താൾ:33A11414.pdf/322

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 250 —

1160 പുത്തരിയിൽ കല്ലു കടിച്ചു.

11 61 പൂച്ചയില്ലാത്തിടത്തു എലി ഗന്ധൎവ്വൻ.

11 62 പൂച്ചെക്കു അരി വേറെ വെക്കേണമോ?

1163 പെൺചൊൽ കേൾക്കുന്നവൻ പെരുവഴി.

1164 പെണ്ണില്ലെന്നു വെച്ചു പെങ്ങളെ കെട്ടാറുണ്ടോ?

11 65 പെറ്റമ്മ ചത്താൽ പെറ്റപ്പൻ ചിറ്റപ്പൻ.

1166 പോയ മുയൽ പെരിയ മുയൽ.

1167 പോയ ബുദ്ധി ആന വലിച്ചാൽ വരുമോ?

1168 ബ്രാഹ്മണനിൽ കറുത്തവനെയും പറയനിൽ വെളുത്തവനെ
യും വിശ്വസിച്ചുകൂടാ.

1169 മകരമാസത്തിൽ മഴ പെയ്താൽ മലയാളം മുടിഞ്ഞുപോകും.

1170 മടി കുടി കെടുത്തും.

1171 മയിലാടുമ്പോലെ ചെമ്പോത്താടുമോ?

1172 മധുതിഷ്ഠതിജിഹ്വാഗ്രേ ഹൃദയേതു ഹലാഹലം.

1173 മലയാംഭാഷക്കുതുപ്പായി (ദ്വിഭാഷി) വേണമോ?

1174 മിന്നുന്നതെല്ലാം പൊന്നല്ല.

1175 മിണ്ടാ പൂച്ച കലം ഉടെക്കും.

1176 മുഖം ആകാത്തതിന്നു കണ്ണാടി ഉടച്ചാലോ?

1177 മുതിരക്കു മൂന്നു മഴ.

1178 മൂത്തതു നന്നെങ്കിൽ മൂന്നും നന്നു.

1179 മൂർച്ഛയുള്ള നാവു ചേൎച്ച അറിയാ.

1180 മൊട്ടത്തലയും കുടുമ്മയും കൂടെ കൂട്ടിക്കെട്ടുന്നവൻ.

1181 രണ്ടു പട്ടിക്കു ഒരു എല്ലു കിട്ടിയപോലെ.

1182 രണ്ടു കൈകൂട്ടി തല്ലിയെങ്കിലെ ഒച്ച കേൾക്കും.

1183 രാവിലെ കരഞ്ഞാൽ വയ്യിട്ട് ചിരിക്കും.

1184 ലക്ഷം ജനങ്ങൾ കൂടും സഭയിൽ ലക്ഷണമൊത്തവർ ഒന്നോ
രണ്ടോ.

1185 വരവിന്നടുത്ത ശിലവു.

1186 വമ്പന്റെ പുറകേയും കൊമ്പന്റെ മുമ്പെയും പാടില്ല.

1187 വായികീറിയവൻ ഇര കല്പിക്കാതിരിക്കയില്ല.

1188 വായിൽ വരുന്നതു കോതെക്കു പാട്ടു.

1189 വാശിപിടിച്ചാൽ നാശം ചെയ്യും.

1190 വാളെടുത്തവനൊക്കെ വെളിച്ചപ്പാടോ?

1191 വിരൽ വെപ്പാൻ കൊടുത്താൽ ഉരൽ വെക്കും.

1192 വിളിക്കാതെ വന്നാൽ ഉണ്ണാതെപോകും.

1193 വെടിമരുന്നും തീയും ഒന്നിച്ചു വെച്ചാലോ?

1194 വൈദ്യന്റെ അമ്മ പുഴത്തേചാകു.

1195 വൈദ്യന്നു വൈദ്യനെ കണ്ടു കൂടാ; മൊയിലിയാൎക്കു മൊയി
ലിയാരെ കണ്ടു കൂടാ; നായിക്കു നായിവഴി തെററുമോ?

1196 ശീലിച്ചതേ പാലിക്കും.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/322&oldid=199545" എന്ന താളിൽനിന്ന് ശേഖരിച്ചത്