താൾ:33A11414.pdf/317

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 245 —

“യഹോവയെക്കുറിച്ചുള്ള ഭയം ജ്ഞാനത്തിന്റെ ആരംഭം ആകുന്നു”

പുതിയ പഴഞ്ചൊല്ലുകൾ

991 അച്ഛൻ ഇച്ഛിച്ചതും പാൽ; വൈദ്യർ ചൊന്നതും പാൽ.

992 അച്ഛൻ ചത്തു കട്ടിൽ ഏറാൻ കൊതിക്കല്ല.

993 അടികൊണ്ടുവളൎന്ന കുട്ടിയും അടെച്ചുവേവിച്ച കഷണവും
ഒരുപോലെ.

994 അടികൊള്ളാ പുള്ള പഠിയാ.

(അടിയാക്കുട്ടി പഠിയാ.)

995 അതിധൃതി ബഹു താമസം.

996 അത്താഴം ഉണ്ടാൽ അരക്കാതം നടക്കേണം മുത്താഴമെങ്കിൽ
മുള്ളിലും ശയിക്കണം.

997 അന്നവിചാരം മുന്നവിചാരം പിന്നെവിചാരം
കാര്യവിചാരം.

998 അന്നു വാഴുന്ന രാജാവു നന്നെങ്കിൽ കൃതയുഗത്തിലും നല്ലതു
കലിയുഗം.

999 അമ്മയുടെ ഒന്നിച്ചു ഇരിക്കയും വേണം അച്ഛന്റെ കൂട
പോകയും വേണം.

1000 അമ്മ പോററിയ മക്കളും ഉമ്മ പോററിയ കോഴിയും.

1001 അമ്മായി ഉടെച്ചതു മൺചട്ടി മരുമകൾ ഉടെച്ചതു പൊൻചട്ടി.

1002 അയക്ലേശത്തിന്നു മരുന്നില്ല.

1003 അരി എത്ര? പയർ അഞ്ഞാഴി.

1004 അരിക്കു നായർ മുമ്പെ; പടക്കു നായർ പിമ്പു.

1005 അരി നീളുംമുമ്പെ ചിറിനീളൊല്ല.

1006 അരിമണി ഒന്നു കൊറിപ്പാനില്ല, തരിവളയിട്ടു കിലുപ്പാൻ
മോഹം.

1007 അരിശമുള്ളവനേ പിരിശമുള്ളു.

1008 അവന്റെ വാക്കും പഴയ ചാക്കും.

1009 അളവു കടന്നാൽ അമൃതും നഞ്ച്.

1010 അഴകിരുന്നു കരയും വിധിയിരുന്നു ചിരിക്കും.

1011 അഴകും ആയുസ്സും ഒത്തുവരുമോ?

1012 അങ്കവും കാണാം താളിയും ഒടിക്കാം.

1013 അണ്ടിയോടു അടുത്തെങ്കിലെ മാങ്ങയുടെ പുളി അറിയും.

1014 അന്തിവിരുന്നു കുരുന്നിനു കേടു.

1015 ആകാശം വീഴുമ്പോൾ മുട്ടു കൊടുക്കാറുണ്ടോ?

1016 ആടു കിടന്നിടത്തു പൂട കാണാതിരിക്കുമോ?

1017 ആട്ടിക്കൊണ്ടു പോകുമ്പോൾ പിണ്ണാക്കു കൊടുക്കാത്തവൻ
വീട്ടിൽ ചെന്നാൽ എണ്ണ കൊടുക്കുമോ?

1018 ആണായാൽ ഒരു പെണ്ണു വേണ്ടേ?

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/317&oldid=199540" എന്ന താളിൽനിന്ന് ശേഖരിച്ചത്