താൾ:33A11414.pdf/440

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 368 —

വരുത്തെണ്ടതിന്നു ഉടനെ സ്ഥാനഭ്രംശം വരരുതെന്നു വെച്ചു സ്പാന്യ
യിൽ വാഴുന്ന വന്താലരാജാവായ ശൈസരീകെ തുണെക്കായി വി
ളിച്ചു മന്ത്രിയുടെ വിസ്താരം തീർന്നശെഷവും ഗൈസരീക് മടങ്ങി
പൊവാൻ മടുത്തു ആഫ്രികയിൽ രൊമശാസനയുടെ കീഴിലുള്ള നാ
ടുകളെ അതിക്രമിച്ചടക്കി ധനവാന്മാരെയും സാധാരണ സഭക്കാരെ
യും അത്യന്തം ഹെമിച്ചു നശിപ്പിക്കയും ചെയ്തു. അല്പകാലം കഴി
ഞ്ഞിട്ടു ബ്രീതന്യയിലും അപ്രകാരമുള്ള ഒരവസ്ഥ നടന്നു. കൊംസ്ത
ന്തീൻ കൈസരുടെ കാലംമുതൽ ബ്രീതർ രൊമൎക്ക അധീനന്മാരാ
യി വാണതിന്റെ ശെഷം വടക്കുനിന്നു പിക്തരും സ്കൊതരും
വന്നു ആക്രമിച്ചു അവരൊടു ചെറുപ്പാൻ ആവതില്ലെന്നുകണ്ടു ബ്രീതർ
ഗർമാത്യചെകവരെ വരുത്തി ആയവർ ഹെങ്കിസ്ത ഹൊർസ്സാ എന്ന
പടനായകന്മാരിരുവരെയും അനുസരിച്ചു വഴിയെവന്ന യൂത്തർ സ
ഹ്സർ അംഗ്ലർ മുതലായ ജാതികളൊടു ചെർന്നു എറിയൊരു യു
ദ്ധം കഴിച്ചു ബ്രീതരെ പരിഭവിച്ചു അവരുടെ രാജ്യം തങ്ങൾക്കതന്നെ
സ്വാധീനമാക്കുകയും ചെയ്തു. അതിന്നിടയിൽ ഹൂണർ രണ്ടാമതും
രൊമരാജ്യത്തിൽപുക്കു ദെവചമ്മട്ടി എന്നൎത്ഥമുള്ള അത്തില എ
നൊരു മ്ലെച്ഛൻ അവൎക്കു നായകനായി ഉയർന്നു അർക്കാദ്യന്റെ പുത്ര
നായ രണ്ടാം തെയൊദൊസ്യൻ കൈസരൊടു യുദ്ധം കഴിച്ചു ഹെമുമല
യൊളമുള്ള ദനുവനദീപ്രദെശം എല്ലാം പിടിച്ചടക്കുകയും ചെയ്തു.
അതിന്റെ ശെഷം അത്തിലതെയൊദൊസ്യന്റെ അനന്തരവനായ
മർക്കിയാൻ കൈസരെ ധീരൻ എന്നറിഞ്ഞു വെടിച്ചു വന്താലരാജാ
വായ ഗെസരീകിന്റെ ചൊൽ കെട്ടു പടിഞ്ഞാറെ രൊമസംസ്ഥാ
നം ആക്രമിക്കെണ്ടതിന്നു പുറപ്പെട്ടു ഒസ്തനൊസർഗെവിദർ രുഗ്യർ
ശീരർ മുതലായ ജാതികളെ ചെർത്തു റൈൻനദിയൊളംചെന്നു ബുരി
ഗുന്തരാജാവായ ഗുന്ധരൊടു അപെക്ഷ പ്രകാരം നിരന്നു സന്ധിച്ച
ശെഷം സത്യലംഘനക്കാരനായി അവനെ സർവ്വകഡുംബത്തൊ
ടും സെവകന്മാരൊടും കൂട മുടിക്കയും ചെയ്തു. ഫ്രങ്കപ്രഭുക്കളിരുവ
രിൽ ഒരുവൻ അത്തിലയുടെ പക്ഷം എടുത്തു മറെറവൻ രൊമരൊടു
ചെർന്നു. അക്കാലം മെൽപറഞ്ഞ അയത്യൻഗാല്യയിൽ നാടുവാഴി
യായി ഹുണർ മുതലായ മ്ലെച്ഛകൂട്ടരുടെ സെനകൾ വരുന്നതുകെട്ടു
ബദ്ധപ്പെട്ടു ധിയദ്രിക് എർന്നവെസ്തഗൊഥരാജാവെയും ബുരിഗുന്തർ
ഫ്രങ്കർ-അൎമ്മൊരിക്കർ മുതലായ ജാതികളെയും ചെൎത്തു 451 ാംക്രി.
അ. ശലൊൻ പൊർക്കളത്തിൽ അത്തിലയെ എതിരിട്ടു ജയിച്ചു
റൈൻനദിക്കക്കരയൊളം ആട്ടിക്കളകയും ചെയ്തു. അനന്തരം അത്തി
ലതെക്കൊട്ടു തിരിഞ്ഞു ഇതല്യാൎദ്ധദ്വീപിൽ പുക്കു മിഖാൻ മുതലായ
നഗരങ്ങളെ ഭസ്മമാക്കിയപ്പൊൾ ലെയൊപ്പാപ്പാ അവനെ ചെന്നു
കണ്ടു രൊമയുടെ രക്ഷെക്കായി അപെക്ഷിച്ചു. രാജ്യംവിട്ടുപൊകുമാ
റാക്കി. അനന്തരം അവൻ യൂരാമലയെറി തെക്കെ ഗാല്യരാജ്യം അ
തിക്രമിക്കെണ്ടതിന്നു പൊകുമ്പൊൾ വെസ്തഗൊഥർ അവനൊടു
എതിരിട്ടു മടക്കി അയച്ചു കുറയകാലം കഴിഞ്ഞാറെ അവൻ മരിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/440&oldid=199663" എന്ന താളിൽനിന്ന് ശേഖരിച്ചത്