താൾ:33A11414.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxix

ച്ചെന്നിട്ടുളവാകും ബാഴീകെട്ടിനാരെ (20)
കെട്ടിന പൊഴെ പഴെയെന്നുർനഴരിൽ
കെൽപ്പൊടു നിൽക്കടെലൊടപ്പൊയാർ
നീട്ടിനവിരെലിനു പൊന്നണിയിപ്പാൻ
നീലകെശിക്കുടെയാങ്ങെളമാർ
വട്ടമതെന്ന മരക്കലമെറി
പ്പലതുറ പൂക്കു വാണിയം ചൈതാർ
നാട്ടിൽ മികെച്ചു പഴെയനൂർ നഗെരിൽ
ന്നലമൊടു പുക്കാരങ്ങളമാരൊ (21)
അങ്ങെളമാർ വ്വന്നണെങ്ങിന്നെരം
അറിയാഞ്ഞാർ വഴി ഗൊപുര വാതിൽ
താങ്ങി പിന്നൊരു കൽമതിലെറി
തന്നരികെയൊരു ഭാഗമിരിന്നാർ
ബാങ്ങുവിനിക്കൈയെരാർ കുലമെന്ന
പറെയാഞ്ഞാർ വഴിപൊക്കെരിതെ
ന്നെളാങ്ങിയ കൂത്തിനു പാങ്ങറിയാത്ത വെ
രൊപ്പമിരിപ്പതു കുഴയല്ലെയൊ താൻ (22)

പാട്ടിലെ നായകനായ നമ്പൂസരി അരൻ സ്വന്തമായി നിർമ്മിച്ച
കപ്പലിലേറി വ്യാപാരത്തിനുവേണ്ടി ദേശസഞ്ചാരം നടത്തുന്നതു വിവരിക്കുന്ന
ഏതാനും ശീലുകൾ കൂടി ചേർക്കുന്നു.

നെല്ലൊരു നെരത്തു കപ്പലെറി
നായെകൻഞ്ചെകൊർ മരക്കായെൻമ്മാർ
യില്ലാ കുറവൊന്നു തന്നിലൊട്ടും
യിച്ചെയിൽ കപ്പെലൊ പാഴ്കൊളുതി
കല്ലു കടെലും കടെൽ ഭയവും
കാറ്റുപെരു തിരിയുമൊളം
അല്ലെൽ ഭയമൊന്നും കണ്ടുതില്ലെ
അഴകീയ പൂമ്പട്ടിണത്തു ചെന്നു കപ്പെൽ (43)
കാശീനരികൊണ്ടു കപ്പെലെറി
കാണാകുംന്നെരമെ യൂൺ കഴിച്ചാർ
താഴുന്നതെഴിമുകൾക്കു നെരെ
താണമാലക്കൂമൊരു പുറമെ
പൊയാർ തനിപ്പുനലാറ്റിനുടെ
പുവെങ്കാ പട്ടണമെ കാണ്‌മൂന്നു
നായെൻന്നഗരിലെ ചെല്ലുതെന്നു
നാട്ടാറ്റിലൊടത്തുടങ്ങീനാരെ (44)
കടെലൊടങ്ങിടിപൊടി (?)
കാവെരി പെരുകി വരും
ബടിവൊടു മലവമറിയ്‌വിൽ
മറുകടെൽ മരുകരമെൽ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/33&oldid=199256" എന്ന താളിൽനിന്ന് ശേഖരിച്ചത്