താൾ:33A11414.pdf/316

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 244 —

966 വേശി മൂത്താൽ കുരങ്ങു.

967 വൈദ്യൻ കാട്ടിൽ കയറിയ പോലെ.

968 വൈരമുള്ളവനെ കൊണ്ടു ക്ഷൌരം ചെയ്യിക്കുമ്പോലെ.

969 വൈശ്രവണൻറ ദ്രവ്യം പോലെ.

970 ശകുനം നന്നായാലും പുലരുവോളം കക്കരുതു.

(കക്കാൻ തരം എന്നു വെച്ചു പു. ക. )

971 ശവം ചുട്ടവൻ ചാവു കഴിക്കയില്ല.

972 ശിക്ഷയെ ചൊല്കീലേ ശീലം നല്ലു.

973 ശീതം നീങ്ങിയവന്നു വാതംകൊണ്ടു ഭയം എന്തു?

974 ശൂരിമേൽ വാഴ വീണാലും വാഴമേൽ ശുരി വീണാലും വാഴെ
ക്ക് കേടു, (865.)

975 ശ്രീമാൻ സുഖിയൻ മുടിയൻ ഇരപ്പൻ.

(ശ്വാവിൻറ വാൽ പന്തീരാണ്ടു കുഴലിൽ ഇട്ടാലും എടുക്കു
മ്പോൾ വളഞ്ഞിരിക്കും, (658.)

976 സങ്കടകോഴിക്ക് പണം ഒന്നു!

971 സമുദ്രത്തിൽ മുക്കിയാലും പാത്രത്തിൽ പിടിപ്പതേ വരും.

978 സമ്പത്തു കാലത്തു തൈ പത്തു വെച്ചാൽ ആപത്തു കാലത്തു
കായ്പത്തു തിന്നാം.

979 സാരം അരിയുന്നവൻ സൎവ്വജ്ഞൻ.

980 സാള വരുമ്പോൾ സ്വരം വരാ; സ്വരം വരുമ്പോൾ സാള
വരാ; രണ്ടും കൂടിവരുമ്പോൾ അവസരവരാ.

981 സുഖദുഃഖാദികൾ വെള്ളത്തിൽ ഇട്ട ഉതളങ്ങ പോലെ.

(സുഖത്തിൽ പിന്നെ ദുഃഖം; ദുഖത്തിൽ പിന്നെ സുഖം.)

982 സുല്താൻ പക്കീറായാലും പക്കീർ സുല്താനായാലും തരം
അറിയിക്കും.

983 സൂക്ഷിച്ചു നോക്കിയാൽ കാണാത്തതും കാണാം.

(കാണാത്തവനും കാണും.)

984 സൂചി പോയ വഴിക്കേ നൂലും പോകും.

985 സേതുവിങ്കൽ പോയാലും ശനിപ്പിഴ വിടാതു.

986 സേവ മുഴുത്തിട്ട് കണ്ടി ഇറങ്ങിക്കൂടാ.

(സ്ഥാനത്തെളിയോൻ കോണത്തിരിക്കേണം. 581)

987 സ്നേഹം ഒരു തോണിവണ്ടിപോലെ ആകേണം.

988 സ്വകാരം തിന്നാൽ സൂകരം.

989 സ്വമിദ്രോഹി വീട്ടിന്നു പഞ്ച മഹാ പാതകങ്ങൾ വാതിൽ.

990 ഹിരണ്യ നാട്ടിൽ ചെന്നാൽ ഹിരണ്യമായ നമഃ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/316&oldid=199539" എന്ന താളിൽനിന്ന് ശേഖരിച്ചത്