താൾ:33A11414.pdf/318

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 246 —

1019 ആദ്യം നല്ല കാലും പിന്നെ പെരിക്കാലും.

1020 ആന ഒഴിക്കാം പിന്നെ തോട്ടി ഒഴിച്ചുകൂടേ?

1021 ആനയുടെ കയ്യിൽ വടി കൊടുക്കരുതു.

1022 ആയിരം ആൎത്തി ഒരു മൂൎത്തി.

1023 ആയിരം കുടത്തിന്റെ വായി കെട്ടാം ഒരാളിന്റെ വായി
കെട്ടാൻ വഹിയാ.

1024 ആയിരം തെങ്ങുള്ള നായൎക്കു പല്ലുകുത്താൻ ഈൎക്കിലിയില്ല.

1025 ആയിരം മാഹാണി അറുപത്തുരണ്ടര.

1026 ആരാന്റെ കണ്ണുകൊണ്ടു നോക്കുന്നതിനെക്കാൾ തന്റെ പി
രടികൊണ്ടു നോക്കുന്നതു നല്ലൂ.

1027 ആറു മുളത്തിൽ പാതിയല്ലേ മൂന്നു മുളം.

1028 ആൎക്കാനും കൊടുക്കുമ്പോൾ അരുതെന്നു വിലെക്കരുതു.

1029 ആശാൻ അക്ഷരം ഒന്നു പിഴെച്ചാൽ ശിഷ്യന്നക്ഷരം അമ്പ
ത്തൊന്നും.

1030 ആറു കർണ്ണുങ്ങൾ പുക്കാൽ മന്ത്രവും ഭേദിച്ചീടും.

1031 ഇന്നു ചിരിക്കുന്നവൻ നാളെ കരയും.

1032 ഇണങ്ങിയാൽ തുലുക്കൻ നക്കിക്കൊല്ലം; പിണങ്ങിയാൽ കു
ത്തിക്കൊല്ലും.

1033 ഇരപ്പാളിക്കിടം കൊടുത്താൽ ചിരകാലത്തിന്നകത്തു ശിരഃ
കമലത്തിൽ കയറി ഇരിപ്പാകും.

1034 ഇരിമ്പൂര കല്ലും തേയും.

1035 ഇരുട്ടുകൊണ്ടു ഓട്ട അടെച്ചാൽ വെട്ടം വീഴുമ്പോൾ തഥൈവാ.

1036 ഇരുന്നുണ്ണുന്നവന്നു വിശപ്പില്ല; ഈൎന്നുണ്ണന്നവന്നു വിശപ്പുണ്ടു.

1037 ഇലത്തുണ്ടോ മത്തിത്തല.

1038 ഉത്സാഹം പുരുഷലക്ഷണം.

1039 ഉറങ്ങുന്ന സിംഹവക്ത്രത്തിൽ ഇറങ്ങുമോ വാരണം?

1040 ഉരത്ത പാമ്പിന്നു പരുത്ത വടി.

1041 ഉരുട്ടു പിരട്ടു ചിരട്ട.

1042 ഉള്ളതുകൊണ്ടു ഓണം പോലെ.

1043 ഉള്ള കഞ്ഞിയിലും കൂടെ പാറ്റ വീണു.

1044 ഉറക്കത്തിൽ പണിക്കത്വമില്ല.

1045 ഊട്ടിന്നു മുമ്പും ചൂട്ടിന്നു പുറകും.

1046 ഊരുണ്ടെങ്കിൽ ഉപ്പു വിറ്റും കഴിക്കാം.

1047 എനിക്കു ചാവും നിണക്കു മംഗലവും.

1048 എരുമക്കടുത്തതു അകത്തും പോത്തിന്നടുത്തതു പുറത്തും.

1049 എല്ലാവരും തണ്ടിൽ കയറിയാൽ എടുപ്പാൻ ആൾ വേണ്ടേ?

1050 എലിയുടെ കണ്ണു നിറെഞ്ഞാലും പൂച്ച കടി വിടുകയില്ല.

1051 എല്ലാം അറിഞ്ഞവനും ഇല്ല ഒന്നും അറിയാത്തവനുമില്ല.

1052 എള്ളിലെ വാരം മുതിരയിൽ തീരും.

1053 ഏട്ടിൽ അപ്പടി പയറ്റിൽ ഇപ്പടി.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/318&oldid=199541" എന്ന താളിൽനിന്ന് ശേഖരിച്ചത്