിന്നു പിടിച്ചുപറിക്കാരായ അവാരരെ കൂലിച്ചെകവരാ
ക്കെണ്ടിവന്നു. പാർസിരാജാവായ കൊശ്രുവെ തനിക്ക അപമാനവും
നഷ്ടവും സംഭവിക്കുംവണ്ണം അത്രെ നീക്കുവാൻ കഴിവുണ്ടായി. മൌ
രിത്യൻ അവാരർക്കു കപ്പം കൊടുത്തു ഫൊക്കാവ് ഉണ്ടാക്കിയ കലഹ
ത്തിൽ നശിച്ചു. ഫൊക്കാവെ സ്ഥാനഭ്രഷ്ടനാക്കി വധിച്ചതു ഹെര
ക്ലിയൻ തന്നെ ഈ ഹെരക്ലിയന്റെ കാലത്തിൽ കൊശ്രു-മിസ്ര-സു
റിയ-ചിറ്റാസ്യരാജ്യങ്ങളെ അതിക്രമിച്ചടക്കി അവാരർ കൊംസ്ത
ന്തീനപുരിയൊളം ആക്രമിച്ചു കൊള്ളയിട്ടുവന്നശെഷമത്രെ കൈസർ
നിദ്രാഭാവം തള്ളി ഉണർന്നു സെനകളെ കൂട്ടി ധൈര്യം മുഴുത്തുപൊരു

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/447&oldid=199670" എന്ന താളിൽനിന്ന് ശേഖരിച്ചത്