താൾ:33A11414.pdf/314

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 242 —

906 വറുത്താൽ കൊറിച്ചു പോകും; കണ്ടാൽ പറഞ്ഞുപോകും.

907 വറ്റോനും, വല വീതോനും, കട്ടോനും, കടം കൊണ്ടോനും,
ആശവിടാ.

908 വലിയ ആനെക്ക് മണി കെട്ടേണമോ? (86.)

909 വലിയോന്റെ പൊൻ എടുക്കേണം എങ്കിൽ എളിയവന്റെ
പാര വേണം.

910 വലിയവന്റെ വല്ലം തുറക്കുമ്പോഴെക്ക് എളിയവന്റെ വണ്ണ
വലിക്കും.

911 വല്ലഭമുള്ളവന്നു പുല്ലും ആയുധം.

(വസ്തു പോയാലെ ബുദ്ധി തോന്നു. 802.)

912 വളഞ്ഞ കത്തിക്ക് തിരിഞ്ഞ ഉറ.

913 വളെച്ചു കെട്ടിയാൽ എത്തി നോക്കും.

914 വളപ്പിൽ കൊത്തുന്നതും കഴുത്തിൽ കെട്ടുന്നതും ഒരുപോ
ലയോ?

915 വഴിമൊഴിയെങ്കിൽ മുരിക്കു ഉരുക്ക് ആം.

916 വാക്കിൽ തോററാൽ മൂപ്പിൽ താഴെണം.

917 വാക്കു കൊണ്ടു കോട്ട കെട്ടുക.

918 വാക്കു പോക്കൎക്കും, നെല്ല് കൊയിലകത്തും.

(വാക്കു ചേക്കിന്റെ ചേൽ; ചേൽ ശൈത്താന്റെ ചേൽ.)

919 വാനം വീണാൽ മുട്ടിടാമോ?

920 വായറിയാതെ പറഞ്ഞാൽ ചെവിയറിയാതെ കൊള്ളും.

(കാറ്ററിയാതെ തുപ്പിയാൽ ചെള്ള അറിയാതെ കൊള്ളും. 355)

921 വായി ചക്കര കൈ കൊക്കര.

922 വായി പോയ കത്തികൊണ്ടു ഏതിലെയും വെച്ചു കൊത്താം.

923 വായിലെ നാവിന്നു നാണം ഇല്ലെങ്കിൽ തൊണ്ടക്ക് ശ്രീ
ഉണ്ടു. (വയറും നിറയും.)

924 വാൾ എടുക്കാത്തവൻ വാൾ എടുത്താൽ വാൾ എല്ലാം ചില
മീൻ നാറും.

925 വിനാശ കാലേ വിപരീത ബുദ്ധി ആരാന്റെ കത്തി എന്നെ
ഒന്നു കൊത്തി.

926 വിരൽ ചുട്ടു കവിൾ തുളെക്കരുത്.

927 വിശക്കാന്തക്കതുണ്ണേണം മറക്കാന്തക്കതു പറയേണം.

928 വിശപ്പിന്നു കറി വേണ്ടാ; ഉറക്കിന്നു പായി വേണ്ടാ.

929 വിശ്വസിച്ചോനെ ചതിക്കല്ല: ചതിച്ചോനെ വിശ്വസിക്കല്ല!

930 വിശ്വാസമില്ലാതവൎക്കു കഴത്തറുത്തു കാണിച്ചാലും കൺകെട്ടെ
ന്നേ വരും.

931 വിഷഹാരിയെ കണ്ട പാമ്പു പോലെ.

932 വിളക്കോടു പാറിയാൽ ചിറകു കരിയും.

933 വിളമ്പുന്നോൻ അറിയാഞ്ഞാൽ വെയിക്കുന്നോൻ
അറിയേണം!

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/314&oldid=199537" എന്ന താളിൽനിന്ന് ശേഖരിച്ചത്