താൾ:33A11414.pdf/441

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 369 —

പുത്രന്മാർ വാഴ്ചക്കായി തമ്മിൽ കലശൽകൂടി പൊരുതപ്പൊൾ അധീ
നന്മാരായ ഗർമ്മാന്യജാതികൾ കലഹിച്ചു ഹൂണരുടെ നുകം തള്ളി
സ്വാതന്ത്ര്യം പ്രാപിക്കയും ചെയ്തു. ഇപ്രകാരം ആപത്തുകളൊരൊ
ന്നു നീങ്ങി പൊയിട്ടും പടിഞ്ഞാറെ രൊമസംസ്ഥാനം ഉറപ്പിപ്പാൻ
എല്ലാം പൊരാതെയായ്വന്നു. ആ മ്ലെച്ഛന്മാരെ നീക്കികളഞ്ഞ അ
യത്യനെ വലന്തിന്യാൻ കൈസർ താൻ കൊന്നു അയത്യന്റെ ചങ്ങാ
തികയ്യാൽ മരിക്കയും ചെയ്തു. ആ ക്രൂരപ്രവൃത്തികൾക്ക സംഗതി
വരുത്തിയ പെത്രൊന്യൻ അനന്തരവനായി വാണു. വലന്തിന്യാ
ന്റെ വിധവയെ ബലാല്ക്കാരെണ ഭാര്യയാക്കി എടുത്തു അതി
ന്റെ പ്രതിക്രിയെക്കായി അവൾ വന്താലരെ രൊമയിലെക്ക് വരു
ത്തി അവർ പെത്രൊന്യനെ വധിച്ചു രൊമനഗരത്തെ കൈക്കലാ
ക്കി കൊള്ളയിടുകയും ചെയ്തു. അതിന്റെശെഷം ഉണ്ടായ കൈസർ
മ്മാർ എല്ലാവരും ഗർമ്മാന്യ പടച്ചെകവരുടെ സ്വാധീനത്തിൽ ആ
യ്വന്നു ആയവർ സാമ്രാജ്യത്തിന്റെ ഒരൊ അംശങ്ങളെ പിടിച്ചു
വാണു ഒരു കർ ഒടുക്കമുള്ള രൊമകൈസരെ സ്ഥാനഭ്രഷ്ടനാക്കി
476 ാം ക്രി. അ. ഇതല്യരാജാവെന്നു പെർധരിച്ചു വാഴ്ചയുടെ സ്ഥി
രതെക്കായി സികില്യദ്വീപിനെ വന്താലൎക്കും ഗാല്യരാജ്യത്തിൽ ഒ
രംശം വെസ്തഗൊഥൎക്കും കൊടുത്തു വാഴുകയും ചെയ്തു. കില വൎഷം
കഴിഞ്ഞശെഷം ഫ്റങ്ക പ്രഭുവായ ഫ്ളൂദ്വിഗ് ഗാല്യയിൽ വാഴുന്ന
സിയഗ്രിയന്റെ നെരെ കലഹിച്ചു 486 ാം ക്രി. അ. യുദ്ധം ഉണ്ടായാ
റെ അവനെ തൊല്പിച്ചു രാജ്യം തനിക്ക സ്വാധീനമാക്കിയപ്പൊൾ
പടിഞ്ഞാറെ സംസ്ഥാനത്തിൽ രൊമരുടെ വാഴ്ച എല്ലാം ഒടുങ്ങി
രാജ്യം നഷ്ടമായി വരികയും ചെയ്തു. അതിന്റെ ശെഷം ആഫ്റിക്ക
യിൽ വന്താലരും സ്പാന്യഗാല്യദെശങ്ങളിൽ സ്വെവർ, അലാ
നർ, വെസ്തഗൊഥർ, ഫ്റങ്കർ, ബുരിഗുന്തർ മുതലായ ജാതികളും
റൈൻനദിയുടെ തീരത്തു അലമന്നരും ദനുനുവനദിയുടെ പടിഞ്ഞാറെ
പ്രദെശത്തിൽ ബവര്യരും ബ്രിതന്യയിൽ ബ്രീതരും സഹ്സരും കു
ടിയിരുന്നു വാണു. ഇതല്യയിൽ ഒരു ഗർമ്മാന്യപ്രഭു പല ജാതിക
ളിൽനിന്നു ചെൎത്ത സൈന്യങ്ങളുടെ സഹായത്താൽ രാജാവായി ഭരി
ക്കയും ചെയ്തു.

18. അരീയക്കാരായ ഗർമ്മാനരുടെ നടുവിലുളള സാധാരണ
സഭക്കാരായ പറങ്കികൾ

മെൽപറഞ്ഞ അവസെഥക്ക ആദ്യം മാറ്റം വരുത്തിയതു ഒസ്ത
ഗൊഥരുടെ രാജാവായ ധിയദ്രീക് തന്നെ. കിഴക്കെ രൊമകൈസർ
അവനെ വളരെ മാനിച്ചു ഒതകരെ സ്ഥാനഭ്രഷ്ടനാക്കി ഇതല്യയിൽ
നിന്നാട്ടികളയെണ്ടതിന്നുത്സാഹിപ്പിക്കയും ചെയ്തു. ധിയദ്രിക് ചി
ല വർഷം യുദ്ധം ചെയ്തതിന്റെ ശെഷം വെസ്തഗൊഥരുടെ സഹായ
ത്താൽ അത്രെ ഒതകരെ ജയിച്ചു ഒടിച്ചുരവെന്ന കൊട്ടയെയും വളഞ്ഞു

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/441&oldid=199664" എന്ന താളിൽനിന്ന് ശേഖരിച്ചത്