താൾ:33A11414.pdf/359

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—287—

10 സമാധിയോഗത്തിങ്കന്നു ചില ലക്ഷണങ്ങൾ

1. സത്യമാവതു–കളിയാകിലും പരിഹാസമാകിലും യാതൊ
ന്നിനും അസത്യംചൊല്ലാതെ യിരിപ്പതു സത്യം.

2. അസ്തെയമാവതു–പരദ്രവ്യത്തിലും പരപീഡയിലും അല്പ
മാത്രവും ആശചെല്ലാതെ ഇരിപ്പതു അസ്തെയം.

3 അവക്ത്രത്വമാവതു–എതുമാത്രം തന്നുദരപൂൎത്തിക്കുവേണം
അതൊഴിഞ്ഞുപിന്നേക്കു അല്പവും വേണമെന്നു നിനയാത്തതു അവ
ക്ത്രത്വം.

4. ഉൾശൌചമാവതു–ആത്മാവിൻ രാഗദ്വേഷാദികൾ വെടി
ഞ്ഞു നിർമ്മലാത്മാവായിരിപ്പതുഉൾശൌചം.

5. സന്തോഷമാവതു–അല്പം ലഭിച്ചാലും വളരെലഭിച്ചാലും
സമ്മാനത്തിങ്കലും അസമ്മാനത്തിങ്കലും ഒന്നുപോലെ പ്രസാദിച്ചിരി
പ്പതു സന്തോഷം.

6. ഈശ്വര ധ്യാനമാവതു–ഈശ്വരനെ കേശാദിപാദപര്യന്തം
ഉള്ളിൽ ധ്യാനിച്ചു പരിശുദ്ധിയാക കണ്ടുകൊണ്ടിരിപ്പതും ധ്യാന
മാവതും പൂജിപ്പതും ഈശ്വര ധ്യാനം.

7. ജ്ഞാനധാരണയാവതു–ഇന്ദ്രിയങ്ങൾ വിഷയങ്ങളിൽ പോ
യി മനോരാജ്യം ചെയ്യാതെ ജീവാത്മാ പരമാത്മാവോടു ചേൎന്നിരി
പ്പതു ജ്ഞാനധാരണ.

8. ശ്രവണനേത്രാദി വിഷയാനന്ദമെശാതെ ആത്മാനന്ദ സ
ന്തോഷമായിരിപ്പതു ആശ്വാസനം.

9. മനോന്യാസമാവതു–മനസ്സിനു ദുഃഖം വന്നാലും അത്യന്തം
സുഖം വന്നാലും കാറ്റു ചുറ്റി അടിച്ചാലും പൎവ്വതം ഇളകാതെയിരി
ക്കുംപോലെ മനസ്സുറെച്ചിരിപ്പതു മനോന്യാസം.

10. മഹാലോകർ ബഹുമാനിച്ചാലും നിന്ദിച്ചാലും മോദഖേദം
കൂടാതെ കർമ്മസിദ്ധിയെന്നുറപ്പതു ലോകവാസന–ശാസ്ത്രവിദ്യക
ളിൽ ബഹുബോധാത്മാവായിരുന്നാലും പരനിന്ദ കൂടാതെ അവരവ
ൎക്കുള്ള പ്രാപിയെന്നുവെച്ചു സന്തോഷിപ്പതു ശാസ്ത്രവാസന.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/359&oldid=199582" എന്ന താളിൽനിന്ന് ശേഖരിച്ചത്