താൾ:33A11414.pdf/444

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 372 —

19. പടിഞ്ഞാറെ യുരൊപ രാജ്യങ്ങളിൽ സാധാരണ
വിശ്‌ചാസ പ്രമാണം ആധിക്യം പ്രാപിച്ചത്

യുസ്തിന്യാൻ വെസ്തഗൊഥരാജ്യവും വശത്താക്കുവാൻ ഭാവി
ച്ചു എങ്കിലും സ്പാന്യകടപ്പുറത്തുമാത്രം സൈന്യങ്ങളെ അയപ്പാൻ
സംഗതി വന്നതെ ഉള്ളു. അവന്റെ അനന്തരവനായ 2 ാം യുസ്തീന്റെ
കാലത്തിൽ ഇതല്യ പിന്നെയും നഷ്ടമായി പൊയി. അതെങ്ങിനെ
എന്നാൽ യുസ്തിന്യാൻ മുമ്പെഗെപീദരെ ശങ്കിച്ചു അതിന്റെ നാടുകളെ
സൂക്ഷിപ്പാനായിലംഗബർദർ എന്നൊരു ഗർമ്മാന്യജാതിയെ ദ്രാവ.
ദനുവനദികളുടെ മദ്ധ്യപ്രദെശത്തിൽ പാർപ്പിച്ചു. അവരുടെ രാജാ
വായ അൾബുവിൽ ഗെപീദരെ മുടിച്ചു കളഞ്ഞു 568ാം ക്രി. അ.
ആ രണ്ടാം യുസ്തീന്റെ മാറ്റാനായി ഇതല്യനിൽചെന്നു പ്രയാസം കൂ
ടാതെ അതിന്റെ വടക്കെ അംശം പിടിച്ചടക്കി പവീയനഗരം രാ
ജധാനിയാക്കി വാഴുകയും ചെയ്തു. അവന്റെ അനന്തരവന്മാർ ക്രമ
ത്താലെ അധികം തെക്കൊട്ടു ചെന്നു ഒരൊ നാടുകളെയും നഗരങ്ങളെ
യും സ്വാധീനമാക്കി ഒടുവിൽ രൊമരെവെന്ന നവപൊലി മുതലായ
കൊട്ടകളും ഇതല്യാർദ്ധദ്വീപിന്റെ തെക്കെ കടപ്പുറങ്ങളും ഒഴികെ ദെ
ശമെല്ലാം അവരുടെ വശത്തിലായ്വരികയും ചെയ്തു. ഈ ലംഗബർ
ദർ ആദ്യം അരീയക്കാരായിരുന്നു. പിന്നെ ബവര്യപ്രഭുവിന്റെ പു
ത്രിയായ ശിയദലിന്ത അവരുടെ രാജാവിന്റെ പത്നിയായി വന്ന
പ്പൊൾ അവൾ രൊമാദ്ധ്യക്ഷനായ ഗ്രെഗൊരുടെ സഹായത്താൽ സാ
ധാരണ വിശ്‌ചാസ പ്രമാണം അവരിൽ പരത്തുകകൊണ്ടു ക്രമത്താ
ലെ എല്ലാവരും അരീയമതം ഉപെക്ഷിച്ചുസാധാരണസഭയൊടുചെരു
കയും ചെയ്തു. അതിന്നു മുന്നെ വെസ്തഗൊഥരും സ്വെവരും അരീയ
ന്റെ വ്യാജൊപദെശങ്ങളെ തള്ളി നിക്കർദ്ദ രാജാവെ അനുസരിച്ചു
സാധാരണ ക്രിസ്ത്യാനരായി തിർന്നു ബ്രിതന്യയിൽ പല യുദ്ധങ്ങ
ളും കലഹങ്ങളും നടന്ന ശെഷം ഗർമ്മാനർ കൂടക്കൂട ജയിച്ചു ഒടുവിൽ
ബ്രീതർ രാജ്യത്തിന്റെ പടിഞ്ഞാറെ അംശങ്ങളായ വെത്സ-കൊർ
ച്ചൽ എന്ന മലനാടുകളിൽ വാങ്ങി പൊകെണ്ടി വന്നു. അവർ ഏറ
കാലം മുമ്പെ സുവിശെഷം അംഗീകരിച്ചു ക്രിസ്ത്യാനരായി തീൎന്നു.
ഐരർ, പിക്തർ. എന്നീ രണ്ടു ജാതികളിലും തങ്ങളുടെ വിശ്വാസം
പരത്തുകയും ചെയ്തു. ഗർമ്മാനർ ബ്രിതന്യയിൽ പിടിച്ചടക്കിയ
നാടുകളിൽ നിന്നുരൊമ ആചാരങ്ങളെയും ക്രിസ്തുസഭയെയും ഒടുക്കി
കളഞ്ഞു. 596 ാം ക്രി. അ. മെൽ പറഞ്ഞ രൊമാദ്ധ്യക്ഷൻ സുവിശെ
ഷം ഘൊഷിക്കെണ്ടതിന്നു ഔഗുണ്ടിനെ നിയൊഗിച്ചങ്ങൊട്ടയച്ചു.
കെന്തിൽ വാഴുന്ന ഏഥബ്ലെൎത്തരാജാവ് അവനെ കൈക്കൊണ്ടു
സുവിശെഷ സത്യം തന്റെ രാജ്യത്തിൽ പരത്തുവാൻ അനുവദിച്ചു.
അന്നു മുതൽ ഒരൊപാതിരിമാർ ആ ദ്വീപിൽ ചെന്നു പല കഷ്ടങ്ങ
ളെയും ഉപദ്രവങ്ങളെയും സഹിച്ചിട്ടും ഏകദെശം 100 സംവത്സരം ക
ഴിഞ്ഞാറെ ഗൎമ്മാനർ ബ്രിതന്യയിൽ സ്ഥാപിച്ച 7 രാജ്യങ്ങളിൽ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/444&oldid=199667" എന്ന താളിൽനിന്ന് ശേഖരിച്ചത്